മലയാളികളുടെ ഇഷ്‌ട താരം സുധീഷ് (Sudheesh), പുതുമുഖം ജിനീഷ് (Jineesh) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‌ണു ശർമ (Vishnu Sharma) സംവിധാനം ചെയ്യുന്ന 'മൈൻഡ്‌പവർ മണിക്കുട്ടൻ' (Mindpower Manikuttan) ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്‍റെ പൂജ, സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 127) നടന്നു. തുടർന്ന് ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് സൗഹൃദ കൂട്ടായ്‌മയും നടന്നു. ചലച്ചിത്രരംഗത്തെ പ്രമുഖർ കൂട്ടായ്‌മയിൽ പങ്കെടുത്ത് സംസാരിച്ചു.
വി. ജെ. ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്നാണ് ഫാമിലി എന്‍റർടൈനർ ചിത്രമായ 'മൈൻഡ്‌പവർ മണിക്കുട്ടൻ' നിർമിക്കുന്നത്. എറണാകുളത്തിന് പുറമേ ഡെൽഹി, ഗോവ, കുളുമണാലി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് - വിഷ്‌ണു എന്നിവർ ചേർന്നാണ്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് പ്രശസ്‌ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. രാജീവ് ആലുങ്കലിന്‍റേതാണ് വരികൾ. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ തന്നെയാണ്.
പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കപിൽ ഗോപാലകൃഷ്‌ണനാണ്. പ്രൊജക്‌ട് ഡിസൈനർ - ശശി പൊതുവാൾ, നിർമാണ നിർവഹണം - വിനോദ് പറവൂർ, ചമയം - മനോജ് അങ്കമാലി, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, കലാ സംവിധാനം - കോയാസ്, അസോസിയേറ്റ് ഡയറക്‌ടർ - മനേഷ് ഭാർഗവൻ, പി. ആർ. ഒ - പി. ശിവപ്രസാദ്, സ്റ്റിൽസ് - കാൻചൻ ടി. ആർ, പബ്ലിസിറ്റി ഡിസൈൻസ് - മനു ഡാവിഞ്ചി എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ധ്യാന്‍ ശ്രീനിവാസൻ ചിത്രം 'ജയിലര്‍' നാളെ തിയേറ്ററുകളിലേക്ക്: പ്രേക്ഷക പ്രിയതാരം ധ്യാന്‍ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം 'ജയിലര്‍' നാളെ (വെള്ളിയാഴ്‌ച) തിയേറ്ററുകളിലേക്ക്. നേരത്തെ ഓഗസ്റ്റ് 10 നാണ് സക്കീര്‍ മഠത്തിലിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതേ പേരിലുള്ള രജനികാന്ത് ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കാൻ മലയാളം 'ജയിലറു'ടെ റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു.
1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവ കഥയാണ് ധ്യാന്‍ ശ്രീനിവാസൻ ചിത്രം പറയുന്നത്. പിരീഡ് - ത്രില്ലര്‍ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുക.
അതേസമയം 85 സ്‌ക്രീനുകളിലാണ് 'ജയിലര്‍' നാളെ മുതൽ കേരളത്തില്‍ പ്രദര്‍ശനം തുടങ്ങുക. ജിസിസിയിലും ചിത്രം റിലീസ് നാളെ ചെയ്യപ്പെടുന്നുണ്ട്. ജിസിസിയിൽ 40 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഗോൾഡൻ വില്ലേജിന്‍റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.