ജയ്‌സാൽമീർ: മോഹൻലാൽ ആരാധകർ ആകാംഷയോടെ റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടെ വാലിബൻ’. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ഏറെ ഭാഗവും രാജസ്ഥാനിലെ ജയ്‌സാൽമീറിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ജയ്‌സാൽമീർ ഷെഡ്യൂൾ പൂർത്തിയാക്കി തിരിച്ചുവരാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായ ജായ്‌സാൽമീറിൽ 77 ദിവസമാണ് മലൈക്കോട്ടെ വാലിബന്‍ ചിത്രീകരിക്കാനായി സിനിമ സംഘം തമ്പടിച്ചത്. ഇനി ചെന്നൈയിലാണ് ചിത്രത്തിന്‍റെ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്.
സിനിമയുടെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തീകരിച്ചു: രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തീകരിച്ചതിൻ്റെ ഭാഗമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ സഹപ്രവർത്തകർക്ക് നന്ദി പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. രാജസ്ഥാൻ ഷെഡ്യുളിൽ തനിക്കും ടീമംഗങ്ങൾക്കും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ പ്രസംഗം തുടങ്ങുന്നത്. ‘മലൈക്കോട്ടെ വാലിബൻ എന്ന സിനിമയുടെ രാജസ്ഥാൻ ഷെഡ്യൂൾ വലിയ തരത്തിലുള്ള സീക്വൻസുകളുള്ള, പെട്ടെന്ന് ഷൂട്ട് ചെയ്‌തെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു സിനിമയായിരുന്നു.
-
#LJP's words at #MalaikottaiVaaliban Schedule Packup Moment ❤️#Mohanlal @Mohanlal pic.twitter.com/GfULOrnk5E
— Mohanlal Fans Club (@MohanlalMFC) April 5, 2023 " class="align-text-top noRightClick twitterSection" data="
">#LJP's words at #MalaikottaiVaaliban Schedule Packup Moment ❤️#Mohanlal @Mohanlal pic.twitter.com/GfULOrnk5E
— Mohanlal Fans Club (@MohanlalMFC) April 5, 2023#LJP's words at #MalaikottaiVaaliban Schedule Packup Moment ❤️#Mohanlal @Mohanlal pic.twitter.com/GfULOrnk5E
— Mohanlal Fans Club (@MohanlalMFC) April 5, 2023
പ്രത്യേകിച്ച് രാജസ്ഥാൻ പോലൊരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്‌ത് എടുക്കുക എന്നുള്ളത്, അത് വിജയകരമായി പൂർത്തിയാക്കിയതായി ഞാൻ അറിയിക്കുന്നു. എല്ലാവർക്കും നന്ദി, സിനിമയുടെ ഓരോ ഡിപ്പാർട്ടുമെൻ്റുകളെയും ഞാൻ എടുത്തു പറയുന്നില്ല എല്ലാ ഡിപ്പാർട്ടുമെൻ്റുകളും. ഷൂട്ടിങ്ങിനിടയിൽ വന്ന പ്രശ്‌നങ്ങളെല്ലാം തരണം ചെയ്‌ത് ഷെഡ്യൂൾ തീർന്നു എന്നതിൽ നമുക്ക് ഏവർക്കും സന്തോഷം ഉണ്ട്’. തുടർന്ന് ഹിന്ദിയിൽ സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ജോലി ചെയ്‌ത രാജസ്ഥാൻ സ്വദേശികൾ ഉൾപ്പെടെയുള്ളവരോടായി ലിജോ ജോസ് പെല്ലിശ്ശേരി നന്ദി അറിയിക്കുകയുണ്ടായി.
നമ്മുടെ ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്: തുടർന്ന് ‘നമ്മുടെ ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട് അത് ചെന്നൈയിൽ വച്ചായിരിക്കും ഷൂട്ട് ചെയ്യുന്നത്. ഇവിടെ എത്തിയതിനു ശേഷം തൻ്റെ ഹിന്ദിയും ഒരുപാട് മെച്ചപ്പെട്ടു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ സിനിമ ജീവിതത്തിൽ വച്ചു തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കുന്ന സിനിമയാണ് ‘മലൈക്കോട്ടെ വാലിബൻ’. ലിജോ ജോസിൻ്റെ സൂപ്പർഹിറ്റ് സിനിമയായ ആമേനു വേണ്ടി തിരക്കഥ ഒരുക്കിയ പി എസ് റഫീഖാണ് മലൈക്കോട്ടെ വാലിബനും തിരക്കഥ എഴുതിയിരിക്കുന്നത്.
ഒരു മിത്തിനെ ആസ്‌പദമാക്കി ഒരുങ്ങുന്ന സിനിമയിൽ മറാഠി സൂപ്പർ സ്റ്റാർ സോണാലി കുൽക്കർണി, ഹരിപ്രശാന്ത് വര്‍മ്മ, ഹരീഷ് പേരടി, സുചിത്ര നായര്‍, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മാക്‌സ് ലാബ് സിനിമാസും ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സും ചേർന്നാണ് സിനിമ ഒരുക്കുന്നത്.
also read: 'മലൈക്കോട്ടൈ വാലിബൻ' സെറ്റിൽ തിരിച്ചെത്തി മോഹൻലാൽ ; വൈറലായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സെൽഫി