ETV Bharat / entertainment

അനിൽ പനച്ചൂരാന്‍റെ മരണശേഷം കണ്ടെത്തിയ കവിത; ഓർമകളിൽ പ്രിയ സുഹൃത്ത് മുരുകൻ കാട്ടാക്കട

Murukan Kattakada about Anil Panachooran: 2021 ജനുവരി 3ന് ആണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ വിടപറയുന്നത്. അനിൽ പനച്ചൂരാന്‍റെ ഓർമകളും ഒപ്പം മലയാളം മിഷനെ കുറിച്ചും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് മുരുകൻ കാട്ടാക്കട.

Murukan Kattakada  Anil Panachooran  അനിൽ പനച്ചൂരാൻ  മുരുകൻ കാട്ടാക്കട
Murukan Kattakada
author img

By ETV Bharat Kerala Team

Published : Jan 3, 2024, 6:22 AM IST

അനിൽ പനച്ചൂരാന്‍റെ ഓർമകളുമായി പ്രിയ സുഹൃത്ത് മുരുകൻ കാട്ടാക്കട

ലയാളിക്ക് സുപരിചിതനായ അധ്യാപകനും കവിയും നിലവിൽ മലയാളം മിഷൻ ഡയറക്‌ടറുമാണ് മുരുകൻ കാട്ടാക്കട. തന്‍റെ പ്രിയ സുഹൃത്ത് അനിൽ പനച്ചൂരാന്‍റെ ഓർമകൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം (Murukan Kattakada about Anil Panachooran). 2021 ജനുവരി 3ന് ആണ് മലയാളത്തിന്‍റെ മഹാ പ്രതിഭയെ കൊവിഡ് എന്ന മഹാമാരി കവർന്നെടുക്കുന്നത്. മരണപ്പെടുമ്പോൾ പനച്ചൂരാന് 51 വയസായിരുന്നു.

അനിൽ പനച്ചൂരാന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പോയ ഓർമകൾ മുരുകൻ കാട്ടാക്കട പങ്കുവച്ചു. 'അനിൽ പനച്ചൂരാന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യയെ ആശ്വസിപ്പിക്കാൻ ആയി പനച്ചൂരാന്‍റെ വീട്ടിലേക്ക് ഒരുനാൾ പോവുകയുണ്ടായി. ദുഃഖത്തിൽ പങ്കുചേർന്നു. ഒരുനാൾ ഞാൻ അദൃശ്യനായാൽ, നിങ്ങളെയൊക്കെ വിട്ടു പോയാൽ എന്തു ചെയ്യുമെന്ന് അവസാന നാളുകളിൽ പനച്ചൂരാൻ ഭാര്യയോട് ചോദിക്കുമായിരുന്നത്രേ.

എവിടെ പോകാൻ, ഇവിടെയൊക്കെ തന്നെ ഉണ്ടാകും എന്നായിരുന്നു ഭാര്യയുടെ മറുപടി. പനച്ചൂരാന്‍റെ എഴുത്തുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ പ്രസിദ്ധീകരിക്കാത്ത ഒരു കവിത കയ്യിൽ ലഭിച്ചു. ഞാൻ ഈ ലോകം വിട്ടു പോയാൽ അദൃശ്യനായി നിന്‍റെ അടുത്തേക്ക് വന്ന് അധരങ്ങളിൽ ഒരു ചുംബനം തരും. പനച്ചൂരാന്‍റെ അവസാന കവിത ഇങ്ങനെയായിരുന്നു.'(Anil Panachooran Poems)

നിസ്വാർഥനായ ഒരു കലാകാരൻ: നിസ്വാർഥനായ ഒരു കലാകാരനായിരുന്നു പനച്ചൂരാൻ. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. ലോകത്തിന്‍റെ കാപട്യങ്ങൾ അയാൾക്ക് മനസിലാക്കാൻ അറിയില്ല. ഒരു പാട്ടുകാരനപ്പുറത്തേക്ക് കവി എന്നുള്ള രീതിയിൽ അയാൾക്ക് സമൂഹത്തോട് ചില പ്രതിബദ്ധതകൾ ഉണ്ടായിരുന്നു. അത് അയാൾ എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.

മലയാള ഭാഷയുടെ ഭാവി: തമിഴ്‌നാട്ടുകാരെ പോലെ, മറ്റു സംസ്ഥാനക്കാരെ പോലെ മലയാളിക്ക് സ്വന്തം ഭാഷയോട് ഒട്ടും തന്നെ ആത്മാർഥതയില്ലെന്ന് കാട്ടാക്കട ചൂണ്ടിക്കാട്ടി. മലയാള ഭാഷ സ്വായത്തമാക്കുന്നത് കുറച്ചിലാണെന്ന് കാണുന്നവരാണ് അധികവും. അതിനൊരു ഉദാഹരണവും അദ്ദേഹം വെളിപ്പെടുത്തി.

കുറച്ചുനാളുകൾക്കു മുമ്പ് മലയാളത്തിലെ പ്രശസ്‌തനായ ഒരു ഗായകന്‍റെ റെക്കോർഡിങ് സമയത്ത് ഒപ്പം ഉണ്ടാകാൻ കഴിഞ്ഞു. അദ്ദേഹം ഗാനം മനോഹരമായി പാടി. ഇതിനിടെ അദ്ദേഹത്തിന്‍റെ കയ്യിലുള്ള ലിറിക്‌സ് എഴുതിയ കടലാസ് കാണാനിടയായി. അദ്ദേഹം ഗാനത്തിന്‍റെ വരികൾ ഇംഗ്ലീഷിലാണ് എഴുതിയെടുത്തിരിക്കുന്നത്.

പ്രവാസികളുടെ ഭാഷാസ്‌നേഹം: ആധുനിക യുഗം ഇപ്പോൾ ഈ ഭാഷയെ പൊതുവേ മംഗ്ലീഷ് എന്ന് പേരിട്ടു വിളിക്കുന്നു. പ്രവാസികൾക്ക് മാത്രമാണ് സ്വന്തം ഭാഷയോട് സ്‌നേഹം. തന്‍റെ ഏറ്റവും പുതിയ കവിതയായ പ്രവാസ ദുഃഖം ഇത്തരം ആശയങ്ങൾ ചർച്ച ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളം മിഷന് ചിലത് ചെയ്യാനുണ്ട്: 20 വർഷങ്ങൾക്കപ്പുറം മലയാളഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർ ചുരുക്കം ആയിരിക്കും. കാലങ്ങൾ കടന്നു പോകുമ്പോൾ ആശയ വിനിമയം എന്ന വസ്‌തുത മുന്നിൽ നിർത്തി മലയാളഭാഷ ഇവിടെ ഉണ്ടാകും. പക്ഷേ ലിപിയില്ലാതെ ഇംഗ്ലീഷിൽ എഴുതുന്ന ഭാഷയായി മലയാളത്തിന് രൂപമാറ്റം സംഭവിക്കുക തന്നെ ചെയ്യും.

അത്തരം ഒരു ഭയപ്പെടുത്തുന്ന കാലഘട്ടത്തിലേക്ക് മലയാളഭാഷയെ തള്ളി വിടാതിരിക്കാൻ സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടെ മലയാളം മിഷന് ചിലതൊക്കെ ചെയ്യാനുണ്ട്. പ്രായോഗികമായി മലയാള ഭാഷയെ ഉയർത്തിക്കൊണ്ട് വരാൻ വേണ്ട പ്രവർത്തനങ്ങൾ മലയാളം മിഷൻ കൈക്കൊള്ളുന്നുണ്ട്, മുരുകൻ കാട്ടാക്കട പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.