Internal complaints committee for WCC: സിനിമ സെറ്റുകളിലെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള, അമ്മ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചു. 27 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മോണിറ്ററിംഗ് കമ്മിറ്റി. കൊച്ചിയില്‍ ഫിലിം ചേംബറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Monitoring committee formed : അമ്മ സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചെന്ന് സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത നടി ദേവീ ചന്ദന പറഞ്ഞു. വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അമ്മയിലെ പഴയ ഐസിസിയ്‌ക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐസിസി പരിഗണിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.
Also Read: 'ദിലീപ് ചെയ്‌തതുപോലെ വിജയ് ബാബുവും രാജിവയ്‌ക്കണം'; അമ്മയ്ക്കും ഇടവേള ബാബുവിനുമെതിരെ ഗണേഷ് കുമാര്‍
അമ്മ, ഡബ്ല്യുസിസി തുടങ്ങി ഒന്‍പത് സംഘടനകളില്‍ നിന്നും മൂന്ന് പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേയ്‌ക്ക് തെരഞ്ഞെടുത്തു. ഓരോ സിനിമ സെറ്റിലും നാല് പേര്‍ അടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകും. ഒരു മാസത്തിനുള്ളില്‍ ഐസിസി പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഹൈക്കോടതി വിധി വന്നത്.
ഡബ്ല്യുസിസി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു ഹൈക്കോടതി വിധി. തുടര്‍ന്ന് വനിത കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സെല്‍ രൂപീകരിക്കുമെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ താര സംഘടനയും അവരുടെ പരാതി പരിഹാര സെല്‍ പിരിച്ചുവിട്ടിരുന്നു.