ETV Bharat / entertainment

Kichcha Sudeep Vijayendra Prasad Movie കിച്ച സുദീപിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം; വിജയേന്ദ്ര പ്രസാദിന്‍റെ തിരക്കഥയിൽ പുതിയ സിനിമ

Kichcha Sudeep movie announced on his birthday കന്നഡ പ്രൊഡക്ഷൻ കമ്പനി ആർസി സ്‌റ്റുഡിയോസ് ആണ് കിച്ച സുദീപിന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

Vijayendra Prasad Kichcha Sudeep movie  Kichcha Sudeep movie announced on his birthday  Kichcha Sudeep  Vijayendra Prasad  Vijayendra Prasad movies  പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം  നായകനായി കിച്ച സുദീപ്  വിജയേന്ദ്ര പ്രസാദിന്‍റെ തിരക്കഥ  കിച്ച സുദീപ്  ആർസി സ്‌റ്റുഡിയോസ്  വി വിജയേന്ദ്ര പ്രസാദ്
Vijayendra Prasad Kichcha Sudeep movie
author img

By ETV Bharat Kerala Team

Published : Sep 2, 2023, 3:14 PM IST

'മഗധീര', 'ബാഹുബലി', 'ആർആർആർ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയും ഒരുക്കിയ വി വിജയേന്ദ്ര പ്രസാദിന്‍റെ (V Vijayendra Prasad) തിരക്കഥയിൽ കിച്ച സുദീപിനെ (Kichcha Sudeep) നായകനാക്കി പുതിയ സിനിമ ഒരുങ്ങുന്നു. കന്നഡ സൂപ്പര്‍ താരം കിച്ച സുദീപിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് (Kichcha Sudeep birthday) ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഈ പ്രഖ്യാപനം കന്നഡ പ്രൊഡക്ഷൻ കമ്പനി ആർസി സ്‌റ്റുഡിയോസ് നടത്തിയിരിക്കുന്നത്.

വമ്പൻ സിനിമയുടെ പ്രഖ്യാപനം നടത്തി, ഇന്ത്യൻ സിനിമ ലോകത്തെ ആഗോള സിനിമ ലോകത്തേക്ക് പിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് ആർസി സ്‌റ്റുഡിയോസ്. ഇന്നാണ് പാൻ ഇന്ത്യൻ സ്‌റ്റാർ, സ്‌റ്റൈലിഷ് ഹീറോ, മിസ്‌റ്റർ പെർഫെക്‌ട് തുടങ്ങി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ കിച്ച സുദീപിന്‍റെ ജന്മദിനം.

പുതിയ സിനിമയുടെ പ്രഖ്യാപനം താരത്തിന്‍റെ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. സിനിമയുടെ ടൈറ്റിൽ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന. ആർ ചന്ദ്രുവാണ്‌ സിനിമയുടെ സംവിധാനം.

Also Read: താരപ്പകിട്ടിൽ തെരഞ്ഞെടുപ്പ്; കർണാടകയിൽ സ്ഥാനാർഥികൾക്ക് വോട്ട് പിടിക്കാൻ സിനിമാതാരങ്ങളും

രാജമൗലി ചിത്രങ്ങള്‍ക്ക് വേണ്ടി ശക്തമായ കഥയും തിരക്കഥയും രചിച്ച വിജയേന്ദ്ര പ്രസാദും, സംവിധായകൻ ആർ ചന്ദ്രുവും, പാൻ ഇന്ത്യൻ താരം കിച്ച സുദീപും കൈ കോർക്കുന്നത്, ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര തലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്. വി വിജയേന്ദ്ര പ്രസാദ് എഴുതിയ 25 ഓളം സിനിമകളും വാണിജ്യപരമായി വിജയം നേടിയിരുന്നു. അതുപോലെ പുതിയ ചിത്രവും വാണിജ്യ വിജയം സ്വന്തമാക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

അതേസമയം 'കബ്‌സ' (Kabzaa) ആണ് കിച്ച സുദീപിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. 'കെജിഎഫി'ന്‌ (KGF) ശേഷം കന്നഡ സിനിമ ഇൻഡസ്‌ട്രിയിൽ നിന്നുള്ള മറ്റൊരു ബിഗ് ബജറ്റ് ഗ്യാങ്‌സ്‌റ്റർ ചിത്രമായിരുന്നു 'കബ്‌സ'. കിച്ച സുദീപിനെ കൂടാതെ ശ്രേയ ശരൺ, ഉപേന്ദ്ര, ശിവരാജ് കുമാർ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Also Read: 'തന്‍റെ പിന്തുണ ബൊമ്മെ മാമയ്‌ക്ക്‌, ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും': കിച്ച സുദീപ്

'കബ്‌സ'യുടെ സംവിധാനവും ആർ ചന്ദ്രു ആയിരുന്നു. 1940 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗ്യാങ്‌സ്‌റ്ററുടെ കഥയാണ് ചിത്രം പറഞ്ഞത്. 1940 കാലഘട്ടത്തിൽ നടക്കുന്ന കഥ ആയതിനാൽ അതിന് അനുസരിച്ചുള്ള വേഷവിധാനങ്ങളും, സെറ്റുകളുമാണ് ചിത്രത്തിന് വേണ്ടി തയ്യാറാക്കിയിരുന്നത്. 120 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ശ്രീ സിദ്ധേശ്വര എൻ്റർപ്രൈസസും ഇൻവെനിയോ ഒറിജിനും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.

ഉപേന്ദ്രയും കിച്ച സുദീപും എതിരാളികളായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് 'കബ്‌സ'യില്‍ കിച്ച സുദീപ് പ്രത്യക്ഷപ്പെട്ടത്. ഒരു എയർ ഫോഴ്‌സ് ഓഫിസറായും ഗ്യാങ്സ്‌റ്ററായുമാണ് സിനിമയില്‍ ഉപേന്ദ്ര വേഷമിട്ടത്. എജെ ഷെട്ടിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്.

Also Read: 'കബ്‌സ'യുടെ തീപ്പൊരി ട്രെയിലർ ലോഞ്ച് ചെയ്‌ത് അമിതാഭ് ബച്ചൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.