കഴിഞ്ഞ ദിവസമാണ് തന്‍റെ ഒപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ നടൻ നാന പടേക്കർ തല്ലിയ വീഡിയോ പുറത്തുവന്നത്. വീഡിയോ വൈലായതിന് പിന്നാലെ സംഭവത്തിൽ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നാന പടേക്കർ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പലരും തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് നടൻ പറയുന്നത്. എക്‌സിലൂടെ ആയിരുന്നു നടന്‍റെ പ്രതികരണം.
തന്‍റെ വരാനിരിക്കുന്ന 'ജേർണി' എന്ന ചിത്രത്തിലെ ഒരു ഷോട്ടിന്‍റെ റിഹേഴ്സലിനിടെയുണ്ടായ തെറ്റിദ്ധാരണയാണ് യഥാർഥത്തിൽ അവിടെ സംഭവിച്ചത് എന്നും നാന പടേക്കർ പറഞ്ഞു. റിഹേഴ്‌സൽ ചെയ്‌ത് കൊണ്ടിരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരൻ പിന്നിൽ നിന്ന് വന്നത്. സിനിമയുടെ ക്ര്യൂ മെമ്പർമാർ ആരെങ്കിലുമാണെന്നാണ് കരുതിയത്. തെറ്റ് തിരിച്ചറിഞ്ഞ് തിരികെ വിളിച്ചപ്പോഴേക്കും അയാൾ ഓടിപ്പോയിരുന്നു എന്നും നാന പടേക്കർ പറയുന്നു.
-
The video which is circulating on social media has been misinterpreted by many. What actually happened was a misunderstanding during the rehearsal of a shot from my upcoming film 'Journey'. pic.twitter.com/UwNClACGVG
— Nana Patekar (@nanagpatekar) November 15, 2023 " class="align-text-top noRightClick twitterSection" data="
">The video which is circulating on social media has been misinterpreted by many. What actually happened was a misunderstanding during the rehearsal of a shot from my upcoming film 'Journey'. pic.twitter.com/UwNClACGVG
— Nana Patekar (@nanagpatekar) November 15, 2023The video which is circulating on social media has been misinterpreted by many. What actually happened was a misunderstanding during the rehearsal of a shot from my upcoming film 'Journey'. pic.twitter.com/UwNClACGVG
— Nana Patekar (@nanagpatekar) November 15, 2023
വാരാണസിയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. ഒരു കുട്ടിയെ ഞാൻ അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സത്യമെന്തെന്നാൽ ഞങ്ങളുടെ സിനിമയുടെ ഒരു പാർട്ടാണ് ഈ സീൻ. പിന്നിൽ നിന്നും ഒരു പയ്യൻ എന്നെ ശല്യം ചെയ്യാൻ വരുന്നതും ഞാനയാളെ പിടിച്ച് അടിക്കുന്നതുമാണ് സീനിലുള്ളത്.
ഞങ്ങൾ ഒരു തവണ റിഹേഴ്‌സൽ നടത്തി. സംവിധായകന്‍റെ നിർദേശ പ്രകാരം വീണ്ടും ചെയ്യാൻ തുടങ്ങുമ്പോഴാണ് വീഡിയോയിലുള്ള കുട്ടി എന്‍റെ പിന്നിൽ നിന്നും അടുത്തേക്ക് വന്നത്. അവൻ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ ക്ര്യൂ മെമ്പർമാർ ആരെങ്കിലുമാവും എന്നാണ് കരുതിയത്.
അതുകൊണ്ടാണ് സീനിൽ പറയുന്ന പ്രകാരം അവനെ അടിച്ചതെന്നും പിന്നെയാണ് അത് നമ്മുടെ പയ്യനായിരുന്നില്ല എന്ന് മനസിലായതെന്നും നാന പടേക്കർ പറയുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടായതിൽ മാപ്പ് ചോദിക്കുന്നു എന്നും നടൻ വ്യക്തമാക്കി. ആ കുട്ടിയുടെ സുഹൃത്തുക്കൾ ആരെങ്കിലുമാകും ആ വീഡിയോ എടുത്തിരിക്കുക എന്ന് പറഞ്ഞ നാന പടേക്കർ താൻ ഒരിക്കലും ഫോട്ടോ എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
എനിക്ക് അറിയില്ലായിരുന്നു ആ പയ്യൻ എവിടെ നിന്ന് വന്നതാണെന്ന്. ഞാൻ ആരെയും അടിക്കാറില്ല. ഇതുവരെ അങ്ങനെ ചെയ്‌തിട്ടുമില്ല. അദ്ദേഹത്തെ കണ്ടെത്തി മാപ്പുപറയുമെന്നും നാന പടേക്കർ അറിയിച്ചു.
അതേസമയം വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് യുവാവിനെ പിന്തുണച്ചും താരത്തെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ആരാധകർ ഇത്തരത്തിൽ സെല്‍ഫിയെടുക്കാൻ എത്തുന്നതിനെ പലരും വിമർശിച്ചു. സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഷോട്ട് കഴിയും വരെ കാത്തിരിക്കണമായിരുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
READ ALSO: ആരാധകന്‍റെ തലയ്‌ക്കടിച്ച് നാനാ പടേക്കര്‍ ; സംഭവം ഷൂട്ടിനിടെ
അനിൽ ശർമയാണ് ജേർണി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബ ബന്ധത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടുന്ന ചിത്രമാണ് ജേര്‍ണി എന്നാണ് വിവരം. ഒപ്പം പ്രണയവും ചിത്രം പറയുന്നുണ്ട്.