ETV Bharat / entertainment

Mahal, In The Name Of Father - Movie | ഷഹീൻ സിദ്ദിഖിനൊപ്പം ലാൽ ജോസും ; 'മഹൽ' പ്രദർശനത്തിന്

author img

By ETV Bharat Kerala Team

Published : Sep 7, 2023, 4:15 PM IST

Shaheen Siddique with Lal Jose : അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും

Malayalam cinema  Mahal in the name of father movie  Mahal In The Name Of Father Movie coming  ഷഹീൻ സിദ്ദിഖ്  ഉണ്ണി നായർ  ലാൽ ജോസ്  മഹൽ  മഹൽ ഇൻ ദി നെയിം ഓഫ് ഫാദർ  മഹൽ ഉടൻ പ്രദർശനത്തിനെത്തും  ഷഹീൻ സിദ്ദിഖിനൊപ്പം ലാൽ ജോസും  മഹൽ പ്രദർശനത്തിന്
Mahal In The Name Of Father Movie

ഹീൻ സിദ്ദിഖ്, ഉണ്ണി നായർ, ലാൽ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'മഹൽ' (ഇൻ ദി നെയിം ഓഫ് ഫാദർ) വരുന്നു (Mahal In The Name Of Father Movie). നാസർ ഇരിമ്പിളിയമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മഹൽ' ഉടൻ പ്രദർശനത്തിനെത്തും (Mahal In The Name Of Father Movie Coming).

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'മഹൽ'. ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ കാലിടറി പോകുന്ന യുവാവിന്‍റെ ആത്മ സംഘർഷങ്ങളും ഈ ചിത്രം ദൃശ്യവത്‌കരിക്കുന്നു. ഐമാക് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടർ അർജുൻ പരമേശ്വർ ആർ, ഡോക്‌ടർ ഹാരിസ് കെ ടി എന്നിവർ ചേർന്നാണ് നിർമാണം.

അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്‌ണ, സുപർണ, രജനി എടപ്പാൾ എന്നിവരാണ് മഹലിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Mahal cast). വിവേക് വസന്തലക്ഷ്‌മി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ അഷ്‌ഫാക്ക് അസ്‌ലമാണ്. ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ ഡോക്‌ടർ ഹാരിസ് കെടി ആണ് മഹലിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദ്, മൊയ്‌തീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മുസ്‌തഫ അമ്പാടിയാണ്. ഹരിചരൺ, സിത്താര കൃഷ്‌ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്‌മി എന്നിവരാണ് ഗായകർ. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും മുസ്‌തഫ അമ്പാടിയാണ്. ബാബു ജെ രാമനാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.

ക്രിയേറ്റീവ് ഡയറക്‌ടർ - അഷ്‌ഫാക്ക് അസ്‌ലം, പ്രൊഡക്ഷൻ കൺട്രോളർ - സേതു അടൂർ, കാസ്റ്റിംഗ് ഡയറക്‌ടർ - അബു വളയംകുളം, പ്രൊഡക്ഷൻ ഡിസൈനർ - രാജീവ് കോവിലകം, ആർട്ട് - ഷിബു വെട്ടം, സൗണ്ട് മിക്‌സിംഗ് - അനൂപ് തിലക്, പ്രൊഡക്ഷൻ മാനേജർ - മുനവർ വളാഞ്ചേരി, മീഡിയ മാനേജർ - ജിഷാദ് വളാഞ്ചേരി,ഡിസൈൻ - ഗിരീഷ് വി സി, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Mahal crew).

ധ്യാൻ ശ്രീനിവാസൻ നായകനായി 'ചീനാ ട്രോഫി : ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ചീനാ ട്രോഫി' വരുന്നു. ഒക്ടോബർ 6ന് ചിത്രം തിയേറ്ററുകളിൽ എത്തും (Dhyan Sreenivasan Cheena Trophy Release). ചിത്രത്തിന്‍റെ ഏറെ കൗതുകമുണര്‍ത്തുന്ന പുതിയ പോസ്റ്റർ പുറത്തിറങ്ങി (Dhyan Sreenivasan Cheena Trophy New Poster).

READ MORE: Dhyan Sreenivasan Cheena Trophy Release ധ്യാൻ ശ്രീനിവാസൻ നായകനായി 'ചീനാ ട്രോഫി'; റിലീസ് ഒക്ടോബർ 6ന്

ഏറെ രസകരമായ, നർമത്തിൽ പൊതിഞ്ഞ കോമഡി എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്ന സൂചനയുമായാണ് പോസ്റ്റര്‍ എത്തിയത്. പ്രസിഡന്‍ഷ്യല്‍ മുവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ നായിക കെന്‍റി സിര്‍ദോ പ്രധാന വേഷത്തിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.