Action thriller Monster: മോഹന്‍ലാലിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് 'മോണ്‍സ്‌റ്റര്‍'. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ സ്‌റ്റൈലും രീതികളും എതിരാളികളുമൊക്കെ വ്യത്യസ്‌തമാണെന്നാണ് നടന്‍ പറയുന്നത്. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് പുതിയ 'മോണ്‍സ്‌റ്റര്‍' വിശേഷം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
- " class="align-text-top noRightClick twitterSection" data="">
Mohanlal Facebook post: 'ഈ സിനിമയില്‍ ആക്ഷന്‍ ഉണ്ടെന്ന് ആരാണ് പറഞ്ഞത്. ആക്ഷന്‍ രംഗങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്രെയിലറില്‍ വളരെ കുറച്ച് മാത്രമേ കാണിച്ചിട്ടുള്ളു. എന്നാല്‍ വളരെ കാലങ്ങള്‍ക്ക് ശേഷം ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാണിത്. നമ്മള്‍ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ സ്‌റ്റൈലും രീതികളും എതിരാളികളും വ്യത്യസ്‌തമാണ്.
Mohanlal about Monster action scenes: വളരെ അധികം സമയമെടുത്ത് കൊറിയോഗ്രാഫി ചെയ്‌താണ് ഈ രംഗങ്ങള്‍ ചെയ്‌തത്. കാരണം ഏറെ സൂക്ഷിച്ചു ചെയ്യേണ്ട രംഗങ്ങളാണിത്. രണ്ട് ഫൈറ്റാണ് ഈ സിനിമയിലുള്ളത്. അത് രണ്ടും വ്യത്യസ്‌തമാണ്. കൂടുതല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രംഗങ്ങളാണ്', മോഹന്‍ലാല്‍ പറഞ്ഞു.
Mohanlal as Lucky Singh: 'മോണ്‍സ്‌റ്ററി'ല്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ലക്ഷ്‌മി മഞ്ചു, ഹണി റോസ്, സിദ്ദിഖ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം.
Monster cast and crew: സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിച്ചു. ദീപക് ദേവ് ആണ് സംഗീതം. സ്‌റ്റണ്ട് സില്‍വയാണ് സംഘട്ടനം. സുജിത്ത് സുധാകരന്‍ വസ്‌ത്രാലങ്കാരവും ചെയ്‌തിരിക്കുന്നു.
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'പുലിമുരുഗന്' ശേഷം അതേ ടീം വീണ്ടും ഒന്നിക്കുകയാണ് 'മോണ്‍സ്‌റ്ററി'ല്‍. ഒരിക്കല്‍ കൂടി മോഹന്‍ലാല്‍, വൈശാഖ്, ഉദയ്‌കൃഷ്‌ണ എന്നിവര്‍ ഒന്നിച്ചെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. ലോക വ്യാപകമായി ഒക്‌ടോബര്‍ 21നാണ് സിനിമ റിലീസിനെത്തുക.
Also Read: ലക്കി സിങ് അടുക്കള ഷെഫോ? ഘൂം ഘൂം ഗാനത്തിന് ആടിത്തിമിര്‍ത്ത് മോഹന്‍ലാല്‍