ETV Bharat / entertainment

'ആരാണ് നാം...', ശ്രദ്ധനേടി 'കൊള്ള'യിലെ ആദ്യ ഗാനം; ആലാപനത്തിലും ഞെട്ടിച്ച് പ്രിയ വാര്യർ - malayalam new movies

ത്രില്ലർ സ്വഭാവത്തില്‍ ഒരുങ്ങുന്ന 'കൊള്ള' രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രമാണ്.

sitara  Rajisha Vijayan  Priya Varrier  Priya Varrier singing  Priya Varrier kolla song  Aaraanu Naam Video Song  Aaraanu Naam Video Song kolla  Kolla movie  കൊള്ള  ശ്രദ്ധനേടി കൊള്ളയിലെ ആദ്യ ഗാനം  ആരാണ് നാം  പ്രിയ വാര്യർ  പ്രിയ വാര്യർ ഗാനം  രജിഷ വിജയൻ  ഷാൻ റഹ്‌മാന്‍  ത്രില്ലർ  ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ  വിനയ് ഫോർട്ട്  malayalam new movies  rajisha vijayan new movie
'ആരാണ് നാം...', ശ്രദ്ധനേടി 'കൊള്ള'യിലെ ആദ്യ ഗാനം; ആലാപനത്തിലും ഞെട്ടിച്ച് പ്രിയ വാര്യർ
author img

By

Published : Jun 8, 2023, 10:30 AM IST

പ്രേക്ഷകപ്രിയ താരങ്ങളായ രജിഷ വിജയൻ, പ്രിയ പ്രകാശ് വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം 'കൊള്ള'യിലെ ആദ്യഗാനം കയ്യടി നേടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ 'ആരാണ് നാം' എന്ന വീഡിയോ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പ്രിയ പ്രകാശ് വാര്യർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതും പാട്ടിന്‍റെ മാറ്റ് കൂട്ടുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് മനോഹരമായ സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഷാൻ ചിത്രത്തില്‍ അഭിനേതാവിന്‍റെ റോളിലും എത്തുന്നുണ്ടെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറിലെ ഷാനിന്‍റെ സാന്നിധ്യം ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്.

ത്രില്ലർ സ്വഭാവത്തില്‍ ഒരുങ്ങുന്ന 'കൊള്ള' രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രമാണ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ 'കൊള്ള' ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ആണെന്ന സൂചന നൽകിയിരുന്നു. മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയനായ വിനയ് ഫോർട്ടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്.

ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ, ഒരു കൊള്ളയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ഗാനരംഗങ്ങളിലും കാണാൻ കഴിയും. കൂടാതെ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട പ്രശസ്‌ത മിമിക്രി കലാകാരന്‍ കൂടിയായ നടന്‍ കൊല്ലം സുധിയും ഗാനത്തില്‍ വന്നുപോകുന്നുണ്ട്. കോട്ടയം-ഏറ്റുമാനൂർ പോലൊരു സ്ഥലത്ത് നടക്കുന്ന ഒരു മോഷണവും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് വിവരം.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെതാണ് ഈ ത്രില്ലർ ചിത്രത്തിന്‍റെ കഥ. ഡോക്‌ടർമാരായ ജാസിം ജലാലും നെൽസൻ ജോസഫും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി , ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ജൂൺ 9-ന് തിയറ്ററുകളില്‍ പ്രദർശനത്തിനെത്തും.

രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെവി രജീഷ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലച്ചു രജീഷ് സഹനിർമാതാവാണ്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു. ചിത്രം വിതരണം ചെയ്യുന്നത് അയ്യപ്പൻ മൂവീസാണ്.

രാജാവേൽ മോഹന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അർജുൻ ബെൻ ആണ്. രവി മാത്യു ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, മാർക്കറ്റിംഗ്: കൺടന്റ് ഫാക്‌ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം 'ലൗ ഫുള്ളി യുവേഴ്‌സ് വേദ', 'പകലും പാതിരാവും' എന്നീ ചിത്രങ്ങളാണ് രജിഷ വിജയന്‍റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങൾ. യാരിയാന്‍-2', 'ലവ് ഹാക്കേഴ്‌സ്', 'ശ്രീദേവി', 'ലൈവ്' എന്നിവയാണ് പ്രിയ വാര്യരുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങൾ.

ALSO READ: രജിഷ വിജയനും പ്രിയ വാര്യരും ഒന്നിക്കുന്ന 'കൊള്ള'; ത്രില്ലടിപ്പിച്ച് ട്രെയിലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.