ETV Bharat / entertainment

പ്രണയവും നർമ്മവും സസ്‌പെൻസും കോർത്തിണക്കി 'മൃദുലയുടെ കയ്യൊപ്പ്'; മുഖ്യവേഷത്തില്‍ പുതുമുഖങ്ങൾ - comedy horror investigation psycho thriller film

കോമഡി, ഹൊറർ, ഇൻവെസ്റ്റിഗേഷൻ, സൈക്കോ ത്രില്ലർ ചിത്രമായ 'മൃദുലയുടെ കയ്യൊപ്പിന്‍റെ' ചിത്രീകരണം പൂർത്തിയായി

mridulayude kayyoppu  പ്രണയവും നർമ്മവും സസ്‌പെൻസും കോർത്തിണക്കി  മൃദുലയുടെ കയ്യൊപ്പ്  മുഖ്യവേഷത്തില്‍ പുതുമുഖങ്ങൾ  ചിത്രീകരണം പൂർത്തിയായി  മൃദുലയുടെ കയ്യൊപ്പ് ചിത്രീകരണം പൂർത്തിയായി  പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ  പുതുമുഖങ്ങൾ അണിനിരക്കുന്ന മൃദുലയുടെ കയ്യൊപ്പ്  Harris K Ismail  ഹാരിസ് കെ ഇസ്‌മയിൽ  ലിപിൻ നാരായണൻ  Krishnadas Guruvayur  comedy horror investigation psycho thriller film  കോമഡി ഹോറർ ഇൻവെസ്റ്റിഗേഷൻ സൈക്കോ ത്രില്ലർ
പ്രണയവും നർമ്മവും സസ്‌പെൻസും കോർത്തിണക്കി 'മൃദുലയുടെ കയ്യൊപ്പ്'; മുഖ്യവേഷത്തില്‍ പുതുമുഖങ്ങൾ
author img

By

Published : Jun 21, 2023, 2:25 PM IST

പുതുമുഖങ്ങളായ നിഷാൻ, രാകേഷ് കാർത്തികേയൻ, പവിത്ര വികാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാരിസ് കെ ഇസ്‌മയിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'മൃദുലയുടെ കയ്യൊപ്പ്'. ദാസ് ക്രിയേഷൻസിന്‍റെ ബാനറിൽ കൃഷ്‌ണദാസ് ഗുരുവായൂർ നിർമിക്കുന്ന 'മൃദുലയുടെ കയ്യൊപ്പ്' ഒരു കോമഡി, ഹൊറർ, ഇൻവെസ്റ്റിഗേഷൻ, സൈക്കോ ത്രില്ലർ ചിത്രമാണ്.

പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിൽ നൗഷാദ് കൊടുങ്ങല്ലൂർ, കൃഷ്‌ണദാസ് ഗുരുവായൂർ, വഞ്ചിയൂർ പ്രവീൺ കുമാർ, മുരളി മോഹൻ, ചന്ദ്രകുമാർ (എസ് ഐ), അംബിദാസ്, അനിൽകുമാർ (ഡെപ്യൂട്ടി കളക്‌ടർ), സിജോ സജാദ്, മുഹ്സിൻ വാപ്പു, മനു കുമ്പാരി, ഷാനിഫ് അയിരൂർ, സുനിത, എസ് ആർ ഖാൻ, മുരളി രാമൻ ഗുരുവായൂർ, സുനിൽ മാടക്കട, നിത കോഴിക്കോട്, ജയ കോട്ടയം, രത്ന ഗുരുവായൂർ, ജസ്റ്റിൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍റെയും രചയിതാവിന്‍റെയും റോളില്‍ മാത്രമല്ല മറിച്ച്, ഗാനരചയിതാവായും സംഗീത സംവിധായകനായും ഗായകനായും ഹാരിസ് കെ ഇസ്‌മയിൽ എത്തുന്നു. ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്‌മയിലും ചേർന്ന് എഴുതിയ വരികൾക്ക് ഹാരിസ് കെ ഇസ്‌മയിൽ തന്നെയാണ് സംഗീതം പകരുന്നത്. ഹാരിസ് കെ ഇസ്‌മയിലിനൊപ്പം കണ്ണൂർ ഷരീഫും ഗാനങ്ങൾക്ക് ശബ്‌ദമാകുന്നു.

ലിപിൻ നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ബിനു തങ്കച്ചൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ - മുരളിരാമൻ ഗുരുവായൂർ, പ്രൊജക്റ്റ്‌ ഡിസൈനർ എക്സിക്യൂട്ടീവ് - നൗഷാദ് കൊടുങ്ങല്ലൂർ, മേക്കപ്പ് - അബ്‌ദു ഗൂഡല്ലൂർ, സൗമ്യ അരുൺ, കോസ്റ്റ്യൂം - റോസിയ, സ്റ്റിൽസ് - ബൈജു ഗുരുവായൂർ, കൊറിയോഗ്രാഫി - കിരൺ സാക്കി, ആർട്ട് - സുനിൽ മാടക്കട, അസോസിയേറ്റ് ഡയറക്ടർ - സുധീഷ് വി ടി, ശ്രീനാഥ്‌ വി മായാസ്, അസിസ്റ്റന്റ് ഡയറക്ടർ - സോഫിയ തരകൻ, ശ്യാം ശ്രീ, നിയാസ്, റാഷി, ഷഫീക്, അസോസിയേറ്റ് ക്യാമറമാൻ-വിനിൽ, അഖിലേഷ് ചന്ദ്രൻ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ഗുരുവായൂർ പുനലൂർ,ചാലിയക്കര,പിറവന്തൂർ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു.

'എറുമ്പ്' തിയറ്ററുകളിലേക്ക്: ജി. സുരേഷ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'എറുമ്പ്' പ്രദർശനത്തിനൊരുങ്ങുന്നു. ജൂൺ 23 ന് ചിത്രം തിയറ്ററുകളിലെത്തും. ബേബി മോനിക്ക ശിവ, ജോർജ് മര്യൻ, എം.എസ്. ഭാസ്‌കർ, ചാർലി, സുസന്നെ ജോർജ്, ജഗൻ, ശക്തി ഋതിക്ക്, പറവൈ സൗന്ദ്ര മ്മാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 'നിങ്ങളുടെ കുട്ടിക്കാലത്തേക്ക് മടങ്ങൂ' എന്ന ടാഗ്‌ലൈനോടെയാണ് പ്രദർശനത്തിന് എത്തുന്നത്.

കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഗ്യാലക്‌സി സിനിമയാണ്. ചിത്രം നിർമിക്കുന്നത് സുരേഷ് ഗുണശേഖരൻ ആണ്. കെ എസ് കാളിദാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് എം ത്യാഗരാജൻ ആണ്. തമിഴെ ആനന്ദൻ, അരുൺ ഭാരതി എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.