ETV Bharat / entertainment

Mohanlal Shared Photo With Pet Dogs : 'ഒടുക്കം അവർ സമ്മതിച്ചു'; കാസ്‌പറിനും വിസ്‌കിക്കുമൊപ്പം പോസ് ചെയ്‌ത് ലാലേട്ടൻ - viral photo in instagram

Mohanlal Instagram Post Goes Viral: 'ഇത് ഡോ. റോയ് അല്ലേ?' വൈറലായി മോഹൻലാലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Mohanlal Shared Photo With Pet Dogs  Mohanlal Instagram Post Goes Viral  Mohanlal Instagram Post  ഒടുക്കം അവർ സമ്മതിച്ചു  കാസ്‌പറിനും വിസ്‌കിക്കുമൊപ്പം ലാലേട്ടൻ  Casper and Whiskey  mohanlal with Casper and Whiskey  Mohanlal new photo  Mohanlal new look  Mohanlal viral photo  viral photo  viral photo in instagram  മോഹൻലാലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
Mohanlal Shared Photo With Pet Dogs
author img

By ETV Bharat Kerala Team

Published : Oct 18, 2023, 6:10 PM IST

ലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന് ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ താരത്തെ പിന്തുടരുന്നവരും കുറച്ചൊന്നുമല്ല. തന്‍റെ സിനിമാവിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ സുന്ദര നിമിഷങ്ങളും ലാലേട്ടൻ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അദ്ദേഹത്തിന്‍റെ വളര്‍ത്തുമൃഗങ്ങളും ആരാധകര്‍ക്ക് സുപരിചിതരാണ്.

ഇപ്പോഴിതാ തന്‍റെ വീട്ടിലെ വളർത്തുനായകളായ കാസ്‌പറിനും വിസ്‌കിക്കുമൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ (Mohanlal Shared Photo With Pet Dogs). രസകരമായ ക്യാപ്‌ഷനൊപ്പമാണ് താരം ക്യൂട്ട് ഫോട്ടോ ആരാധകർക്കായി പങ്കുവച്ചത്. ഏതായാലും പുറത്തുവന്ന് നിമിഷങ്ങൾക്കം തന്നെ ഫോട്ടോ സൈബറിടത്തിൽ വൈറലായി മാറി (Mohanlal Instagram Post Goes Viral).

നിരവധി പേരാണ് ഫോട്ടോയ്‌ക്ക് താഴെ കമന്‍റുകളും ലൈക്കുകളുമായി എത്തിയത്. ചിത്രത്തിലെ മോഹൻലാലിന്‍റെ ലുക്കും കയ്യടി നേടുന്നുണ്ട്. 'നിർണയം' എന്ന സിനിമയിലെ താരം അവതരിപ്പിച്ച ഡോ. റോയിയെ ഓർമപ്പെടുത്തുകയാണ് ഈ ചിത്രം എന്നാണ് പലരുടെയും കമന്‍റ്. 'ഒടുവിൽ എനിക്കൊപ്പം പോസ് ചെയ്യാന്‍ കാസ്‌പറിനെയും വിസ്‌കിയെയും സമ്മതിപ്പിച്ചു'- മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചു.

READ ALSO: ഇവിടെ പ്രായം വെറും നമ്പർ മാത്രം; വർക്കൗട്ട് വീഡിയോയുമായി ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ

അതേസമയം നിരവധി ചിത്രങ്ങളാണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഒട്ടനവധി ചിത്രങ്ങൾ അണിയറയിലുമുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യാണ് അത്തരമൊരു ചിത്രം. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുഗു - മലയാളം ദ്വിഭാഷാ സിനിമയായാണ് ഒരുങ്ങുന്നത്. എങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും 'വൃഷഭ' മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. 'ദസറ'യ്‌ക്ക് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് നിർമാതാവ് ഏക്ത കപൂര്‍ സഹ നിർമാതാവാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം 200 കോടി മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. എപിക് ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന 'വൃഷഭ'യിൽ റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

READ ALSO: Mohanlal movie Vrushabha മോഹന്‍ലാലും കൂട്ടരും മുംബൈയില്‍; വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'മലൈക്കോട്ടൈ വാലിബന്‍' ആണ് മോഹൻലാലിന്‍റെ വരാനിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം. ജൂണ്‍ 13ന് ചിത്രീകരണം അവസാനിച്ച ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. രാജസ്ഥാന്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.

ജീത്തു ജോസഫിന്‍റെ 'നേര്', 'റാം' എന്നീ ചിത്രങ്ങളിലും, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനി'ലും മോഹൻലാലാണ് നായകൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഒപ്പം മോഹന്‍ലാലിന്‍റെ കന്നി സംവിധാന സംരംഭം 'ബറോസും' പ്രദർശനത്തിനൊരുങ്ങുകയാണ്.

READ ALSO: Malaikottai Vaaliban release മലൈക്കോട്ടൈ വാലിബന്‍ ക്രിസ്‌മസ് റിലീസ്? റിപ്പോര്‍ട്ടുകള്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.