ETV Bharat / entertainment

'റൈഡര്‍ ജാക്കറ്റില്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍, ഒപ്പം തല അജിത്തും'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - ത്രില്ലര്‍

തമിഴ് സൂപ്പര്‍താരം അജിത് കുമാറിനൊപ്പമുള്ള ചിത്രത്തിന്‍റെ ഇടവേളയില്‍ ലഡാക്കിലേക്ക് ബൈക്കില്‍ പറന്ന് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍

Manju Warrier  Tamil Super star Ajith Kumar  Ajith  Ladakh trip  Manju Warrier with Tamil Super star Ajith Kumar  ലേഡി സൂപ്പര്‍സ്‌റ്റാര്‍  റൈഡര്‍  തല അജിത്തും  സോഷ്യല്‍ മീഡിയ  തമിഴ് സൂപ്പര്‍താരം അജിത്  മഞ്ജുവാര്യര്‍  അജിത് കുമാര്‍  തെന്നിന്ത്യന്‍ സൂപ്പര്‍താരം  മഞ്ജുവും അജിത്തും നിൽക്കുന്ന ചിത്രങ്ങൾ  ദേശീയ അവാർഡ്  അസുരന്‍  ഹീസ്‌റ്റ് ത്രില്ലര്‍  ത്രില്ലര്‍  വിനോദ്
'റൈഡര്‍ ജാക്കറ്റില്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍, ഒപ്പം തല അജിത്തും'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
author img

By

Published : Sep 3, 2022, 6:03 PM IST

റൈഡര്‍ വേഷത്തില്‍ തിളങ്ങി മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്‌ജു വാര്യര്‍. ഇത്തവണ സിനിമക്കായല്ല, മറിച്ച് സിനിമ ചിത്രീകരണത്തിനിടയിലെ ഇടവേളയിലാണെന്ന് മാത്രം. തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ ഷൂട്ടിങിനിടയിലുള്ള ഇടവേളയിലാണ് താരത്തിന്‍റെ ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര. മാത്രമല്ല, കൂടെയുള്ളതാവട്ടെ സാക്ഷാല്‍ തല അജിത്തും, കൂട്ടരും.

അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഇടവേളയിലാണ് സുഹൃത്ത് സംഘം ഒരു ബൈക്ക് യാത്ര പോയത്. ചിത്രത്തില്‍ നായികയായെത്തുന്നത് മഞ്‌ജു വാര്യരാണ്. അജിത്തും, സംഘവുമുള്‍പ്പെട്ട അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യ ടീമിന്‍റെ ലഡാക്കിലേക്കുള്ള പര്യടന സംഘത്തിനൊപ്പം അങ്ങനെ മഞ്‌ജുവും ഭാഗമായി.

യാത്രക്കിടയില്‍ മഞ്‌ജുവും അജിത്തും നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ തീ പടര്‍ത്തുന്നതാണ് പിന്നീട് കണ്ടത്. ‘സൂപ്പര്‍ സ്റ്റാര്‍ റൈഡര്‍ അജിത് സാറിന് എന്‍റെ നന്ദി അറിയിക്കുന്നു. കാറില്‍ ഒരുപാട് യാത്രകള്‍ ഞാന്‍ പോയിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായാണ് ബൈക്കില്‍ പോകുന്നത്’ എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെ മഞ്‌ജു തന്നെ പങ്കുവച്ച പോസ്‌റ്റിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ദേശീയ അവാർഡ് നേടിയ 'അസുരന്‍' എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്‌ജു വാര്യരുടെ കോളിവുഡിലെ രണ്ടാമത്തെ ചിത്രമാണ് അജിത്-വിനോദ് കൂട്ടുകെട്ടിലൊരുങ്ങുന്നത്. യഥാര്‍ഥ ടൈറ്റില്‍ പുറത്തുവിടാതെ എകെ 61 എന്ന പേരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ വീര, സമുദ്രക്കനി, ജോൺ കൊക്കൻ, തെലുങ്ക് നടൻ അജയ് എന്നിവര്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. കൊള്ളയും ത്രില്ലറും ഒരുമിക്കുന്ന ഹീസ്‌റ്റ് ത്രില്ലര്‍ എന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്.

നീരവ് ഷായാണ് ഛായാഗ്രാഹണം. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്, എച്ച് വിനോദ്, നീരവ് ഷാ, ബോണി കപൂർ എന്നിവര്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് എകെ 61. അതേസമയം, നിവിന്‍ പോളി നായകനായ പടവെട്ടാണ് മഞ്‌ജുവിന്‍റെ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. ഷൈന്‍ ടോം ചാക്കോ, അതിഥി ബാലന്‍ എന്നിവരും സിനിമയില്‍ പ്രധാന റോളുകളിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.