ETV Bharat / entertainment

ഒറ്റയ്‌ക്ക് എത്തിയ മോഹന്‍ലാലിനെ ഇനി ഒറ്റയ്‌ക്കിരുന്ന് കാണാം; മാര്‍ച്ച് 3ന് ഹോട്ട്‌സ്‌റ്റാറില്‍

തിയേറ്റര്‍ റിലീസിന് ശേഷം മോഹന്‍ലാലിന്‍റെ എലോണ്‍ ഒടിടിയിലെത്തുന്നു. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

author img

By

Published : Feb 24, 2023, 4:21 PM IST

Mohanlal movie Alone OTT release date announced  Mohanlal movie Alone OTT release  Alone OTT release date announced  Mohanlal movie  Mohanlal  Alone OTT release  Alone  ഒറ്റയ്‌ക്ക് എത്തിയ മോഹന്‍ലാലിനെ  മോഹന്‍ലാലിനെ ഇനി ഒറ്റയ്‌ക്കിരുന്ന് കാണാം  മാര്‍ച്ച് 3ന് ഹോട്ട്‌സ്‌റ്റാറില്‍  Mohanlal s first release in 2023  Mohanlal s makeover in Alone  Mohanlal Shaji Kailas combo  Alone storyline  Alone cast and crew  മോഹന്‍ലാലിന്‍റെ എലോണ്‍ ഒടിടിയിലെത്തുന്നു  ഒടിടി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്  ഒടിടി പ്രേക്ഷകര്‍
ഒറ്റയ്‌ക്ക് എത്തിയ മോഹന്‍ലാലിനെ ഇനി ഒറ്റയ്‌ക്കിരുന്ന് കാണാം

Alone OTT release date: മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ 'എലോണ്‍' ഇനി ഒടിടിയില്‍.. ജനുവരി 26ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തോടടുക്കുമ്പോഴാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. മാര്‍ച്ച് മൂന്നിന് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് 'എലോണ്‍' ഒടിടിയില്‍ എത്തുന്നത്.

Mohanlal s first release in 2023: 2023ലെ മോഹന്‍ലാലിന്‍റെ ആദ്യ റിലീസ് കൂടിയായിരുന്നു 'എലോണ്‍'. ബോക്‌സോഫിസില്‍ ചിത്രത്തിന് അധികം തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച 'എലോണ്‍' ഒടിടി റിലീസിലൂടെ കൂടുതല്‍ പേരിലേക്ക് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Mohanlal s makeover in Alone: കാളിദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ താരത്തിന്‍റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സമീപകാല ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌ത ഗെറ്റപ്പിലാണ് 'എലോണില്‍' താരം പ്രത്യക്ഷപ്പെട്ടത്. ഹെയര്‍സ്‌റ്റൈലിലും വസ്‌ത്രധാരണത്തിലും അടിമുടി മാറിയ ലുക്കായിരുന്നു താരം.

Alone storyline: പാന്‍ഡെമിക് ലോക്‌ഡൗണ്‍ കാരണം, ഒരു അപ്പാര്‍ട്ട്മെന്‍റില്‍ കുടുങ്ങിപ്പോയ ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. പേരിനെ അര്‍ഥമാക്കുന്ന തരത്തില്‍ 'എലോണി'ല്‍ മോഹന്‍ലാലിന്‍റെ വണ്‍മാന്‍ ഷോ മാത്രമാണ് കാണാനാവുക. ഇത് തന്നെയാണ് സിനിമയുടെ പ്രത്യേകതയും.

Alone cast and crew: രാജേഷ് ജയരാമനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഡോണ്‍ മാക്‌സ്‌ എഡിറ്റിംഗും അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും നിര്‍വഹിച്ചു. ജേക്‌സ്‌ ബിജോയ്‌ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ഈ ബാനറില്‍ ഒരുക്കിയ 30-ാമത്തെ ചിത്രം കൂടിയായിരുന്നു 'എലോണ്‍'.

Mohanlal Shaji Kailas combo: റെഡ് ചില്ലീസിന് വേണ്ടിയാണ് ഇതിന് മുമ്പ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം 'എലോണിലൂ'ടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും സംഭവിച്ചത്.

Also Read: 'തീര്‍ത്ത് പറയാം, ഈ ഫ്ലാറ്റില്‍ ആത്മാവുണ്ട്!' നിഗൂഢതകള്‍ നിറച്ച് മോഹന്‍ലാല്‍; ട്രെയിലര്‍ ട്രെന്‍ഡിങില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.