ETV Bharat / entertainment

തമിഴ് സിനിമ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓവർസീസ് തുക നേടി ‘ലിയോ’

ഏറ്റവും കൂടുതൽ ഓവർസീസ് തുക നേടിയ തമിഴ് സിനിമ എന്ന റെക്കോഡ് ഇനി ‘ലിയോ’ക്ക് സ്വന്തം. ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന സിനിമ 60 കോടി രൂപയാണ് വിതരണാവകാശം വിറ്റ വകയിൽ നേടിയത്.

Leo  highest overseas gross in Tamil  overseas gross  Tamil film history  ഓവർസീസ്  ലിയോ  ചെന്നൈ  ഏറ്റവും കൂടുതൽ ഓവർസീസ് തുക  തമിഴ് സിനിമ  60 കോടി ഓവർസീസ് തുക  60 കോടി രൂപ ഓവർസീസ് റെയ്റ്റ്  സഞ്ജയ് ദത്ത്  തൃഷ
തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓവർസീസ് തുക നേടി ‘ലിയോ’
author img

By

Published : Apr 4, 2023, 8:07 PM IST

ചെന്നൈ: കോളിവുഡിൽ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസാണ് ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ‘ലിയോ’. ലോകേഷ് കനകരാജിൻ്റെ ലോക്കി സിനിമാറ്റിക്ക് യൂണിവേഴ്‌സിൽ ‘ലിയോ’ യും ഭാഗമായിരിക്കും എന്ന സംവിധായകൻ്റെ വെളിപ്പെടുത്തലിന് ശേഷം ഏറെ പ്രതീക്ഷയിലാണ് വിജയ് ആരാധകർ.

  • #LEO - Overseas rights for the film have already been closed with just 50% of the shoot done👌 a value of 60 crores which is going to make it the HIGHEST EVER pre-release business for any Tamil film. Massive 🔥

    — Siddarth Srinivas (@sidhuwrites) April 2, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിനു മുൻപ് ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച സിനിമയാണ് ‘മാസ്റ്റർ’ പ്രതിനായക സ്ഥാനത്ത് വിജയ് സേതുപതി വേഷമിട്ട സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന സിനിമയിൽ മലയാളത്തിൽ നിന്നും, ബോളിവുഡിൽ നിന്നും വരെ വൻ കാസ്റ്റിങ്ങാണ് ലോകേഷ് നടത്തിയിരിക്കുന്നത്. അങ്ങനെ സിനിമ ലോകത്തും സമൂഹ മാധ്യമങ്ങളിലും ലിയോയെ പറ്റിയുള്ള ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് ചിത്രത്തെ പറ്റി മറ്റൊരു വാർത്ത പുറത്തു വരുന്നത്.

60 കോടി ഓവർസീസ് റൈറ്റ് നേടി 'ലിയോ': കലക്ഷൻ റെക്കോഡുകൾ തകർക്കുമെന്ന് ഉറപ്പ് തരുന്ന സിനിമ റിലീസ് ആകുന്നതിന് മുൻപേ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഓവർസീസ് റൈറ്റ് (വിദേശ വിതരണാവകാശം) നേടിയെന്ന റെക്കോഡാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. വിദേശ വിതരണാവകാശം വിറ്റ വകയിൽ ‘ലിയോ’ ഇപ്പോൾ നേടിയിരിക്കുന്നത് 60 കോടി രൂപയാണ്. പ്രമുഖ വിതരണ കമ്പനിയായ ഫാർസ് ഫിലിം ആണ് ലിയോയുടെ വിതരണാവകാശം നേടിയത്. റിപ്പോർട്ടുകൾ പ്രകാരം തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശ തുകയാണ് ‘ലിയോ’ നേടിയിരിക്കുന്നത്.

മണിരത്നത്തിൻ്റെ സംവിധാനത്തിൽ വിക്രം, തൃഷ, കാർത്തി, ജയം രവി, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ‘പൊന്നിയിൻ സെൽവൻ’ (ps1) നേടിയ വിദേശ വിതരണാവകാശത്തെ മറികടക്കുന്നതാണ് പുതിയ കണക്കുകൾ. അതേ സമയം കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ലോകേഷ് കനകരാജിൻ്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വിക്രം’ നേടിയ ഓവർസീസ് തുക 52 കോടിയോളവുമാണ്.

also read: കൊടുംതണുപ്പില്‍ തോളോടുതോൾ ചേർന്ന് ഒരു ഷൂട്ടിങ് ക്ര്യൂ ; 'ലിയോ'യുടെ കശ്‌മീർ ഷെഡ്യൂള്‍ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ

റിലീസിനു മുൻപ് 300 കോടി നേടിയാലും അത്ഭുതപ്പെടാനില്ല: ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായ പ്രകാരം സിനിമയുടെ മ്യൂസിക് റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് എന്നിവയുടെ വിൽപ്പന കഴിയുന്നതോടു കൂടെ ചിത്രം 300 കോടിയിലേറെ നേടാൻ വരെ സാധ്യതയുണ്ട്‌. പ്രിയ ആനന്ദ്, സഞ്ജയ് ദത്ത്, തൃഷ, സംവിധായകന്‍ മിഷ്‌കിന്‍, സാന്‍ഡി, ഗൗതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍ എന്നിവരെ കൂടാതെ മലയാളത്തിൽ നിന്നും ബാബു ആൻ്റണിയും, മാത്യു തോമസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിൻ്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്‌ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.