ETV Bharat / entertainment

പിറന്നാൾ മധുരമായി മോഹൻലാലിന്‍റെ ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക് ; ആഘോഷമാക്കി ആരാധകർ - ഷിബു ബേബി ജോൺ

മോഹൻലാലിൻ്റെ 63-ാം പിറന്നാൾ ആഘോഷമാക്കുന്നതിടെയാണ് ആരാധകർക്ക് ഇരട്ടി മധുരമായി ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക് എത്തിയത്. കുടുമ കെട്ടി, കയ്യിൽ പച്ച കുത്തിയ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

Mohanlal  malaikottai valiban  malaikottai valiban movie  first look poster  first look  Mohanlal birthday  മലൈക്കോട്ടൈ വാലിബൻ  മലൈക്കോട്ടൈ വാലിബൻ ലുക്ക്  മലൈക്കോട്ടൈ വാലിബൻ ലുക്ക് പുറത്ത്  ലിജോ ജോസ് പെല്ലിശ്ശേരി  Lijo Jose Pellissery  new movie  upcoming movies  malayalam upcoming movies  mohanlal new movie  ഷിബു ബേബി ജോൺ  ഫസ്റ്റ് ലുക്ക്
പിറന്നാൾ മധുരമായി മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക്; ആഘോഷമാക്കി ആരാധകർ
author img

By

Published : May 21, 2023, 12:53 PM IST

മലയാളത്തിൻ്റെ അഭിനയ കുലപതി മോഹൻലാലിന് ഇന്ന് 63-ാം പിറന്നാളാണ്. താരരാജാവിന് ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകരും സിനിമാലോകവും. ഇതിനിടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’ നിർമാതാവ് ഷിബു ബേബി ജോൺ.

‘മലൈക്കോട്ടൈ വാലിബൻ’ ആയുള്ള മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

‘തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു. ഹാപ്പി ബർത്ത് ഡേ ലാലു' - എന്ന കുറിപ്പോടെയാണ് ഷിബു ബേബി ജോൺ ചിത്രം പങ്കുവച്ചത്.

കുടുമ കെട്ടി, കയ്യിൽ പച്ച കുത്തിയ മോഹൻലാലാണ് ചിത്രത്തിൽ ഉള്ളത്. കൂടെ ഷിബു ബേബി ജോണിനെയും കാണാം. മോഹൻലാലിന്‍റെ വരാനുള്ള ചിത്രങ്ങളിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടൈ വാലിബൻ’.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ- ലിജോ കോംബോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ.

ബോളിവുഡ് താരങ്ങൾ ഉൾപ്പടെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്‌ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. രാജസ്ഥാനിൽ ഷെഡ്യൂള്‍ അവസാനിപ്പിച്ച്, നിലവിൽ ചെന്നൈയിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന് പുറമെ മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലിജോ ജോസിന്‍റെ സൂപ്പർ ഹിറ്റ് സിനിമയായ ആമേനുവേണ്ടി തിരക്കഥ ഒരുക്കിയ പി.എസ് റഫീഖാണ് വാലിബൻ്റെയും രചന നിര്‍വഹിക്കുന്നത്. മധു നീലകണ്‌ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റിങ് ദീപു ജോസഫും കലാസംവിധാനം ഗോകുല്‍ ദാസും നിര്‍വഹിക്കുന്നു. റോണക്‌സ് സേവ്യര്‍ ആണ് വസ്‌ത്രാലങ്കാരം കൈകാര്യം ചെയ്യുന്നത്.

നേരത്തെ പുറത്തുവിട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് സിനിമാലോകം ഏറ്റെടുത്തിരുന്നു. 'ഇപ്പോൾ കാത്തിരിപ്പിനൊരു മുഖമുണ്ട്. മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ചിത്രത്തിന് ജീവൻ നൽകാനുള്ള യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക' - എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ അന്ന് കുറിച്ചത്. രണ്ട് കൈകളിലുമുള്ള വടത്തെ മുട്ടുകുത്തിയിരുന്ന് അലറി വിളിച്ചുകൊണ്ട് വലിക്കുന്ന രീതിയിലാണ് മോഹൻലാൽ ഫസ്റ്റ് ലുക്കിൽ എത്തിയത്. ഇപ്പോൾ പുറത്തുവിട്ട ചിത്രത്തിലേതെന്ന പോലെ പുരാതന കാലത്തെ യോദ്ധാവിന്‍റെ വേഷത്തിൽ ആയിരുന്നു അദ്ദേഹം. അതേസമയം 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ 'എമ്പുരാൻ', ജീത്തു ജോസഫിന്‍റെ 'റാം', 'ഓളവും തീരവും' തുടങ്ങി അനേകം ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ 'ബറോസി'ൻ്റെ നിർമാണവും പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.