KS Chithra in memory of her daughter: മകള്‍ നന്ദനയുടെ വേര്‍പാട് കെ.എസ് ചിത്രക്ക് എന്നും ഒരു തീരാനൊമ്പരമാണ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ കെ.എസ് ചിത്രയ്‌ക്ക് ജനിച്ച മകള്‍ക്ക് അധിക ആയുസ് ഉണ്ടായിരുന്നില്ല. എട്ടാം വയസില്‍ ലോകത്തോട് വിട പറഞ്ഞ നന്ദന ഓര്‍മയായിട്ട് 11 വര്‍ഷം പിന്നിടുകയാണ്.
ഈ സാഹചര്യത്തില്‍ മകള്‍ നന്ദനയുടെ ഓര്‍മകളുമായി എത്തിയിരിക്കുകയാണ് ഗായിക കെ.എസ് ചിത്ര. ഓര്‍മയുള്ളിടത്തോളം കാലം നന്ദന എന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് മകളുടെ ഓര്‍മ ദിനത്തില്‍ കെ.എസ് ചിത്ര കുറിച്ചു. 'സ്‌നേഹം ചിന്തകള്‍ക്കും അപ്പുറമാണ്. ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കും. പൊന്നുമകള്‍ നന്ദനയെ മിസ് ചെയ്യുന്നു. -മകള്‍ നന്ദനയുടെ ചിത്രം പങ്കുവച്ച് കൊണ്ട് ചിത്ര കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ചിത്രയുടെ പോസ്‌റ്റിന് നിരവധി ലൈക്കുകളും കമന്‍റുകളാണ് ലഭിച്ചത്. നന്ദനയുടെ ഓര്‍മകള്‍ എന്നും നിലനില്‍ക്കുമെന്ന് ആരാധകര്‍ കുറിച്ചു. നിരവധി പേര്‍ നന്ദനക്ക് പ്രാര്‍ഥനകളും അര്‍പ്പിച്ചു.
കെ.എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം. നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്‌ക്കും വിജയ് ശങ്കറിനും നന്ദന ജനിക്കുന്നത്. എന്നാല്‍ ഒമ്പത് വയസ് തികയും മുമ്പേ നന്ദന മരണപ്പെട്ടു. 2011ല്‍ ദുബായിലെ എമിറേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ കുളത്തില്‍ വീണായിരുന്നു അന്ത്യം.
നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ.എസ് ചിത്രയുടെ ജീവിതം. നന്ദനയുടെ ജന്മദിനത്തിലും കെ.എസ് ചിത്ര പറയുന്ന ഓര്‍മകള്‍ പങ്കുവയ്‌ക്കാറുണ്ട്. 'നിന്‍റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്‍റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്‍റെ നഷ്‌ടം അളക്കാനാവാത്തതാണ്'. -എന്നിങ്ങനെയാണ് മകളുടെ ജന്മദിനത്തില്‍ ചിത്ര കുറിക്കാറുള്ളത്.
മകളുടെ വിയോഗം ഒരുപാട് തളര്‍ത്തിയെങ്കിലും ചിത്ര ജീവിതത്തിലേക്ക് തിരിച്ചു വന്നു. കുട്ടികളോട് പ്രത്യേക വാത്സല്യവും സ്‌നേഹവും ഉള്ള വ്യക്തിത്വത്തിനുടമയാണ് കെ.എസ്.ചിത്ര.
Also Read: കാലത്തിന് ഈ മുറിവ് ഉണക്കാനാകില്ല, മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി കെ.എസ് ചിത്ര