Mammootty about Puzhu : 'പുഴു'വിനെ ഒരു ക്രൈം ത്രില്ലര്‍ ആയി താന്‍ കരുതുന്നില്ലെന്ന് മമ്മൂട്ടി. 'പുഴു'വിനെ ഒരു ക്രൈം ത്രില്ലറായാണ് ടീസറും ട്രെയ്‌ലറും കമ്മ്യൂണിക്കേറ്റ് ചെയ്‌തിരിക്കുന്നത്. പക്ഷേ ഇതൊരു ക്രൈം ത്രില്ലര്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഇതൊരു ത്രില്ലര്‍ ആണ്. എന്നാല്‍ ഇതിലൊരു ക്രൈമും ഉണ്ട്. അതുകൊണ്ട് ഇതിനെ ഒരു ക്രൈം ത്രില്ലറായി ട്രീറ്റ് ചെയ്യാം. അല്ലെങ്കില്‍ ഒരു കുടുംബ ത്രില്ലര്‍ ആയോ സൈക്കോ ത്രില്ലര്‍ ആയോ നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള പോലെ വിളിക്കാം' -മമ്മൂട്ടി പറഞ്ഞു.
Puzhu promo video: കഴിഞ്ഞ ദിവസം 'പുഴു'വിന്‍റെ പ്രമോ വീഡിയോ സോണി ലിവിലൂടെ പുറത്തുവിട്ടിരുന്നു. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രമോയില്‍ മമ്മൂട്ടിയുടെ വ്യത്യസ്‌തവും നിഗൂഢതയേറിയ പ്രകടനവുമാണ് കാണാനാവുക.
Puzhu OTT release : മെയ് 13ന് ഡയറക്‌ട് ഒടിടി റിലീസായി സോണി ലൈവിലൂടെ പുഴു പ്രദര്‍ശനത്തിനെത്തും. നിഗൂഢതകളും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലറും ടീസറുമായിരുന്നു 'പുഴു'വിന്‍റേത്.
- " class="align-text-top noRightClick twitterSection" data="">
Parvathy Thiruvoth in Puzhu: പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മമ്മൂട്ടി നായകനായ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക് ശേഷം ഹര്‍ഷാദ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് 'പുഴു'.
Puzhu cast and crew: നവാഗതനായ രത്തീന ഷര്‍ഷാദിന്‍റെ സംവിധാനത്തില്‍ സില്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും. 'വൈറസ്' എന്ന ചിത്രത്തിന് ശേഷം ഷര്‍ഫു - സുഹാസ് കൂട്ടുകെട്ട് ഹര്‍ഷദ് തിരക്കഥയില്‍ പങ്കാളികളാകുന്നു.
'ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ ഭാഗമായിരുന്ന മനു ജഗദ് ആണ് 'പുഴു'വിന്‍റെയും കലാസംവിധാനം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.