പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരുന്ന മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്‍റെ' ഫസ്‌റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ഗുസ്‌തിക്കാരന്‍ അല്ലെങ്കില്‍ ഒരു യോദ്ധാവിന്‍റെ വേഷമാകും ചിത്രത്തില്‍ മോഹന്‍ലാലിന് എന്നാണ് ഫസ്‌റ്റ് ലുക്ക് നല്‍കുന്ന സൂചന. കയ്യില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന മോഹന്‍ലാലിനെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക.
പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ഫസ്‌റ്റ് ലുക്ക് വൈറലായി. മോഹന്‍ലാല്‍ തന്നെയാണ് ഫസ്‌റ്റ് ലുക്ക് താരത്തിന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചത്. മനോജ് കെ ജയന്‍, കൃഷ്‌ണ പ്രഭ തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാലിനും വാലിബന്‍ ടീമിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
'മലൈക്കോട്ടൈ വാലിബന്‍' പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി മെഗാസ്‌റ്റാര്‍ മമ്മൂട്ടി ഫേസ്‌ബുക്കിലെത്തി. മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കണ്ണൂര്‍ സ്ക്വാഡ്'. 'കണ്ണൂര്‍ സ്‌ക്വാഡു'മായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.
ഇന്ന് വൈകിട്ട് ആറ് മണിക്ക് 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ പുതിയ പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ഒരു കൈ വിലങ്ങിന്‍റെ ചിത്രമാണ് പോസ്‌റ്ററില്‍ കാണാനാവുക.
അടുത്തിടെയാണ് 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്. വയനാട്ടിലായിരുന്നു സിനിമയുടെ ലാസ്‌റ്റ് ഷെഡ്യൂളിന്‍റെ ചിത്രീകരണം. ചിത്രീകരണം കഴിഞ്ഞ ദിവസം വയനാട്ടില്‍ അവസാനിച്ചു. പത്ത് ദിവസത്തെ ഷെഡ്യൂളായിരുന്നു വയനാട്ടില്‍. പൂനെയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വയനാട്ടിലെ ചിത്രീകരണം. ചിത്രത്തിന്‍റെ ഏതാനും രംഗങ്ങള്‍ എറണാകുളത്തും ചിത്രീകരിച്ചിരുന്നു. പൂനെ, മുംബൈ, കണ്ണൂര്‍, കൊച്ചി, വയനാട്, പാലാ, അതിരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
റോബി വര്‍ഗീസ് ആണ് സംവിധാനം. ഛായാഗ്രാഹകനായ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. നടന്‍ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. ജിയോ ബേബി സംവിധാനം ചെയ്‌ത 'കാതല്‍', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം', നിസാം ബഷീറിന്‍റെ 'റോഷാക്ക്' എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.
'കാതല്‍', തെലുഗു ചിത്രം 'ഏജന്‍റ്' എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഈദ് റിലീസായി ഏപ്രില്‍ 20നാണ് 'കാതല്‍' തിയേറ്ററുകളില്‍ എത്തുന്നത്. തെന്നിന്ത്യന്‍ താരം ജ്യോതികയാണ് 'കാതലി'ല്‍ മമ്മൂട്ടിയുടെ നായിക. ഇതാദ്യമായാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മാത്യു ദേവസി.
തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനായെത്തുന്ന തെലുഗു ചിത്രം 'ഏജന്‍റി'ല്‍ സുപ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്.
Also Read: ഒരുങ്ങുന്നത് മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ മൂവി? 'ബസൂക്ക'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു