Monisha Unni 30th death anniversary: ആ നിഷ്‌കളങ്ക ചിരി മാഞ്ഞിട്ട് ഇന്നേയ്‌ക്ക് 30 വര്‍ഷങ്ങള്‍. മോനിഷ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസില്‍ ഇന്നും തീരാവേദനയാണ്. മലയാളികളുടെ ഹൃദയത്തില്‍ മായാത്ത ഓര്‍മയായി മോനിഷ ഇന്നും നിലനില്‍ക്കുന്നു. അതേ, വിധിയുടെ ക്രൂരത ഈ ശാലീന സുന്ദരിയെ തട്ടിയെടുത്തിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
Monisha Unni Filmography: അഭിനയ ജീവിതത്തില്‍ ചുരുങ്ങിയ നാള്‍ കൊണ്ട് മോനിഷ പകര്‍ന്നാടിയത് 24 ചിത്രങ്ങളില്‍... മലയാളത്തിന് പുറമെ തമിഴിലും തെലുഗുവിലും മോനിഷ മുഖം കാണിച്ചിട്ടുണ്ട്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയില്‍ എത്തുന്നത്.

Monisha Unni debut movie: 1986ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മോനിഷയ്‌ക്ക് വയസ് 16. ത്രികോണ പ്രണയ കഥ പറഞ്ഞ ചിത്രത്തില്‍ ഗൗരി എന്ന പെണ്‍കുട്ടിയായി മോനിഷ പകര്‍ന്നാടി. ഒറ്റ സിനിമയിലൂടെ തന്നെ നടി പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരുന്നു. അരങ്ങേറ്റ ചിത്രം തന്നെ മോനിഷയ്‌ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തു. ഇതോടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്ന ആറ് മലയാള നടിമാരില്‍ ഒരാളായി മോനിഷയും മാറി.

Monisha Unni personal life: നാരായണന്‍ ഉണ്ണിയുടെയും ശ്രീദേവി ഉണ്ണിയുടെയും മകളായി 1971 ജനുവരി 24നാണ് ജനനം. കോഴിക്കോട് പന്നിയങ്കരയാണ് മോനിഷയുടെ ജന്മനാട്. ബാംഗ്ലൂര്‍ സെന്‍റ് ചാള്‍സ് ഹൈ സ്‌കൂളിലും, ബാംഗ്ലൂര്‍ ബിഷപ് കോട്ടണ്‍ ഗേള്‍ഡ് സ്‌കൂളിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളജില്‍ സൈക്കോളജിയിലായിരുന്നു ബിരുദം നേടിയത്. ഒരു സഹോദരന്‍ കൂടിയുണ്ട് മോനിഷയ്‌ക്ക്. മൂത്ത സഹോദരന്‍ സജിത് ഉണ്ണി.

Monisha Unni film career: 'നഖക്ഷതങ്ങള്‍' ആണ് അരങ്ങേറ്റ ചിത്രമെങ്കിലും 1984ല്‍ യു.എസ് വാസന്‍ സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രം 'പാവയ്യ'യിലാണ് മോനിഷ ആദ്യമായി അഭിനയിക്കുന്നത്. 'നഖക്ഷതങ്ങള്‍'ക്ക് ശേഷം 1986ല്‍ പുറത്തിറങ്ങിയ 'ഋതുഭേതം' ആയിരുന്നു മോനിഷയുടെ രണ്ടാമത്തെ ചിത്രം. അതേവര്‍ഷം 'സായം സന്ധ്യ' എന്ന ചിത്രത്തിലും വേഷമിട്ടു.

Monisha Unni Tamil Telugu movies: തൊട്ടടുത്ത വര്‍ഷം മോനിഷയെ തേടിയെത്തിയത് തമിഴ്-തെലുഗു ചിത്രങ്ങളായിരുന്നു. 1987ല്‍ തമിഴ് ചിത്രം 'പൂക്കള്‍ വിടും തുധു', 1987ല്‍ തെലുഗു ചിത്രം 'ലോയര്‍ ഭാരതി ദേവി' എന്നിവയിലൂടെ തമിഴകത്തും മോനിഷ സജീവമായി. പിന്നീട് 'ആര്യന്‍' (1988) എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയെങ്കിലും അതേ വര്‍ഷം തന്നെ 'ചിരഞ്ജീവി സുധാകര്‍' എന്ന കന്നഡ ചിത്രത്തിലും വേഷമിട്ടു.

Monisha Unni movies list: പിന്നീട് 'കാണാകമ്പരങ്ങള്‍' (1988), തമിഴ് ചിത്രം 'ദ്രാവിഡന്‍' (1989), 'അധിപന്‍' (1989), 'കുറുപ്പിന്‍റെ കണക്കു പുസ്‌തകം' (1990), 'വീണ മീട്ടിയ വിലങ്ങുകള്‍' (1990), 'പെരുന്തച്ചന്‍' (1990), 'കാഴ്‌ചകള്‍ക്കപ്പുറം' (1990), 'വേനല്‍ കിനാവുകള്‍' (1991), 'കടവ്' (1991), തമിഴ് ചിത്രം 'ഉന്ന നെനച്ചേന്‍ പാട്ട് പടിച്ചേന്‍' (1992), 'തലസ്ഥാനം' (1992), 'ഒരു കൊച്ചു ഭൂമികുലുക്കം' (1992), 'കുടുംബസമേതം' (1992), 'കമലദളം' (1992), 'ചമ്പക്കുളം തച്ചന്‍' (1992), 'ചെപ്പടിവിദ്യ' (1992), തമിഴ് ചിത്രം 'മൂട്രവാധു കണ്‍' (1993) എന്നിവയാണ് മോനിഷ വേഷമിട്ട മറ്റ് ചിത്രങ്ങള്‍.
Monisha Unni death: ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയില്‍ വിസ്‌മയം തീര്‍ത്ത മോനിഷയുടെ അപ്രതീക്ഷിത വിയോഗം സിനിമാക്കാരിലും പ്രേക്ഷകരിലും വലിയ അമ്പരപ്പുണ്ടാക്കി. 21-ാം വയസിലായിരുന്നു മോനിഷയെ വിധിയുടെ ക്രൂരത തട്ടിയെടുക്കുന്നത്. മലയാള സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ മോനിഷയെ മരണം കൊണ്ടുപോയത്.
Monisha Unni last movie: 'ചെപ്പടി വിദ്യ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ചായിരുന്നു അപകടം. തമിഴ് ചിത്രം 'മൂണ്‍ട്രാവത് കണ്‍' ആയിരുന്നു മോനിഷയുടെതായി ഏറ്റവും അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. 1992 ഡിസംബര്‍ അഞ്ചിനായിരുന്നു ആ ദുരന്തം മോനിഷയെ തേടിയെത്തുന്നത്. അപകട സമയത്ത് അമ്മ ശ്രീദേവി ഉണ്ണിയും മോനിഷയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നു. ഗുരുതര പരിക്കുകളോടെ ശ്രീദേവി ഉണ്ണി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
ഹ്രസ്വമായിരുന്നു മോനിഷയുടെ അഭിനയ ജീവിതമെങ്കിലും ആ ചിരിയും നിഷ്‌കളങ്കമായ നോട്ടവും മലയാളികളുടെ ഹൃദയത്തില്‍ നിന്നും ഒരിക്കലും മായില്ല...