ETV Bharat / entertainment

'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' ; ഫാമിലി കാരിക്കേച്ചര്‍ പുറത്ത് - മോഹന്‍ലാലിന്‍റെ ഫാമിലി കാരിക്കേച്ചര്‍

മോഹന്‍ലാലിന്‍റെ ഫാമിലി കാരിക്കേച്ചര്‍ വീഡിയോ പുറത്തിറങ്ങി. 'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' എന്ന പേരിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്

Mohanlal an Ecosystem  Mohanlal  Mohanlal family caricature video  Mohanlal family caricature  മോഹന്‍ലാലും വളര്‍ത്തു മൃഗങ്ങളും  മോഹന്‍ലാല്‍  മോഹന്‍ലാലിന്‍റെ ഫാമിലി കാരിക്കേച്ചര്‍  മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം
മോഹന്‍ലാലും വളര്‍ത്തു മൃഗങ്ങളും; ഫാമിലി കാരിക്കേച്ചര്‍ ശ്രദ്ധേയം
author img

By

Published : Nov 26, 2022, 7:55 PM IST

മോഹന്‍ലാലിന്‍റെ ഫാമിലി കാരിക്കേച്ചറുമായി പ്രശസ്‌ത തിരക്കഥാകൃത്ത് സുരേഷ് ബാബു. 'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' എന്ന പേരിലാണ് ഫാമിലി കാരിക്കേച്ചര്‍ വീഡിയോ പുറത്തിറക്കിയത്. മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലും കുടുംബവും അവര്‍ക്കൊപ്പം പത്തോളം വളര്‍ത്തുമൃഗങ്ങളും ചേരുന്ന വളരെ കൗതുകമുണര്‍ത്തുന്ന പെയിന്‍റിങ്‌ ആണിത്. പെയിന്‍റിങ്ങിന്‍റെ രചനാവഴികളും മോഹന്‍ലാലുമായുള്ള ദീര്‍ഘകാല സൗഹൃദത്തിന്‍റെ ഓര്‍മകളും ഒക്കെ ചേരുന്നതാണ് വീഡിയോ. ജനത മോഷന്‍ പിക്‌ചേഴ്‌സാണ് വീഡിയോയുടെ നിര്‍മാണം.

  • " class="align-text-top noRightClick twitterSection" data="">

തിരക്കഥാകൃത്ത് സുരേഷ്‌ ബാബുവിന് നന്ദി അറിയിച്ചുകൊണ്ടാണ് വീഡിയോയുടെ തുടക്കത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. 'സുരേഷ്‌ ബാബുവിന് ഒരുപാട് നന്ദി. എനിക്ക് വേണ്ടി നൂറൊന്നുമല്ല, അതില്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്.

Also Read: 'ഖുറേഷി മൊറോക്കോയില്‍', കറുപ്പില്‍ തിളങ്ങി മോഹന്‍ലാല്‍; ചിത്രവുമായി ആന്‍റണി പെരുമ്പാവൂര്‍

എന്‍റെ കുടുംബവും പിന്നെ എന്‍റെ വളര്‍ത്തുമൃഗങ്ങളും. ഇതില്‍ ഒരാള്‍ കൂടി വരാനുണ്ട്. ഒരു പൂച്ച. അത് സുരേഷ് ബാബു വരച്ചുതരും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്' - മോഹന്‍ലാല്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.