Rorschach second look: മമ്മൂട്ടിയുടെ സൈക്കോ ത്രില്ലര്‍ ചിത്രം റോഷാക്കിന്‍റെ സെക്കന്‍ഡ് ലുക്ക് ഉടനെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ സെക്കന്‍ഡ് ലുക്ക് ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങുമെന്നാണ് താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രശലഭത്തിന്‍റെ രൂപത്തിലുള്ള ബ്ലെഡ് സ്‌റ്റെയിന്‍ ആണ് സെക്കന്‍ഡ് ലുക്ക് അറിയിപ്പ് പോസ്‌റ്ററിലുള്ളത്.
- " class="align-text-top noRightClick twitterSection" data="">
Rorschach first look poster: നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. രക്തക്കറ പുരണ്ട ചാക്ക് തുണിയിലെ മുഖം മൂടി ധരിച്ച് കറുത്ത വേഷവുമായി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്‌റ്റ് ലുക്കില്‍. തീര്‍ത്തും വിചിത്രമായി റോഷാക്ക് ഫസ്‌റ്റ് ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ റോഷാക്ക് സെക്കന്‍ഡ് ലുക്കിനായുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
Rorschach making video: റോഷാക്ക് ഫസ്‌റ്റ് ലുക്ക് മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിസാം ബഷീര്‍ ആണ് റോഷാക്കിന്‍റെ സംവിധാനം. 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന സിനിമയ്‌ക്ക് ശേഷം സംവിധായകന്‍ നിസാം ബഷീര്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
- " class="align-text-top noRightClick twitterSection" data="">
മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ കൂടിയാണീ ചിത്രം. ജഗദീഷ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്‍റണി, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍, സഞ്‌ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Rorschach release: 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബിലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്‌ദുള്‍ ആണ് 'റോഷാക്കി'ന്‍റെയും തിരക്കഥ എഴുതിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീതവും നിര്‍വഹിക്കും. ഓണം റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
Also Read: കൂളിംഗ് ഗ്ലാസ് വച്ച് സ്‌റ്റൈലായി ബിരിയാണി ഇളക്കി മമ്മൂട്ടി ; വീഡിയോ വൈറല്‍