ETV Bharat / entertainment

മോഹൻലാൽ - ജീത്തു ജോസഫ് കോംബോ വീണ്ടും; പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത് - neru movie

'നേര്' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്.

mohanlal jeethu joseph new movie title  mohanlal jeethu joseph new movie title out  mohanlal jeethu joseph combo  മോഹൻലാൽ  ജീത്തു ജോസഫ്  മോഹൻലാൽ ജീത്തു ജോസഫ് കോംബോ വീണ്ടും  ആശിർവാദ് സിനിമാസ്  നേര്  Seeking for Justice  neru movie  mohanlal new movie
mohanlal jeethu joseph
author img

By

Published : Aug 12, 2023, 9:52 PM IST

മോഹൻലാൽ - ജീത്തു ജോസഫ് കോംബോ വീണ്ടും എത്തുന്നു. മലയാളത്തിന്‍റെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'നേര്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

മോഷൻ പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. ആശിർവാദ് സിനിമാസാണ് ചിത്രത്തിന്‍റെ നിർമാണം. ആശിർവാദ് സിനിമാസിന്‍റെ മുപ്പത്തി മൂന്നാമത് നിർമാണ സംരംഭം കൂടിയാണ് 'നേര്'.

'ദൃശ്യം 1&2, ട്വൽത്ത് മാൻ, റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫുമായി മോഹൻലാൽ വീണ്ടും ഒരുമിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഈ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അവർ. സിനിമയുടെ പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റിനായും ചെവിയോർത്തിരിക്കുന്ന ആരാധക വൃന്ദം ടൈറ്റില്‍ പ്രഖ്യാപനം ആഘോഷമാക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം കോടതി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാകും 'നേര്' എന്ന സൂചനകളാണ് പോസ്റ്റർ നൽകുന്നത്. 'നീതി തേടുന്നു' (Seeking for Justice) എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. ഏതായാലും ഒരു ത്രില്ലര്‍ അനുഭവം ആയിരിക്കും 'നേര്' സമ്മാനിക്കുക എന്നുറപ്പ്. എന്നാല്‍ ചിത്രത്തിന്‍റെ കഥാപശ്ചാത്തലത്തെ കുറിച്ചോ പ്രമേയത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകൻ. വിഷ്‍ണു ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'റാം' എന്ന ചിത്രത്തിനായും കാത്തിരിക്കുകയാണ് ആരാധകർ. ഈ ചിത്രത്തിന്‍റെ നിർമാണം നിലവില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം പുറത്തുവന്ന രജനികാന്ത് ചിത്രം 'ജയിലറി'ല്‍ മോഹൻലാൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ കുറച്ചുസമയത്ത് മാത്രം എത്തുന്ന കഥാപാത്രമായിട്ടും മോഹൻലാലിന്‍റെ 'മാത്യു' തിയേറ്ററുകൾ കീഴടക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

നിലവിൽ 'വൃഷഭ' എന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിന്‍റെ തിരക്കുകളിലാണ് ലാലേട്ടൻ. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഹ്‍റ എസ് ഖാന്‍ ആണ് നായികയായി എത്തുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണം.

റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ആണ് മോഹൻലാലിന്‍റേതായി സിനിമാലോകം കാത്തിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം. അടുത്തിടെയാണ് ചിത്രത്തിന്‍റെ നിർമാണം പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്.

READ MORE: മോഹന്‍ലാല്‍-ലിജോ ചിത്രത്തിന് പാക്കപ്പ്; 'മലൈക്കോട്ടൈ വാലിബ'ന്‍റെ വരവ് കാത്ത് ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.