ETV Bharat / entertainment

'നീ അന്ന് റോളക്‌സ്‌ വാച്ച് ചോദിച്ചിരുന്നില്ലേ?' ; ആസിഫ് അലിക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

Mammootty gifted Asif Ali: ആസിഫ് അലിക്ക് മമ്മൂട്ടിയുടെ സര്‍പ്രൈസ് സമ്മാനം. റോഷാക്കിന്‍റെ സക്‌സസ്‌ സെലിബ്രേഷനിലാണ് ആസിഫിന് സമ്മാനം ലഭിച്ചത്.

Rorschach success celebration  Mammootty gifted Rolex watch to Asif Ali  Mammootty in Rorschach success celebration  Asif Ali asks Rolex watch to Mammootty  Asif Ali well performed in Rorschach  Dulquer Salmaan in Rorschach success celebration  Asif Ali reacts on surprise gift  Bindu Panicker role in Rorschach  Dark Thriller movie Rorschach  ആസിഫ് അലിക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി  സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി  ആസിഫ് അലിക്ക് മമ്മൂട്ടിയുടെ സര്‍പ്രൈസ് സമ്മാനം  ആസിഫ് അലി  മമ്മൂട്ടി  ആസിഫ് അലിക്ക് സര്‍പ്രൈസ് സമ്മാനം  ആസിഫ് അലിക്ക് സമ്മാനം  ആസിഫ് അലിക്ക് റോളക്‌സ്‌ വാച്ച് സമ്മാനിച്ചു  ആസിഫ് അലിക്ക് റോളക്‌സ്‌ വാച്ച്  Mammootty gifted Asif Ali  റോഷാക്ക് സക്‌സസ്‌ സെലിബ്രേഷന്‍  Mammootty gifted Rolex watch  Celebrities praises Asif Ali
ആസിഫ് അലിക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി
author img

By

Published : Dec 8, 2022, 12:24 PM IST

Rorschach success celebration: 2022ല്‍ പ്രേക്ഷകര്‍ കണ്ട സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമായിരുന്നു 'റോഷാക്ക്. ഒരു വേറിട്ട സിനിമാക്കാഴ്‌ച സമ്മാനിച്ച 'റോഷാക്ക്‌' നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ക്ക് പാത്രമായിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ ഗംഭീര പ്രകടനമാണ് സിനിമയില്‍ കാഴ്‌ചവച്ചത്.

Celebrities praises Asif Ali: ആസിഫ്‌ അലിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു ചിത്രത്തില്‍ ആസിഫ്‌ അലിയുടേത്. നിരവധി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ ആസിഫ് അലിയെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു.

Mammootty gifted Rolex watch to Asif Ali: നേരത്തെ മമ്മൂട്ടിയും ആസിഫിന്‍റെ അഭിനയത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ 'റോഷാക്കി'ന്‍റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. റോളക്‌സ്‌ വാച്ച് ആണ് സമ്മാനമായി നല്‍കിയത്.

Mammootty in Rorschach success celebration: 'റോഷാക്കി'ന്‍റെ സക്‌സസ്‌ സെലിബ്രേഷനില്‍ വച്ചായിരുന്നു മമ്മൂട്ടി ആസിഫ്‌ അലിക്ക് സമ്മാനം നല്‍കിയത്. 'വിക്രം' സിനിമ ഹിറ്റായപ്പോള്‍ അതിഥി വേഷത്തിലെത്തിയ സൂര്യയ്‌ക്ക് കമല്‍ ഹാസന്‍ റോളക്‌സ്‌ വാച്ച് നല്‍കിയ സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു താരം സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്.

Asif Ali asks Rolex watch to Mammootty: റോളക്‌സ്‌ വാച്ച് വാങ്ങിച്ച് തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു സര്‍പ്രൈസായി ആസിഫിന് മമ്മൂട്ടി സമ്മാനം നല്‍കിയത്. വാച്ച് സ്വീകരിച്ച് മമ്മൂട്ടിയെ കെട്ടിപ്പിടിച്ചാണ് ആസിഫ്‌ അലി തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്.

Asif Ali well performed in Rorschach: മുഖം മൂടി അണിഞ്ഞാണ് 'റോഷാക്കില്‍' ആസിഫ്‌ അലി അഭിനയിച്ചത്. കണ്ണുകള്‍ കൊണ്ട് മാത്രം ആസിഫിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് നടന്‍റെ വിജയമാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഞങ്ങള്‍ക്കെല്ലാം അഭിനയിക്കാന്‍ മറ്റ് അവയവങ്ങളുടെ സഹായമുണ്ടായിരുന്നു. എന്നാല്‍ കണ്ണുകള്‍ കൊണ്ട് മാത്രമാണ് ആസിഫ് അലി അഭിനയിച്ചതെന്നും താരം ആസിഫിനെ പുകഴ്‌ത്തി.

Asif Ali reacts on surprise gift: സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് എന്തെങ്കിലും സംസാരിക്കാമോയെന്ന് അവതാരക ചോദിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രമാണ് ആസിഫ് ചെയ്‌തത്. പിന്നാലെ നടന്‍ സ്‌റ്റേജ് വിട്ടിറങ്ങുകയും ചെയ്‌തു. സന്തോഷം കൊണ്ട് വാക്കുകള്‍ ഇടറിയ ആസിഫ്‌ അലിയേയാണ് വീഡിയോയില്‍ കാണാനാവുക.

Dulquer Salmaan in Rorschach success celebration: വേദിയില്‍ ദുല്‍ഖര്‍ സല്‍മാനും ഒപ്പം ഉണ്ടായിരുന്നു. സക്‌സസ്‌ സെലിബ്രേഷന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Bindu Panicker role in Rorschach: സിനിമയില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയായിരുന്നു 'റോഷാക്ക്'. സമീര്‍ അബ്‌ദുള്‍ ആണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

Also Read: റോളക്‌സ് സാറിന് 'റോളക്‌സ്' വാച്ച് സമ്മാനിച്ച് കമല്‍ഹാസന്‍, ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞ് സൂര്യ

Dark Thriller movie Rorschach: ഒരു ഡാര്‍ക്ക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് 'റോഷാക്ക്'. നടന്‍റെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെതായി റിലീസ് ചെയ്‌ത ആദ്യ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.