മുംബൈ: മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി കെജിഎഫ് നിര്‍മാതാക്കളൊരുക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഇന്ന്(30.09.2022)നടന്നു. കെജിഎഫ് അധ്യായം2, കണാത്ര തുടങ്ങിയ മികച്ച ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസ് ഒരുക്കുന്ന ത്രില്ലര്‍ സിനിമ ധൂമത്തിന്‍റെ ആദ്യ പോസ്റ്റര്‍ ട്വിറ്റര്‍ പേജിലൂടെ നിര്‍മാതാക്കള്‍ പങ്കുവച്ചു. ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് ലൂസിയ, യൂ ടേണ്‍ തുടങ്ങിയ ചിത്രത്തിന്‍റെ സംവിധായകന്‍ പവന്‍ കുമാറാണ്.
ചിതത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ്. ഒക്‌ടോബര്‍ ഒന്‍പതിനാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുഗു തുടങ്ങി നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.
![Makers of KGF announce Dhoomam KGF makers film with Fahadh Faasil Fahadh Faasil Dhoomam Dhoomam poster Fahadh Faasil latest news Fahadh Faasil upcoming films Dhoomam cinema frist look poster aparna balamurali aparna balamurali latest film latest cinema news latest news today latest news in mumbai കെജിഎഫ് നിര്‍മാതാക്കളൊരുക്കുന്ന ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും ധൂമം സിനിമ ധൂമം സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ പവന്‍ കുമാറാണ് director pavan kumar ഒക്‌ടോബര്‍ ഒന്‍പതിനാണ് ഷൂട്ടിങ് ആരംഭിക്കുന്നത് ഛായാഗ്രഹക പ്രീത ജയറാമാണ് പൂര്‍ണചന്ദ്ര തേജസ്‌വി മുംബൈ ഏറ്റവും പുതിയ വാര്‍ത്ത ഏറ്റവും പുതിയ സനിമ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/309638385_810130930256856_5886852961001441914_n_3009newsroom_1664527120_256.jpg)
'ധൂമം എന്ന ചിത്രം പുതിയ ആശയമാണ് കൊണ്ടുവരുന്നത്. ഫഹദ് ഫാസില്‍ എന്ന നടന്‍റെ തികച്ചും വ്യത്യസ്‌തമായ റോള്‍ നമുക്ക് കാണാന്‍ സാധിക്കും. മികച്ച അഭിനേതാക്കളുമായി ചേര്‍ന്നുകൊണ്ട് ഒരുക്കുന്ന ചിത്രം ഒരു മായാജാലം തന്നെയായിരിക്കുമെന്ന്' നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞു.
പ്രശസ്‌തഛായാഗ്രഹക പ്രീത ജയറാമാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്‌വിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. 2023 വേനല്‍ കാലത്ത് സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം.