സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലുമായി കൈകോർക്കുന്ന ആദ്യ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ആരാധകരും സിനിമാസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ഈ സിനിമ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവത്തകർ.
ചിത്രത്തിലെ 'മദഭര മിഴിയോരം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോയാണ് പുറത്തുവന്നത്. പ്രശാന്ത് പിള്ള സംഗീതം നൽകിയ ഈ മനോഹര മെലഡി ആലപിച്ചിരിക്കുന്നത് പ്രീതി പിള്ള ആണ്. പിഎസ് റഫീഖിന്‍റേതാണ് വരികൾ (Madabhara Mizhiyoram Lyrical Video).
മോഹൻലാലും സുചിത്രയും ആണ് ഗാനരംഗത്തിൽ. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുചിത്ര വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രണയം നിറഞ്ഞ ഗാനം ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പോർമുഖത്ത് വാളേന്തി നിൽക്കുന്ന മോഹൻലാൽ ആയിരുന്നു പോസ്റ്ററിൽ. അതിൽ നിന്നും തികച്ചും വ്യത്യസ്‌തമായി പ്രണയാതുരനായ വാലിബനെയാണ് ഗാനരംഗത്തിൽ കാണാനാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
ജനുവരി 25ന് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളില്‍ എത്തും (Mohanlal's Malaikottai Vaaliban Release). പിഎസ് റഫീഖും ലിജോയും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മധു നീലകണ്‌ഠൻ ആണ് ഛായാഗ്രാഹകന്‍.
പിരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽ ഒരുക്കിയ 'മലൈക്കോട്ടൈ വാലിബൻ' ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ALSO READ: പോർമുഖത്ത് വാളേന്തി വാലിബൻ ; ആകാംക്ഷയേറ്റി പുതിയ പോസ്റ്റർ
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ടിനു പാപ്പച്ചൻ, എഡിറ്റർ : ദീപു ജോസഫ്, കലാസംവിധാനം : ഗോകുൽദാസ്, അസോസിയേറ്റ് ഡയറക്‌ടർ : രതീഷ് മൈക്കിൾ, വസ്‌ത്രാലങ്കാരം : സുജിത്ത് സുധാകരൻ, രതീഷ് ചമ്രവട്ടം, സ്റ്റണ്ട് : വിക്രം മോർ, സുപ്രീം സുന്ദർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, കൊറിയോഗ്രഫി : സാമന്ത് വിനിൽ, ഫുലവ ഖംകർ, സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, ശബ്‌ദമിശ്രണം : ഫസൽ എ ബക്കർ, ലൈൻ പ്രൊഡ്യൂസർ : ആൻസൺ ആന്‍റണി, പ്രൊഡക്ഷൻ കൺട്രോളർ : എൽബി ശ്യാംലാൽ, ഫിനാൻസ് കൺട്രോളർ : ദിനീപ് ഡേവിഡ്, സ്റ്റിൽസ് : അർജുൻ കല്ലിങ്കൽ, ഡിസൈൻ : കെ പി മുരളീധരൻ, വിനയ്‌കൃഷ്‌ണൻ, കൃഷ്‌ണ ചന്ദ്രൻ, മിലൻ മുരളി, പബ്ലിസിറ്റി ഡിസൈൻ : പഴയ സന്യാസിമാർ, പിആർഒ : പ്രതീഷ് എസ്.