ETV Bharat / entertainment

പോർമുഖത്ത് വാളേന്തി വാലിബൻ ; ആകാംക്ഷയേറ്റി പുതിയ പോസ്റ്റർ - Mohanlal movie

Malaikottai Vaaliban Coming Soon : 'മലെെക്കോട്ടെെ വാലിബൻ' ജനുവരി 25ന് തിയേറ്ററുകളിലേക്ക്

Malaikottai Vaaliban  മലെെക്കോട്ടെെ വാലിബൻ  Mohanlal movie  മോഹൻലാൽ
Malaikottai Vaaliban new poster
author img

By ETV Bharat Kerala Team

Published : Jan 10, 2024, 3:35 PM IST

ലയാള സിനിമാസ്വാദകർ ഒന്നടങ്കം റിലീസിനായി കാക്കുന്ന ചിത്രമാണ് 'മലെെക്കോട്ടെെ വാലിബൻ'. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ജനുവരി 25ന് 'മലെെക്കോട്ടെെ വാലിബൻ' തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ ആരാധകരുടെ പ്രതീക്ഷകളും ആകാംക്ഷയും വാനോളം ഉയർത്തി ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവന്ന പോസ്റ്റർ സൈബറിടത്തിലാകെ തരംഗമായിക്കഴിഞ്ഞു. പോർമുഖത്ത് കെെയിൽ വാളുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ.

വാലിബൻ വാഴുന്ന ലോകത്തിലേക്കെത്താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്‌, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് പിരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽ ഒരുക്കിയ 'മലൈക്കോട്ടൈ വാലിബ'ന്‍റെ നിർമാണം.

Malaikottai Vaaliban  മലെെക്കോട്ടെെ വാലിബൻ  Mohanlal movie  മോഹൻലാൽ
'മലെെക്കോട്ടെെ വാലിബൻ' പുതിയ പോസ്റ്റർ

രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നത്. 130 ദിവസങ്ങളോളമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. പി എസ് റഫീഖാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചത്.

മധു നീലകണ്‌ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. 'ചുരുളി'ക്ക് ശേഷം മധു നീലകണ്‌ഠന്‍ വീണ്ടും ലിജോയുമായി കൈകോർക്കുകയാണ് 'മലൈക്കോട്ടൈ വാലിബനി'ലൂടെ. പ്രശാന്ത് പിള്ളയാണ് സിനിമയ്‌ക്ക് സംഗീതം പകരുന്നത്. ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മേക്കപ്പ് - റോണക്‌സ് സേവ്യർ.

നേരത്തെ പുറത്തുവന്ന 'മലൈക്കോട്ടൈ വാലിബ'ന്‍റെ ഗ്ലിംപ്‌സ് വീഡിയോയും പോസ്റ്ററുകളും ടീസറും ഗാനവുമെല്ലാം സൈബറിടത്തിൽ തരംഗം തീർത്തിരുന്നു. അടുത്തിടെയാണ് ചിത്രത്തിലെ 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' (Punnara Kattile Poovanatthil) എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സിനിമയുടെ രചയിതാവായ പി എസ് റഫീഖ് തന്നെയാണ് ഈ ഗാനത്തിന്‍റെ വരികളും കുറിച്ചത്. ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്ന് ആലപിച്ച ഗാനം മികച്ച പ്രതികരണമാണ് നേടിയത്.

ALSO READ: 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' ; മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്ത്

ചിത്രത്തിന്‍റെ ടീസറും കാണികളിൽ ആകാംക്ഷയേറ്റി. 'കൺ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' എന്ന മോഹന്‍ലാലിന്‍റെ അത്യുഗ്രന്‍ ഡയലോഗോട് കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. നടി നന്ദി, സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സേഠ് എന്നിവരും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്. ഇവർക്ക് പുറമെ മണികണ്‌ഠന്‍ ആചാരി, ഹരീഷ് പേരടി, രാജീവ് പിള്ള, മനോജ് മോസസ് എന്നിവരും നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.