Mohanlal movie Monster: പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'മോണ്‍സ്‌റ്റര്‍'. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒക്‌ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
സെന്‍സറിങ് കഴിഞ്ഞ സിനിമയ്‌ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. റിലീസ് തീയതിയും സെന്‍സറിങ് വിവരവും മോഹന്‍ലാല്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Mohanlal to play double role in Monster: നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചത്. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
പുറത്തിറങ്ങിയ മോണ്‍സ്‌റ്റര്‍ ഫസ്‌റ്റ് ലുക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മോഹന്‍ലാല്‍ സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്നതായിരുന്നു ഫസ്‌റ്റ് ലുക്ക്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
Pulimurugan team once again: സിദ്ദിഖ്, ഹണി റോസ്, ലെന, ലക്ഷ്‌മി മഞ്ജു, സുദേവ് നായര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കും. ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'പുലിമുരുകന്‍റെ' വന്‍ വിജയത്തിന് ശേഷം മോഹന്‍ലാല്‍, വൈശാഖ്, ഉദയ് കൃഷ്‌ണ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മോണ്‍സ്‌റ്റര്‍'. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം.
Also Read: സസ്പെൻസ് നിറച്ച് ലക്കി സിങ്; ആകാംക്ഷയേറ്റി മോൺസ്റ്റർ ട്രെയ്‌ലർ
Monster team: സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദീപക് ദേവ് ആണ് സംഗീതം. സംഘട്ടനം സ്‌റ്റണ്ട് സില്‍വ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്‌ക്കല്‍, വസ്‌ത്രാലങ്കാരം സുജിത് സുധാകരന്‍, സ്‌റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ് എന്നിവരും നിര്‍വഹിക്കും.