Action thriller The Ghost: തെലുഗു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ദ ഗോസ്‌റ്റ്'. ഒക്‌ടോബര്‍ 5നായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിയത്. പ്രവീണ്‍ സട്ടരു സംവിധാനം ചെയ്‌ത സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.
The Ghost OTT release: ഈ സാഹചര്യത്തില്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തുകയാണ്. ആക്ഷന്‍ ത്രില്ലറായി എത്തിയ 'ദ ഗോസ്‌റ്റി'ന്‍റെ ഒടിടി റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. നവംബര്‍ 2 മുതല്‍ നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി സ്‌ട്രീമിംഗ് ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
The Ghost cast and crew: സിനിമയില്‍ വിക്രം ഗാന്ധി എന്ന കഥാപാത്രത്തെയാണ് നാഗാര്‍ജുന അവതരിപ്പിച്ചത്. അനിഘ സുരേന്ദ്രനും സുപ്രധാന വേഷത്തിലെത്തിയിരുന്നു. സോനാല്‍ ചൗഹാന്‍, ഗുല്‍ പനാഗ്, മനീഷ് ചൗധരി, വൈഷ്‌ണവി ഗനത്ര രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും രചിച്ചത്. മുകേഷ് ജി ഛായാഗ്രഹണവും ധര്‍മേന്ദ്ര ചിത്രസംയോജനവും നിര്‍വഹിച്ചു.
Also Read: സാമന്ത നാഗ ചൈതന്യ വിവാഹ മോചനം; പ്രസ്‌താവന നിഷേധിച്ച് നാഗാര്‍ജുന