ആരാധകർക്കിടയിൽ ആക്ഷനും സസ്‌പെൻസും നിറച്ച് മോഹൻലാൽ ചിത്രം മോൺസ്റ്ററിന്‍റെ ട്രെയ്‌ലർ പുറത്ത്. പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായിരിക്കുന്ന മോഹൻലാൽ കഥാപാത്രമായ ലക്കി സിങ്ങിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ചർച്ചയായിരുന്നു. മോഹൻലാലിന്‍റെ രണ്ട് ഗെറ്റപ്പുകൾ ഉള്ള ചിത്രത്തിന്‍റെ ട്രെയ്‌ലറിൽ സിദ്ദിഖ്, ലെന, സാധിക, ഹണി റോസ്, വേണുഗോപാൽ, ഗണേഷ് കുമാർ എന്നിവരെയും കാണാം.
ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയ് കൃഷ്‌ണയാണ്. പുലിമുരുകന്‍റെ വൻ വിജയത്തിന് ശേഷം മോഹൻലാൽ-വൈശാഖ്-ഉദയ് കൃഷ്‌ണ എന്നിവരൊന്നിക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ജീപക് ദേവ്.