ആദ്യദിനത്തിൽ ഉയർന്ന ബോക്‌സോഫിസ് കലക്ഷൻ, മികച്ച ഗ്രോസ്. ഇതെല്ലാം ഇന്ന് സിനിമാലോകത്ത് സർവസാധാരണമായി കേൾക്കുന്ന പ്രയോഗങ്ങൾ ആണ്. എന്നാൽ 35 വർഷങ്ങൾക്ക് മുമ്പ് അതുവരെയുള്ള എല്ലാ ആദ്യ ദിന കലക്ഷൻ ഗ്രോസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ഒരു ചിത്രമുണ്ട്, മോഹൻലാൽ നായകനായി പുറത്തിറങ്ങിയ 'മൂന്നാംമുറ' (Mohanlal's Moonnam Mura Movie). കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 150 ദിവസത്തിൽ പരം ഓടിയ ചിത്രമായിരുന്നു 'മൂന്നാംമുറ'.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കലക്ഷൻ റെക്കോഡുകൾ സൃഷ്‌ടിച്ച സിനിമ എന്ന റെക്കോഡും 'മൂന്നാംമുറ'യ്‌ക്ക് സ്വന്തമാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. ജി പി വിജയകുമാർ ആയിരുന്നു നിർമാണം.
മോഹൻലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ മുൻപന്തിയിൽ തന്നെയാകും 'മൂന്നാംമുറ'യിലെ 'അലി ഇമ്രാന്‍റെ' സ്ഥാനം. ഈ കഥാപാത്രത്തെ മലയാളികളും മോഹൻലാൽ ആരാധകരും ഒരിക്കലും മറക്കാനിടയില്ല. മോഹൻലാലിന്‍റെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ് അലി ഇമ്രാൻ.
പിൽക്കാലങ്ങളിൽ അലി ഇമ്രാൻ കഥാപാത്രത്തിന് സീക്വൽ ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ ആരാധകർ രംഗത്തു വന്നിരുന്നു. എസ് എൻ സ്വാമി അടക്കം ആദ്യം ആരാധകരുടെ ഈ ആവശ്യത്തോട് പോസിറ്റീവായി പ്രതികരിച്ചിരുന്നു എങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. എന്നാലിപ്പോഴിതാ ആരാധകർക്ക് ആഘോഷിക്കാൻ മറ്റൊരു കാരണം ലഭിച്ചിരിക്കുകയാണ്.
![Mohanlal Mohanlal Moonnam Mura Ali Imran AI Image Moonnam Mura Telugu Remake Magaadu Mohanlal Ali Imrans AI image after 35 years Ali Imrans AI image after 35 years 35 വർഷത്തിനുശേഷം അലി ഇമ്രാന്‍റെ എഐ രൂപം അലി ഇമ്രാന്‍റെ എഐ രൂപം അലി ഇമ്രാന്‍റെ എഐ രൂപം ഏറ്റെടുത്ത് ആരാധകർ മൂന്നാംമുറ മൂന്നാംമുറയിലെ അലി ഇമ്രാൻ മോഹൻലാൽ നായകനായി മൂന്നാംമുറ AI Image AI AI technology Ali Imran from Moonnam Mura എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച അലി ഇമ്രാന്‍റെ പുനരാവിഷ്‌കാരം ആഘോഷമാക്കി ആരാധകർ](https://etvbharatimages.akamaized.net/etvbharat/prod-images/03-09-2023/19422020_mohanlal-moonnam-mura-ali-imran-ai-image.jpg)
എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച അലി ഇമ്രാന്‍റെ പുനരാവിഷ്‌കാരമാണ് ആരാധകർ ആഘോഷമാക്കുന്നത് (Mohanlal Moonnam Mura Ali Imran AI Image). 35 വർഷത്തിനു ശേഷം എത്തിയ അലി ഇമ്രാന്‍റെ പുതിയ രൂപം ആവേശത്തോടെയാണ് ആരാധക വൃന്ദം ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആകെ തരംഗം സൃഷ്‌ടിക്കുകയാണ് ചിത്രം (Mohanlal Ali Imran's AI image after 35 years).
കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പാണ് മോഹൻലാലിന്‍റെ നിരവധി കഥാപാത്രങ്ങളെ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്‌ടിക്കുകയും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തത്. എന്നാൽ ഇതിനിടെ അലി ഇമ്രാന്‍റെ ചിത്രം ആരോ ഷെയർ ചെയ്‌തതാണ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചർച്ചയ്‌ക്ക് വഴിവച്ചത്.
സിനിമാസ്വാദകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു 'മൂന്നാം മുറ'. മോഹൻലാലിന് പുറമെ സുരേഷ് ഗോപി, ലാലു അലക്‌സ്, രേവതി, മുകേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച പ്രതികരണം നേടിയിരുന്നു. അലി ഇമ്രാന്‍റെ ബിജിഎമ്മിനും പ്രത്യേക ഫാൻ ബേസാണുള്ളത്. പ്രശസ്‌ത സംഗീത സംവിധായകൻ
ശ്യാമാണ് 'മൂന്നാം മുറ'യുടെ ഈണത്തിന് പിന്നിൽ.
അതേസമയം റിലീസ് ചെയ്‌ത് രണ്ട് വർഷത്തിന് ശേഷം 'മഗഡു' എന്നപേരിൽ 'മൂന്നാംമുറ' തെലുഗു ഭാഷയിലേക്ക് റീമേക്ക് ചെയ്‌തിരുന്നു. രാജശേഖർ നായകനായ ഈ ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത് (Moonnam Mura Telugu Remake Magaadu).