നീണ്ട ഇടവേളയ്‌ക്ക് ശേഷം മീര ജാസ്‌മിനും (Meera Jasmine) നരേനും (Narain) വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ക്വീന്‍ എലിസബത്ത്' (Queen Elizabeth). ചിത്രം റിലീസിനോടടുക്കുകയാണ്. ഡിസംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ മീരാ ജാസ്‌മിനും നരേനും. 15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'അച്ചുവിന്‍റെ അമ്മ', 'ഒരേ കടല്‍', 'ഒരു മിന്നാമിന്നിക്കൂട്ടം' തുടങ്ങി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
എം പത്മകുമാർ ആണ് സിനിമയുടെ സംവിധാനം. അടുത്തിടെയാണ് സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് 'ക്വീന്‍ എലിസബത്തി'ന് ലഭിച്ചത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കിയ ഒരു റൊമാന്‍റിക് കോമഡിയാണ് ചിത്രം.
'ക്വീന്‍ എലിസബത്തി'ലൂടെ സിനിമയിലേയ്‌ക്കുള്ള തന്‍റെ ഗംഭീര തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം മീര ജാസ്‌മിൻ. സൗമ്യനും നിഷ്‌കളങ്കനുമായ അലക്‌സ് എന്ന 35 കാരന്‍റെ വേഷമാണ് ചിത്രത്തിൽ നരേന്. അലക്‌സിന്‍റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മീരയ്‌ക്ക്.
നരേന്, മീര ജാസ്‌മിന്‍ എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, രമേശ് പിഷാരടി, ശ്വേത മേനോൻ, വി കെ പ്രകാശ്, ജോണി ആന്‍റണി, ആര്യ (ബഡായി ബംഗ്ലാവ് ഫെയിം), പേളി മാണി, മല്ലിക സുകുമാരൻ, മഞ്ജു പത്രോസ്, ജൂഡ് ആന്തണി ജോസഫ്, നീന കുറുപ്പ്, ശ്രുതി രജനികാന്ത്, സാനിയ ബാബു, രഞ്ജി കാങ്കോൽ, വിനീത് വിശ്വം, ചിത്ര നായർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അർജുൻ ടി സത്യനാഥാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം പത്മകുമാർ, രഞ്ജിത്ത് മണമ്പറക്കാട്ട്, ശ്രീറാം മണമ്പറക്കാട്ട് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജിത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. കൊച്ചി, കോയമ്പത്തൂർ, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സംഗീതം, ബിജിഎം - രഞ്ജിൻ രാജ്, ഗാനരചന - അൻവർ അലി, ഷിബു ചക്രവർത്തി, ജോ പോൾ, സന്തോഷ് വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ് കൃഷ്‌ണ, കലാസംവിധാനം - എം ബാവ, മേക്കപ്പ് - ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം - ആയിഷ ഷഫീർ സേട്ട്, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, പോസ്‌റ്റർ ഡിസൈൻ - മനു, സ്‌റ്റിൽസ് - ഷാജി കുറ്റിക്കണ്ടത്തിൽ, പ്രൊമോ സ്‌റ്റിൽസ് - ഷിജിൻ പി രാജ്, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി എന്നിവരും നിര്‍വഹിച്ചു.
അതേസമയം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത '2018' എന്ന സിനിമയാണ് നരേന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. '2018'ല്‍ മത്സ്യബന്ധന തൊഴിലാളിയുടെ വേഷമായിരുന്നു നരേന്. നരേന്‍റെ ഈ കഥാപാത്രത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു.
Also Read: Queen Elizabeth song 'പൂക്കളേ വാനിലേ...' ക്യൂന്‍ എലിസബത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്