മലയാളത്തിലെ തങ്ങളുടെ രണ്ടാമത്തെ വെബ് സീരീസുമായി (Hotstar web series) എത്തുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ (Disney+ Hotstar). ഈ വര്‍ഷം ജൂണില്‍ സ്‌ട്രീം ചെയ്‌ത 'കേരള ക്രൈം ഫയല്‍സി'ന് (Kerala Crime Files) ശേഷം 'മാസ്റ്റർപീസു'മായാണ് (Masterpeace) ഹോട്ട്സ്റ്റാര്‍ എത്തുന്നത് (Masterpeace Coming Soon on Hotstar). സീരീസിന്‍റെ ടീസർ പുറത്തുവന്നു (Masterpeace Teaser out).
തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീജിത്ത് ഒരുക്കുന്ന 'മാസ്റ്റർപീസി'ൽ നിത്യ മേനോൻ (Nithya Menen), ഷറഫുദ്ദീൻ (Sharaf U Dheen) എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം രഞ്ജി പണിക്കർ (Renji Panicker), മാലാ പാർവതി (Malaa Parvathi), അശോകൻ (Ashokan), ശാന്തി കൃഷ്‌ണ (Shanthi Krishna) എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. പൃഥ്വിരാജ് - മോഹൻലാല്‍ ചിത്രം 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്താണ് ശ്രീജിത്ത്. 'തെക്കൻ തല്ലുകേസ്' ആണ് ഇദ്ദേഹം സംവിധാനം ചെയ്‌ത ചിത്രം.
- " class="align-text-top noRightClick twitterSection" data="">
മലയാളത്തിലെ ആദ്യ വെബ് സിരീസായ 'കേരള ക്രൈം ഫയല്‍സി'ല്‍ നിന്നും തികച്ചും വ്യത്യസ്‌തമായ കഥ പറയുന്ന സീരീസാണ് ഹോട്ട്സ്റ്റാര്‍ പ്രേക്ഷകർക്കായി എത്തിക്കുന്നത്. പേരുപോലെ തന്നെ കുറ്റാന്വേഷണ കഥകളാണ് അഹമ്മദ് കബീര്‍ സംവിധാനം ചെയ്‌ത 'ക്രൈം ഫയല്‍സ്' പ്രമേയമാക്കിയത്. എന്നാൽ ഒരു ഫാമിലി ഫണ്‍ റൈഡ് ആയിരിക്കും 'മാസ്റ്റര്‍പീസ്' എന്നാണ് ഇപ്പോൾ പുറത്തുവിട്ട ടീസറിൽ നിന്നും വ്യക്തമാവുന്നത്.
മലയാള സിനിമയിലെ പ്രശസ്‌തരായ ഒട്ടനവധി അഭിനേതാക്കളും സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുടുംബത്തോടൊപ്പമിരുന്ന് കുടുകുടെ ചിരിക്കാനുള്ള കോമഡിയുടെയും ഹൃദയം തൊടുന്ന ഡ്രാമയുടെയും മികച്ച സംയോജനമാണ് 'മാസ്റ്റർപീസ്' എന്നാണ് അണിയറക്കാരുടെ അവകാശ വാദം. ഇത് അടിവരയിടുന്നതാണ് ചിത്രത്തിന്‍റെ ടീസറും. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി എന്‍റര്‍ടെയ്‌നര്‍ സീരീസാണിതെന്നും അണിയറക്കാർ പറയുന്നു.
സെൻട്രൽ അഡ്വർടൈസിങ്ങിന്‍റെ ബാനറിൽ മാത്യു ജോർജ് ആണ് 'മാസ്റ്റർപീസ്' നിർമിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും ഈ സീരീസ് ലഭ്യമാവും. 'മാസ്റ്റർപീസു'മായി ബന്ധപ്പെട്ട കൂടുതൽ അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് വിവരം. സീരീസിന്‍റെ റിലീസ് തിയതിയും പ്രമേയവുമെല്ലാം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.
അടുത്തിടെയാണ് മാസ്റ്റർപീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. നടൻ പൃഥ്വിരാജ് അടക്കമുള്ള മലയാളത്തിന്‍റെ മുന്‍നിര താരങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്. മികച്ച പ്രതികരണം നേടിയ പോസ്റ്ററിന് പിന്നാലെ ഇപ്പോൾ ടീസറും കയ്യടി നേടുകയാണ്.