ETV Bharat / entertainment

Avakasikal | ഒടിടി റിലീസായി 'അവകാശികൾ' നാളെയെത്തും ; ശ്രദ്ധയാകര്‍ഷിച്ച് ട്രെയിലർ

ഐ സ്‌ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക

Avakasikal  N Arun Avakasikal movie release  N Arun Avakasikal movie  N Arun  എൻ അരുൺ  എൻ അരുൺ അവകാശികൾ  അവകാശികൾ  അവകാശികൾ പ്രേക്ഷകരിലേക്ക്  അവകാശികൾ ഐ സ്‌ട്രീം ഒടിടി  ഐ സ്‌ട്രീം ഒടിടി  അവകാശികൾ ഒടിടി റിലീസ്  അവകാശികൾ റിലീസ്  ടിജി രവി  tg ravi  malayalam new movie  malayalam upcoming movies
Avakasikal
author img

By

Published : Aug 16, 2023, 8:57 PM IST

കേരള ചലച്ചിത്ര അക്കാദമി അംഗവും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്‍റുമായ എൻ. അരുൺ രചനയും സംവിധാനവും നിർവഹിച്ച 'അവകാശികൾ' പ്രേക്ഷകരിലേക്ക്. ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയം പ്രമേയമാക്കുന്ന ചിത്രം ഒടിടി റിലീസായി നാളെ (ഓഗസ്റ്റ് 17) മുതൽ സ്‌ട്രീമിങ് ആരംഭിക്കും. ഐ സ്‌ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

ടി. ജി. രവി ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി. ജി. രവിയുടെ 250-ാം ചിത്രം കൂടിയാണ് 'അവകാശികൾ'. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഏറെ പ്രതീക്ഷകൾ ഉയർത്തുന്നതായിരുന്നു ട്രെയിലർ.

ഇർഷാദ്, ബേസിൽ പാമ, ജയരാജ് വാര്യർ, സോഹൻ സീനു ലാൽ, വിഷ്‌ണു വിനയ്, എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നു.

കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ ഇന്ത്യൻ സാമൂഹിക സാഹചര്യം അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങൾ ഉൾപ്പടെയുള്ള കേരളത്തിലെ വർത്തമാനകാല കാഴ്‌ചകളിലേക്കും ഈ സിനിമ വെളിച്ചം വീശുന്നു. റിയൽ വ്യൂ ക്രിയേഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് അഖിൽ എ ആർ ആണ്. കലാസംവിധാനം ആർഎൽവി അജയ്‌യും നിർവഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ് , പർവതി ചന്ദ്രൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മിനീഷ് തമ്പാനാണ്.

'മധുര മനോഹര മോഹം' ഒടിടിയിലേക്ക് : കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ ആദ്യ സംവിധാന സംരംഭം 'മധുര മനോഹര മോഹം' (Madhura Manohara Moham) പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നു. എച്ച്ആര്‍ ഒടിടിയാണ് (HR OTT) ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് 25നായിരിക്കും ചിത്രം സ്‌ട്രീമിങ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.

നർമത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രത്തിൽ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ.

READ MORE: Ott release| 'മധുര മനോഹര മോഹം' ഒടിടിയിലേക്ക്; ഓണം റിലീസായി ഉടൻ എത്തും

'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സിന്‍റെ നിർമാണത്തിലെത്തിയ ചിത്രമാണ് 'മധുര മനോഹര മോഹം'. മഹേഷ് ഗോപാല്‍, ജയ് വിഷ്‌ണു എന്നിവർ രചന നിർവഹിച്ച ചിത്രത്തിൽ ബിന്ദു പണിക്കര്‍, അര്‍ഷ, അല്‍ത്താഫ് സലിം, വിജയരാഘവൻ, സുനില്‍ സുഗത, ബിജു സോപാനം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.