ETV Bharat / entertainment

വാലിബന്‍റെ ഇൻട്രോയ്ക്ക് തിയേറ്റർ കുലുങ്ങുമോ ?, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടോ ? ; കണ്ടറിയാമെന്ന് മോഹൻലാൽ - Mohanlal Lijo jose Pellissery

Malaikottai valiban: മലൈക്കോട്ടെ വാലിബന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാലും കൂട്ടരും.

Malaikotte valiban  Mohanlal lijo jose shiby babyjohn  മലൈയ്‌ക്കോട്ടെ വാലിബാന്‍  മോഹന്‍ലാലും കൂട്ടരും
Mohanlal lijo jose pellissery Malaikkotte Valiban
author img

By ETV Bharat Kerala Team

Published : Jan 19, 2024, 2:44 PM IST

വാലിബന്‍റെ ഇൻട്രോയ്ക്ക് തിയേറ്റർ കുലുങ്ങുമോ?

എറണാകുളം : ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന മലൈക്കോട്ടെ വാലിബന്‍ ജനുവരി 25ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞദിവസം ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലാകെ വലിയ വരവേൽപ്പാണ് ട്രെയിലറിന് ലഭിച്ചത്. ഇതുപോലൊരു ജോണർ സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ലെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് താൻ. കാലമോ ദേശമോ ഒന്നുമില്ലാത്ത കഥാസന്ദർഭങ്ങൾ. പ്രണയവും പ്രതികാരവും അസൂയയും പ്രണയവും തുടങ്ങി എല്ലാ മാനുഷിക കാര്യങ്ങൾക്കും മൂല്യം കൊടുത്തുകൊണ്ടാണ് കഥ പറച്ചിൽ. ഇതുവരെ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമായി വാലിബൻ വിസ്മയിപ്പിക്കും.

ഈ കഥ കേരളത്തിൽ ആണോ നടക്കുന്നത് എന്ന് ചോദിച്ചാൽ അങ്ങനെയല്ല. പശ്ചാത്തലം എത്രത്തോളം പഴക്കമുള്ളതാണെന്ന് ചോദിച്ചാൽ അതിനും ഉത്തരം ഇല്ല. ഭാരതത്തിൽ കഥ നടക്കുന്നത് എവിടെയാണെന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല. വസ്ത്രാലങ്കാരം ഗാനങ്ങൾ എന്നിങ്ങനെ എല്ലാം വ്യത്യസ്തമായതാണ്. ഒരു നടനെന്ന രീതിയിൽ വളരെയധികം സംതൃപ്തി നൽകിയ കഥാപാത്രമാണ് ചിത്രത്തിലേത്. വളരെയധികം ചോദിച്ചുകേട്ട ഒരു ചോദ്യമാണ് കഥാപാത്രത്തിന്‍റെ ഇൻട്രോയ്ക്ക് തിയേറ്റർ കുലുങ്ങുമോ എന്നുള്ളത്. അതൊക്കെ സിനിമ കണ്ടുതന്നെ അറിയണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Also Read: പിറന്നാൾ മധുരമായി മോഹൻലാലിന്‍റെ ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക് ; ആഘോഷമാക്കി ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.