ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan), അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന' (Nadhikalil Sundari Yamuna). സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ധ്യാന്‍ ശ്രീനിവാസന്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്.
വിവാഹം കഴിക്കാനുള്ള പെണ്‍കുട്ടിയെ കുറിച്ചുള്ള ധ്യാന്‍ ശ്രീനിവാസന്‍റെ സൗന്ദര്യ സങ്കല്‍പ്പത്തോടു കൂടിയാണ് 1.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്. കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയ്‌ക്ക് സൗന്ദര്യം ഒന്നും വേണ്ടെന്ന് പറയുന്ന ധ്യാന്‍ ശ്രീനിവാസന്‍റെ കഥാപാത്രം, പിന്നീടങ്ങോട്ട് പെണ്‍കുട്ടിയ്‌ക്ക് ഉണ്ടായിരിക്കേണ്ട സൗന്ദര്യ വിശേഷങ്ങളാണ് സുഹൃത്തിനോട് വിവരിക്കുന്നത്. ഒടുവില്‍ നയന്‍താരയെ പോലെ സൗന്ദര്യം ഉള്ള പെണ്‍കുട്ടി ആയിരിക്കണം തന്‍റെ ജീവിതപങ്കാളി എന്നും ധ്യാനിന്‍റെ കഥാപാത്രം ട്രെയിലറില്‍ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
വിവാഹ ആലോചനങ്ങളുമായി മുന്നോട്ട് പോകുന്ന ധ്യാനിന്‍റെ കഥാപാത്രത്തിന് വില്ലനായി അജു വര്‍ഗീസിന്‍റെ കഥാപാത്രം എത്തുന്നതും ട്രെയിലറില്‍ വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവാഹ ആലോചനകളുമായി മുന്നോട്ടു പോകുന്ന ഒരു ചെറുപ്പക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ അജു വര്‍ഗീസിനും.
ഇതിനോടകം തന്നെ ചിത്രത്തിന്‍റെ പോസ്‌റ്ററുകളും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ സിനിമയുടെ രണ്ട് പോസ്‌റ്ററുകള്‍ പുറത്തിറങ്ങിയിരുന്നു. വിവാഹ വേഷത്തില്‍ കഴുത്തില്‍ പുമാല അണിഞ്ഞ് ദേഷ്യ ഭാവത്തില്‍ ആരെയോ എതിര്‍ക്കാന്‍ നില്‍ക്കുന്ന ധ്യാനിന്‍റെയും അജുവിന്‍റെയും രണ്ട് പോസ്‌റ്ററുകളായിരുന്നു അത്.
അതേസമയം 'നദികളില്‍ സുന്ദരി യമുന' റിലീസിനോടടുക്കുകയാണ്. സെപ്‌റ്റംബര്‍ 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സിനിമയുടെ വേറിട്ട പ്രൊമോഷന്‍ തന്ത്രവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
കണ്ണൂരിലെ നാട്ടുമ്പുറങ്ങള്‍ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. കണ്ണൂരിലെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരന്‍ എന്ന കഥാപാത്രത്തെ അജു വര്‍ഗീസും അവതരിപ്പിക്കും.
കൂടാതെ കലാഭവന്‍ ഷാജോണ്‍, സുധീഷ്, സോഹന്‍ സീനുലാല്‍, നവാസ് വള്ളിക്കുന്ന്, നിര്‍മ്മല്‍ പാലാഴി, അനീഷ്, കിരണ്‍ രമേശ്, ഉണ്ണിരാജ, രാജേഷ് അഴീക്കോടന്‍, ഭാനു പയ്യന്നൂര്‍, പാര്‍വണ, ആമി, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, വിസ്‌മയ ശശികുമാർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നവാഗതരായ ഉണ്ണി വെള്ളാറ, വിജേഷ് പാണത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 'വെള്ളം' എന്ന സിനിമയിലെ യഥാര്‍ഥ കഥാപാത്രമായ വാട്ടർമാൻ മുരളിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എൽഎൽപിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവര്‍ ഗാനരചനയും അരുണ്‍ മുരളീധരന്‍ സംഗീതവും നിര്‍വഹിച്ചു. സരിഗമയാണ് ചിത്രത്തിലെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. എച്ച്‌ആര്‍ ഒടിടി നിനിമയുടെ ഒടിടി റൈറ്റ്‌സും സ്വന്തമാക്കിയിട്ടുണ്ട്. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു.
കലാസംവിധാനം - അജയന്‍ മങ്ങാട്, മേക്കപ്പ് - ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, ബിജിഎം - ശങ്കര്‍ ശര്‍മ, പ്രോജക്‌ട് ഡിസൈന്‍ - വിജേഷ് വിശ്വം, അനിമാഷ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - വിപിൻ നായർ, കളറിസ്‌റ്റ് - ലിജു പ്രഭാകർ, ഫിനാന്‍സ് കണ്‍ട്രോളര്‍ - ആതിര ദില്‍ജിത്ത്, അഞ്ജലി നമ്പ്യാര്‍, സ്‌റ്റില്‍സ് - സന്തോഷ് പട്ടാമ്പി, പ്രമോഷന്‍ സ്‌റ്റില്‍സ് - രോഹിത് കെ സുരേഷ്, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത്, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.