ETV Bharat / entertainment

ദസറ ദിനത്തില്‍ ആവേശമായി 'ധൂം ധാം ദോസ്‌തായ്'; തരംഗമായി നാനി ചിത്രത്തിലെ ആദ്യ ഗാനം

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ദസറ' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധാം ദോസ്‌തായ്' ദസറയോടനുബന്ധിച്ച് പുറത്തിറങ്ങി

first song of dasara movie  dasara movie  dum dum dostha  day of dasara  latest film news  sreekanth odela nani  latest news today  ദസറ  ധൂം ധൂം ദോസ്ഥാൻ  ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി  ദസറ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി  ശ്രീകാന്ത് ഒഡേല നാനി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവംു പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ദസറ ദിനത്തില്‍ ആവേശമായി 'ധൂം ധാം ദോസ്‌തായ്'; തരംഗമായി നാനി ചിത്രത്തിലെ ആദ്യ ഗാനം
author img

By

Published : Oct 4, 2022, 9:37 AM IST

Updated : Oct 4, 2022, 10:02 AM IST

തിരുവനന്തപുരം: നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ദസറ' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധാം ദോസ്‌തായ്' ദസറയോടനുബന്ധിച്ച് പുറത്തിറങ്ങി. ചടുലമായ നൃത്തച്ചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള നായകന്‍റെ ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആണിത്. നാടൻ മാസ് ആക്ഷൻ എന്‍റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.

കീർത്തി സുരേഷ് ആണ് നായിക. സന്തോഷ്‌ നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീ ലക്ഷ്‌മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. നവീൻ നൂലി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.

Last Updated : Oct 4, 2022, 10:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.