ETV Bharat / entertainment

ലൊകാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ മത്സര വിഭാഗത്തില്‍ മഹേഷ്‌ നാരായണന്‍ ചിത്രം - Mahesh Narayanan about Ariyippu

75th Locarno Film Festival: 'അറിയിപ്പ്' തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമെന്ന് മഹേഷ്‌ നാരായണന്‍. 2005ന്‌ ശേഷം അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം

Malayalam movie Ariyippu  Ariyippu selected in international competition section  Locarno Film Festival  Ariyippu in Locarno Film Festival  മത്സര വിഭാഗത്തില്‍ മഹേഷ്‌ നാരായണന്‍ ചിത്രം  Mahesh Narayanan about Ariyippu  75th Locarno Film Festival
ലൊകാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ മത്സര വിഭാഗത്തില്‍ മഹേഷ്‌ നാരായണന്‍ ചിത്രം
author img

By

Published : Jul 6, 2022, 5:48 PM IST

Ariyippu in Locarno Film Festival : എഴുപത്തി അഞ്ചാമത് ലൊകാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ ഇടംപിടിച്ച് മലയാള ചിത്രം 'അറിയിപ്പ്'. ലൊകാര്‍ണോ ഫിലിം ഫെസ്‌റ്റിവലിന്‍റെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലാണ്‌ മഹേഷ്‌ നാരായണന്‍റെ 'അറിയിപ്പ്' മാറ്റുരയ്‌ക്കുക. ഇംഗ്ലീഷില്‍ 'ഡിക്ലറേഷന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

Mahesh Narayanan about Ariyippu : ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലേക്ക് 'അറിയിപ്പ്' തിരഞ്ഞെടുക്കപ്പെട്ടത് ശരിക്കും അഭിമാനകരമാണ്. 'ഈ കഥ പറയാന്‍ വ്യത്യസ്‌തമായ ഒരു സിനിമാറ്റിക് ഐഡിയ കണ്ടെത്തുന്നതില്‍ സത്യവും സത്യസന്ധതയും പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. അതിന് പ്രതിഫലം ലഭിച്ചതിൽ ഞാൻ കൃതാര്‍ഥനാണ്' - മഹേഷ്‌ നാരായണന്‍ പറഞ്ഞു. 'മാലിക്', 'ടേക്ക് ഓഫ്‌' എന്നീ സിനിമകളാല്‍ പ്രശസ്‌തനാണ് മഹേഷ്‌ നാരായണന്‍.

നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്ത് കുടിയേറി പാര്‍ക്കുന്നതിനായി മല്ലിടുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്‌. ദമ്പതികള്‍ ജോലി ചെയ്യുന്ന ഫാക്‌ടറിയിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സെന്‍സിറ്റീവും കൃത്രിമവുമായ ഒരു വീഡിയോ ക്ലിപ്പ് പ്രചരിക്കുകയും, ഇത് അവരുടെ ദാമ്പത്യ ജീവിതത്തിന്‍റെ താളം തെറ്റിക്കുകയും ചെയ്യുന്നു. ഇതാണ് ചിത്രപശ്ചാത്തലം.

75th Locarno Film Festival : ഉദയ പിക്ചേഴ്‌സിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സിനിമയ്‌ക്ക് ലഭിച്ച ഈ അപൂര്‍വ നേട്ടത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സിനിമയുടെ നിര്‍മാതാവ് കൂടിയായ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഇത്രയും മനോഹരവും അവിസ്‌മരണീയവുമായ യാത്രയുടെ ഭാഗമായതിന് എന്‍റെ പ്രിയ സുഹൃത്തും എഴുത്തുകാരനും സംവിധായകനും സഹനിര്‍മാതാവുമായ മഹേഷ്‌ നാരായണന്‍, സഹ നിര്‍മാതാവ്‌ ഷെബിന്‍ ബക്കര്‍ എന്നിവരോടും അറിയിപ്പ് ടീമിനോടും ഞാന്‍ നന്ദിയുള്ളവനാകുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ലവ്‌ലീന്‍ മിശ്ര, ഡാനിഷ്‌ ഹുസൈന്‍, ഫൈസല്‍ മാലിക്‌, കണ്ണന്‍ അരുണാചലം എന്നിവരും സിനിമയില്‍ വേഷമിട്ടു. 2005ല്‍ പുറത്തിറങ്ങിയ ഋതുപര്‍ണ ഘോഷിന്‍റെ ബംഗാളി ചിത്രം 'അന്തര്‍മഹലി'ന് ശേഷം ലൊകാര്‍ണോ അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണിത്‌. 2011ല്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ 'നിഴല്‍ക്കുത്ത്' ആണ് ലൊകാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ ഏറ്റവും ഒടുവിലായി പ്രദര്‍ശിപ്പിച്ച മലയാള സിനിമ. ഓഗസ്‌റ്റ്‌ 3 മുതല്‍ 13 വരെയാണ് സ്വിറ്റ്സർലൻഡിൽ നടക്കുന്ന ഈ വര്‍ഷത്തെ ലോകാർണോ ഫിലിം ഫെസ്‌റ്റിവല്‍.

Also Read: 'ആർആർആർ ഗേ പ്രണയകഥ, ആലിയ ഭട്ട് വെറും ഉപകരണം'; വിവാദമായതോടെ വിശദീകരണവുമായി റസൂൽ പൂക്കുട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.