ETV Bharat / entertainment

'തമിഴ്‌നാട്ടിലെ കുഴിയാണ് പ്രശ്‌നം','ലക്ഷ്യം ഒരു രാഷ്‌ട്രീയ വിഭാഗം മാത്രമല്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാക്കോച്ചന്‍ - Kunchacko Boban reacts on poster controversy

Nna Thaan Case Kodu poster controversy: ന്നാ താന്‍ കേസ്‌ കൊട് പോസ്‌റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍. കേരള സര്‍ക്കാരിനെതിരെയല്ല സിനിമയുടെ പരസ്യമെന്നും താരം വ്യക്തമാക്കി.

Kunchacko Boban on Nna Thaan Case Kodu poster controversy  പോസ്‌റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍  Nna Thaan Case Kodu poster controversy  Kunchacko Boban reacts on poster controversy  ന്നാ താന്‍ കേസ്‌ കൊട് പോസ്‌റ്റര്‍
'തമിഴ്‌നാട്ടിലെ കുഴിയാണ് പ്രശ്‌നം','ലക്ഷ്യം ഒരു രാഷ്‌ട്രീയ വിഭാഗം മാത്രമല്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാക്കോച്ചന്‍
author img

By

Published : Aug 11, 2022, 3:18 PM IST

Updated : Aug 11, 2022, 5:37 PM IST

Nna Thaan Case Kodu poster controversy: 'ന്നാ താന്‍ കേസ്‌ കൊട്‌' എന്ന സിനിമയ്ക്ക് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മറുപടിയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ഇന്ന് റിലീസായ ചിത്രത്തിന്‍റെ പോസ്റ്ററിലെ വാചകമാണ് വിവാദത്തിന് കാരണമായത്. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്‌, എന്നാലും വന്നേക്കണേ' എന്നായിരുന്നു പോസ്‌റ്ററിലെ ക്യാപ്‌ഷന്‍.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാക്കോച്ചന്‍

Kunchacko Boban reacts on poster controversy: ഈ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. കേരളത്തിലെ സര്‍ക്കാരിനെതിരെ ആയിരുന്നില്ല സിനിമയുടെ പരസ്യമെന്ന്‌ കുഞ്ചാക്കോ ബോബന്‍. ഏതെങ്കിലും ഒരു രാഷ്‌ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയല്ല ഈ സിനിമ എടുത്തതെന്നും മാറി മാറി വരുന്ന രാഷ്‌ട്രീയക്കാര്‍ക്ക് സാധാരണക്കാരന്‍റെ അവസ്ഥ മനസ്സിലാക്കുകയാണ് ലക്ഷ്യമെന്നും താരം മാധ്യമങ്ങളോട് വ്യക്തമാക്കി.

'ഞാന്‍ ആസ്വദിച്ച പരസ്യമാണിത്. പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. സിനിമ കണ്ട് കഴിയുമ്പോള്‍ ആ പരസ്യം മുന്നോട്ടു വയ്‌ക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് കുറച്ച് കൂടി വ്യക്തമാകും. ആളുകള്‍ക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കണ്ട് എനിക്കും മനസ്സിലായത്.

ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാന കാരണമാണ്. അത്‌ ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കും എന്നത് നര്‍മത്തിന്‍റെയും ആക്ഷേപഹാസ്യത്തിന്‍റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണിത്.

ഏതെങ്കിലും ഒരു രാഷ്‌ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി മാറി വരുന്ന രാഷ്‌ട്രീയക്കാര്‍ക്ക് സാധാരണക്കാരന്‍റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. സിനിമയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ച് അറിയില്ല. ഇതിലെ നല്ലത് എന്താണെന്ന് കണ്ട് മനസ്സിലാക്കുക.

നമ്മള്‍ എത്ര മര്യാദയ്‌ക്ക് ഓടിച്ചാലും കുഴിയില്‍ വീണാല്‍, കൂടെ ഇരിക്കുന്നവര്‍ പറയും മര്യാദയ്‌ക്ക് ഓടിക്കാന്‍. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെ കുറിച്ച് അവര്‍ പറയില്ല. ചിത്രത്തിന്‍റെ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മന:പൂര്‍വ്വം സംഭവിച്ചതല്ല. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്.

ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ്. അതും തമിഴ്‌നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്‌നം. ഇൻി തമിഴ്‌നാട് സര്‍ക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ്. വിവാദങ്ങളുടെ ആവശ്യമില്ലെന്നാണ്‌ എനിക്ക് പറയാനുള്ളത്.' -കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കേരളത്തിലെ റോഡുകളിലെ കുഴികളെ കുറിച്ച് വലിയ രീതിയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്ന സമയത്താണ് സിനിമയിലെ പോസ്‌റ്റര്‍ വാചകം ചര്‍ച്ചയായത്. സിനിമ പോസ്‌റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ചിത്രം സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ്.

Also Read: വിമര്‍ശനങ്ങള്‍ക്കിടയിലും സിനിമ കാണാന്‍ സകുടുംബം ചാക്കോച്ചന്‍ തിയേറ്ററില്‍

Last Updated : Aug 11, 2022, 5:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.