ചെന്നൈ:തൃഷയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി(trisha) പുലിവാല്‍ പിടിച്ച തമിഴ് താരം മന്‍സൂര്‍ അലിഖാന്‍(mansoor alikhan) നാളെ മാനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി രംഗത്ത് . തൃഷയ്ക്ക് പുറമെ ചലച്ചിത്രതാരവും ബിജെപി നേതാവും കേന്ദ്ര വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു,(khushbu) ചലച്ചിത്രതാരം ചിരംഞ്ജീവി(chiranjeevi) എന്നിവര്‍ക്കെതിരെയും നാളെ മാനനഷ്ടക്കേസ് (defamation) ഫയല്‍ ചെയ്യുമെന്നാണ് താരം അറിയിച്ചത്.
നഷ്ടപരിഹാരത്തിന് പുറമെ ഇവര്‍ക്കെതിരെ ക്രിമിനല്‍ സിവില്‍ കേസുകളും ഫയല്‍ ചെയ്യും. കലാപാഹ്വാനം, ക്രമസമാധാനം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തും. തന്‍റെ അഭിഭാഷകനായ ഗുരു ധനഞ്ജയന്‍ വഴിയാണ് കോടതിയില്‍ പരാതി നല്‍കുകയെന്നും അലിഖാന്‍ അറിയിച്ചിട്ടുണ്ട്. ഈമാസം പതിനൊന്നിന് താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ താനിവര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം തന്‍റെ പ്രസംഗം ആരോ എഡിറ്റ് ചെയ്ത് തൃഷയ്ക്കെതിരെ താന്‍ അശ്ലീല ഭാഷണം നടത്തിയെന്ന മട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് മന്‍സൂര്‍ അലിഖാന്‍റെ ആരോപണം.
താന്‍ കൂടുതല്‍ തെളിവുകളുമായാണ് നാളെ കോടതിയെ സമീപിക്കുകയെന്നും അലിഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.