ETV Bharat / entertainment

'ഒറ്റയ്‌ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരും'; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മല്ലിക - Writer Saradakutty commented on Mallika post

Writer Saradakutty commented on Mallika post: പ്രശസ്‌ത എഴുത്തുകാരി ശാരദക്കുട്ടിയും മല്ലികയുടെ പോസ്‌റ്റിന് കമന്‍റ്‌ ചെയ്‌തിരുന്നു. 'വെയിലിലും മഴയിലും കുടയാകുവാനാണ് ജീവിത പങ്കാളി... പരസ്‌പരം കുടയാകുവാന്‍ കഴിഞ്ഞതിനാല്‍ ജന്മം സഫലമാക്കിയവര്‍..'

Mallika Sukumaran Facebook post  Sukumaran 25th death anniversary  ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മല്ലിക  Writer Saradakutty commented on Mallika post  Mallika about Sukumaran
'ഒറ്റയ്‌ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരും'; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മല്ലിക
author img

By

Published : Jun 16, 2022, 5:16 PM IST

Sukumaran 25th death anniversary: നടന്‍ സുകുമാരന്‍റെ ഓര്‍മകളില്‍ ഭാര്യ മല്ലിക സുകുമാരന്‍. സുകുമാരന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് വയസ്സ്‌ 25 തികയുകയാണ്. സുകുമാരന്‍റെ 25ാം ചരമ വാര്‍ഷിക ദിനത്തില്‍ മല്ലിക പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌. സുകുമാരനെ കുറിച്ചുള്ള ഹൃദയസ്‌പര്‍ശിയായ കുറിപ്പാണ് മല്ലിക ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Mallika Sukumaran Facebook post: 'ഒറ്റയ്‌ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമായിരിക്കാം ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങള്‍... ഒപ്പമുണ്ട്‌.. ഇന്നും.' -സുകുമാരന്‍റെ ചിത്രം പങ്കുവച്ച്‌ കൊണ്ട്‌ മല്ലിക ഫേസ്‌ബുക്കില്‍ കുറിച്ചു. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മല്ലികയുടെ കുറിപ്പിന് താഴെ സുകുമാരന് സ്‌മരണാഞ്‌ജലിയുമായി എത്തിയത്‌.

Writer Saradakutty commented on Mallika post: പ്രശസ്‌ത എഴുത്തുകാരി ശാരദക്കുട്ടി ഭാരതിക്കുട്ടിയും മല്ലികയുടെ പോസ്‌റ്റിന് കമന്‍റ്‌ ചെയ്‌തിരുന്നു. 'വെയിലിലും മഴയിലും കുടയാകുവാനാണ് ജീവിത പങ്കാളി... പരസ്‌പരം കുടയാകുവാന്‍ കഴിഞ്ഞതിനാല്‍ ജന്മം സഫലമാക്കിയവര്‍..' -ഇപ്രകാരമാണ് ശാരദക്കുട്ടി കുറിച്ചത്‌.

Mallika about Sukumaran: തന്‍റെ ജീവിതത്തിലേ‌ക്ക് ദൈവദൂതനെ പോലെ കടന്നുവന്ന ഒരാളാണ് സുകുമാരന്‍ എന്ന് മല്ലിക അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളാണ് സുകുമാരന്‍. 'ആരായാലും പറയാനുള്ളത് ചങ്കൂറ്റത്തോടെ മുഖത്തു നോക്കി പറയും. സിനിമയിലെ വിപ്ലവകാരി, അഹങ്കാരി എന്നൊക്കെ പലരും കുറ്റപ്പെടുത്തി.'

'സത്യമെന്ന് തോന്നുന്നത് പറഞ്ഞു ശീലിച്ചു. ഇക്കാര്യം മക്കളെയും പഠിപ്പിച്ചു. സുകുവേട്ടന്‍ പോയതോടെ ഞാനും രണ്ട് കുട്ടികളും തനിച്ചായി. ജീവിതം ശൂന്യമായത്‌ പോലെ. പക്ഷേ പിടിച്ചു നില്‍ക്കാതെ പറ്റില്ലായിരുന്നു. അതിന് കരുത്ത് പകര്‍ന്നതും സുകുവേട്ടനായിരുന്നു.'

'കിടപ്പുമുറിയില്‍ കട്ടിലിന് എതിരായി സുകുവേട്ടന്‍റെ ചിത്രമുണ്ട്‌. അതിലേയ്‌ക്ക് നോക്കുമ്പോള്‍ മല്ലികേ.. എന്ന് നീട്ടിയുള്ളൊരു വിളി കേള്‍ക്കാം. നോക്കുമ്പോള്‍ ചിരിച്ചുകൊണ്ട്‌ ഇരിക്കുന്നത് കാണാം. എന്നാലും എന്നെ ഒറ്റയ്‌ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട്‌. അതൊക്കെ പോട്ടെടീ എന്നൊരു ആശ്വസിപ്പിക്കലും ആ മുഖത്തുണ്ടാകും' -മല്ലിക സുകുമാരന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

Also Read: 'കോപ്റ്ററിന്‍റെ ചിറക്‌ വന്നിടിക്കുമെന്ന് ജയൻ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു, അതോര്‍ത്ത് സുകുവേട്ടന്‍ കരയുമായിരുന്നു'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.