ETV Bharat / entertainment

തിയേറ്ററുകളിലെത്തിയത് ഇരുന്നൂറിലേറെ, സാമ്പത്തികലാഭം നേടിയത് ചുരുക്കം; മലയാള സിനിമ 2023ൽ കണ്ടത്

author img

By ETV Bharat Kerala Team

Published : Dec 25, 2023, 5:05 PM IST

Updated : Dec 31, 2023, 1:00 PM IST

Malayalam Movies @ 2023 : ഈ വർഷം പുറത്തിറങ്ങിയത് ഇരുന്നൂറിലേറെ സിനിമകൾ, അവയിൽ 4 സൂപ്പർ ഹിറ്റുകൾ മാത്രം, ഹിറ്റുകളുടെ എണ്ണവും ചുരുക്കം.

a box office analysis of malayalam movies 2023  malayalam movies 2023  Malayalam movies released in 2023  malayalam cinema  malayalam cinema 2023  malayalam film industry  മലയാള സിനിമ 2023ൽ  മലയാള സിനിമ 2023  2023ൽ പുറത്തിറങ്ങിയ മലയാള സിനിമകൾ  2023ലെ മലയാള സിനിമകൾ  malayalam movies box office analysis  malayalam movies box office collection
Malayalam movies released in 2023

ലോകത്ത് ഏറ്റവും അധികം സിനിമകൾ നിർമിക്കപ്പെടുന്നതും പ്രദർശിപ്പിക്കപ്പെടുന്നതും ഇന്ത്യയിലാണ്. വർഷത്തിൽ 4500 സിനിമകൾ വരെ നമ്മുടെ രാജ്യത്ത് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചരിത്രം ഉണ്ടായിരുന്നു. മലയാളം, തമിഴ്, തെലുഗു, കന്നഡ, മറാത്തി, അസാമീസ്, പഞ്ചാബി, ഹിന്ദി, ഒഡിയ, ഗുജറാത്തി, ഉറുദു, തുടങ്ങിയ ഭാഷകളിൽ സിനിമകൾ നിർമിക്കപ്പെടുകയും പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ ചൈനീസ്, ഇംഗ്ലീഷ് പോലുള്ള ഭാഷകളിൽ വിദേശ സിനിമകളും ഇന്ത്യയിൽ പ്രദർശനത്തിന് എത്തുന്നു.

ഈ വർഷവും മലയാളത്തിൽ പിറന്നത് നിരവധി സിനിമകളാണ്. അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പടെ കേരളത്തിൽ ഈ വർഷം മുന്നൂറോളം സിനിമകളാണ് പ്രദർശനത്തിന് എത്തിയത്. എന്നാൽ 2023 മലയാള സിനിമയിൽ നിന്ന് വിടവാങ്ങുന്നത് വെറും 4 സൂപ്പർ ഹിറ്റുകൾ മാത്രം നൽകിയാണ്. റിലീസായ സിനിമകളുടെ എണ്ണം കൂടുതലാണെങ്കിലും പലതും ബോക്‌സോഫിസിൽ കാര്യമായ നേട്ടം കൊയ്‌തില്ല.

ഇതിനിടെ മലയാള സിനിമയെ ദേശീയ അന്തർദേശീയ തലത്തിലേക്ക് ഉയർത്താൻ '2018' എന്ന ചിത്രത്തിനായി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത ഈ ചിത്രം 'ജെല്ലിക്കെട്ടി'ന് ശേഷം ഓസ്‌കറിനുള്ള വിദേശ ഭാഷാ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്ക യുവതാരങ്ങളും ഒന്നിച്ചെത്തിയ 2018 മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കലക്ഷൻ നേടിയ ചിത്രവുമായി.

പിന്നീടൊരു ബോക്‌സ് ഓഫിസ് തരംഗം കൊണ്ടുവന്നത് വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്‍റെ ആർഡിഎക്‌സ് ആയിരുന്നു. 2018ന് ശേഷം ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായി മാറി ആർഡിഎക്‌സ്. ഇവയ്‌ക്ക് മുൻപ് തിയേറ്ററുകളിലെത്തിയ 'രോമാഞ്ച'വും സൂപ്പർ ഹിറ്റ് വിജയം സ്വന്തമാക്കിയിരുന്നു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത '2018', ജിത്തുമാധവിന്‍റെ 'രോമാഞ്ചം', നഹാസ് ഹിദായത്തിന്‍റെ 'ആർഡിഎക്‌സ്', റോബി വർഗീസിന്‍റെ 'കണ്ണൂർ സ്‌ക്വാഡ്' എന്നിവയാണ് ഈ വർഷം ഇതുവരെ റിലീസായ സൂപ്പർ ഹിറ്റ് സിനിമകൾ. അതേസമയം 'നൻപകൽ നേരത്ത് മയക്കം', 'നെയ്‌മർ', 'പ്രണയവിലാസം', 'പാച്ചുവും അത്ഭുതവിളക്കും', 'പൂക്കാലം', 'ഗരുഡൻ', 'ഫാലിമി', 'മധുര മനോഹര മോഹം', 'കാതൽ', എന്നീ സിനിമകൾ ഹിറ്റ് ചാർട്ടിലും ഇടംപിടിച്ചു.

അക്ഷരാർഥത്തിൽ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടെ വർഷമായിരുന്നു 2023 എന്ന് വേണമെങ്കിൽ പറയാം. 2022 ഡിസംബറിൽ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഐഎഫ്‌എഫ്‌കെയിൽ പ്രദർശിപ്പിച്ചുവെങ്കിലും റിലീസിന് എത്തിയത് 2023 ജനുവരിയിൽ ആയിരുന്നു. പിന്നാലെ കണ്ണൂർ സ്‌ക്വാഡ്, കാതൽ തുടങ്ങിയ ചിത്രങ്ങളും മികച്ച അഭിപ്രായം നേടി.

ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത് മമ്മൂട്ടി നായകനായ 'ക്രിസ്റ്റഫർ' ശരാശരി അഭിപ്രായമാണ് നേടിയത്. ഈ വർഷം റിലീസിന് എത്തിയ 'മോൺസ്റ്റർ', 'എലോൺ' തുടങ്ങിയ ചിത്രങ്ങളിലൂടെ പരാജയം രുചിച്ച മോഹൻലാൽ 'നേരി'ലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഡിസംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

ദുൽഖർ സൽമാന്‍റേതായി 'കൊത്ത' എന്ന ഒരൊറ്റ ചിത്രമാണ് ഈ വർഷം തിയേറ്ററുകളിൽ എത്തിയത്. അദ്ദേഹത്തിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനി നിർമിച്ച്, അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത 'കൊത്ത' സമ്മിശ്ര പ്രതികരണം നേടിയാണ് തിയേറ്റർ വിട്ടത്. ഫഹദ് ഫാസിലിന്‍റെ 'പാച്ചുവും അത്ഭുതവിളക്കും' തിളങ്ങിയെങ്കിലും ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ താരം നായകനായ 'ധൂമ'ത്തിന് ജനശ്രദ്ധ ആകർഷിക്കാനായില്ല.

'2018' എന്ന ചിത്രം മാറ്റിനിർത്തിയാൽ ആസിഫ് അലിയുടെ ചിത്രങ്ങൾക്കും തിയേറ്ററുകളിൽ ചലനമുണ്ടാക്കാൻ സാധിച്ചില്ല. 'മഹേഷും മാരുതി'യും, റസൂൽ പൂക്കുട്ടി ചിത്രം 'ഒറ്റ', മൃദുൽ നായരിന്‍റെ 'കാസറഗോൾഡ്', 'എ രഞ്ജിത്ത് സിനിമ' തുടങ്ങിയവ ബോക്‌സോഫിസിൽ നിറംകെട്ടു. ദിലീപ് - ഷാഫി കൂട്ടുകെട്ടിൽ എത്തിയ 'വോയ്‌സ് ഓഫ് സത്യനാഥൻ' ദിലീപിന്‍റെ വിജയ ചിത്രമായെങ്കിലും 'ബാന്ദ്ര' തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ആണ് നേടിയത്. 'സാറ്റർഡേ നൈറ്റ്സ്', 'തുറമുഖം', 'രാമചന്ദ്രബോസ് ആൻഡ് കോ.' തുടങ്ങിയ ചിത്രങ്ങളുമായെത്തിയ നിവിൻ പോളിക്കും ബോക്‌സ് ഓഫിസിൽ തിളങ്ങാനായില്ല.

അരുൺ വർമ്മയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായ 'ഗരുഡൻ' ഈ വർഷത്തെ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ്. ഈ വർഷം മലയാളത്തിൽ പൃഥ്വിരാജിന്‍റേതായി ചിത്രങ്ങൾ ഒന്നും തന്നെ പുറത്തിറങ്ങിയില്ല. പക്ഷേ ഡിസംബർ 22ന് റിലീസിനെത്തിയ പ്രശാന്ത് നീൽ - പ്രഭാസ് പാൻ ഇന്ത്യൻ ചിത്രം 'സലാറി'ൽ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച പ്രകടനമാണ് കേരളത്തിലെ തിയേറ്ററുകളിലും 'സലാർ' നടത്തുന്നത്.

ഏറ്റവും കൂടുതൽ നായക നടനായി അഭിനയിച്ച 2023ലെ റെക്കോർഡ് ധ്യാൻ ശ്രീനിവാസന് തന്നെയാകും. ധ്യാൻ നായകനായി എട്ട് ചിത്രങ്ങളാണ് ഇതുവരെ ഈ വർഷം തിയേറ്ററുകളിൽ എത്തിയിട്ടുള്ളത്. 'നദികളിൽ സുന്ദരി യമുന'യാണ് ഇതിൽ പ്രേക്ഷകർ ഏറ്റെടുത്തത്. ഡിസംബർ ആദ്യം പുറത്തിറങ്ങിയ 'ചീന ട്രോഫി' പ്രദർശനം തുടരുകയാണ്.

'ഇരട്ട', ജോഷി ചിത്രം 'ആന്‍റണി' എന്നിവ ജോജു ജോർജിന്‍റെ കരിയർ ഗ്രാഫ് ഉയത്തി. ദേവൻ സംവിധാനം ചെയ്‌ത് ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച 'വാലാട്ടി'യും ശ്രദ്ധ നേടി. നിതീഷ് സഹദേവ് സംവിധാനം ചെയ്‌ത് ബേസിൽ ജോസഫ്, ജഗദീഷ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഫാലിമി'യും ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ്.

വിനീത് ശ്രീനിവാസൻ - ബിജുമേനോൻ കൂട്ടുകെട്ടിൽ എത്തിയ 'തങ്കം', കൃഷ്‌ണാനന്ദ് സംവിധാനം ചെയ്‌ത് ഒടിടിയിലൂടെ റിലീസ് ചെയ്‌ത 'പുരുഷ പ്രേതം', വിജയരാഘവന്‍റെ ശ്രദ്ധേയ വേഷം കൊണ്ട് പ്രശംസയാർജിച്ച 'പൂക്കാലം' തുടങ്ങി ഒരുപിടി ചിത്രങ്ങളും 2023ൽ മലയാളി പ്രേക്ഷകരുടെ മനം കവർന്നു.

വിൻസി അലോഷ്യസാണ് ഇത്തവണ സംസ്ഥാനത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. 'രേഖ' എന്ന ചിത്രത്തിലൂടെയാണ് നേട്ടം. 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയിലൂടെ മമ്മൂട്ടി മികച്ച നടനായി.

2018, ചാവേർ ഉൾപ്പടെ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ അഞ്ച് ചിത്രങ്ങളാണ് 2023ൽ പുറത്തുവന്നത്. 2018, ആഷിഖ് അബു ചിത്രം 'നീലവെളിച്ചം', ഡോ. ബിജുവിന്‍റെ അദൃശ്യജാലകങ്ങൾ എന്നിവയിലാണ് ടോവിനോ തോമസ് എത്തിയത്.

Last Updated : Dec 31, 2023, 1:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.