Sukumaran 25th birth anniversary: പ്രമുഖ നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് ഇന്നേയ്‌ക്ക് 25 വര്‍ഷങ്ങള്‍. 1997 ജൂണ്‍ 16നാണ് അദ്ദേഹം യാത്രയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് 49ാം വയസ്സിലായിരുന്നു അന്ത്യം. 1970-80 കാലഘട്ടത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താര ത്രയങ്ങളില്‍ ഒരാളായിരുന്നു. സോമന്‍, ജയന്‍, സുകുമാരന്‍ എന്നിവരായിരുന്നു അക്കാല ഘട്ടത്തിലെ മലയാള സിനിമയിലെ സൂപ്പര്‍ താര ത്രയങ്ങള്‍.
Mallika Sukumaran remembering Sukumaran: സുകുമാരന്‍റെ 25ാം ചരമ വാര്‍ഷികത്തില്‍ ഭാര്യ മല്ലിക സുകുമാരന്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരനെക്കുറിച്ചുള്ള ഓര്‍മകള്‍ മല്ലിക സുകുമാരന്‍ പങ്കുവച്ചത്. സുകുമാരന്‍റെ അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച പ്രമുഖ നടന്‍ ജയന്‍. വ്യക്തിപരമായ പല കാര്യങ്ങളും ജയന്‍ പറഞ്ഞിരുന്നത് സുകുവേട്ടനോടായിരുന്നുവെന്ന് മല്ലിക വിശദീകരിക്കുന്നു.
Jayan last phone call to Sukumaran: മരിക്കുന്നതിന് തലേന്ന് ജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ദ്രന് അന്ന് 3 മാസമാണ് പ്രായം. അവനെ കാണാന്‍ തിരുവനന്തപുരത്ത് വരുമെന്ന് പറഞ്ഞു. ഫോണ്‍ വയ്‌ക്കാന്‍ നേരം വിശേഷപ്പെട്ട ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞു. ജനുവരിയില്‍ എന്‍റെ കല്യാണമാണ്. വധു കോഴിക്കോട്ടുകാരിയാണ് എന്നറിയിച്ചു. ഇന്നും ആ പെണ്‍കുട്ടി ആരാണെന്ന് എനിക്കറിയില്ല.
Also Read:'പരിഭവം ഉണ്ട്, ജീവിതമെന്നത് മനസിലെ വാശിയായിരുന്നു; വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്'
പെണ്ണ് കെട്ടുന്നത് നല്ലതാണ്. ജീവിതത്തില്‍ കുറച്ച് ഉത്തരവാദിത്തമൊക്കെ വരുമല്ലോ എന്നായിരുന്നു സുകുവേട്ടന്‍റെ കമന്‍റ്. പെണ്ണാരാടാ.. എന്ന് ചോദിക്കാന്‍ സുകുവേട്ടനും മെനക്കെട്ടില്ല... കോളിളക്കത്തിന്‍റെ ഷൂട്ടിംഗിന് രണ്ടാളും ഒന്നിച്ചാണ് പോയത്. പിറ്റേന്ന് സുകുമാരന്‍ ഹെലികോപ്‌റ്ററിന്‍റെ അടിയില്‍പ്പെട്ടു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഞാന്‍ നിശ്ചലയായി പോയി. താമസിയാതെ മറ്റൊരാള്‍ വിളിച്ച് സുകുമാരന് കുഴപ്പമില്ലെന്നും ജയനാണ് അപകടം സംഭവിച്ചതെന്നും അറിയിച്ചു.
Jayan warned Sukumaran: സുകുവേട്ടന്‍ ജയനോടൊപ്പം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് എന്നെ വിളിച്ചു. ജയന് എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ എനിക്കവന്‍റെ മുഖത്തേയ്‌ക്ക് നോക്കാന്‍ പറ്റുന്നില്ല മല്ലികേ എന്ന് പറഞ്ഞ് കരഞ്ഞു. ഷോട്ട് എടുക്കുന്നതിന് മുന്‍പ് ജയന്‍ സുകുവേട്ടനോട് സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. ബൈക്കില്‍ ബാലന്‍സ് തെറ്റി ഹെലികോപ്‌റ്ററിലെ പിടിത്തം നഷ്‌ടമായാല്‍ പെട്ടെന്ന് സ്‌പീഡില്‍ ഓടിച്ച് പോകണമെന്നും അല്ലെങ്കില്‍ കോപ്‌റ്ററിന്‍റെ ചിറക് വന്നിടിക്കുമെന്നും മുന്നറിയിച്ച് നല്‍കിയിരുന്നു. അക്കാര്യം പറഞ്ഞ് സുകുവേട്ടന്‍ എപ്പോഴും ദുഖിച്ചിരുന്നു - മല്ലിക പറയുന്നു.