ETV Bharat / entertainment

കുഞ്ഞിലയുടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അക്കാദമി; രഞ്‌ജിത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കത്ത് - C Ajoy on Kunjila movie issue

Ranjith reacts on Kunjila issue: വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്തും പ്രതികരിച്ചു. ഭൂഷണമായ കാര്യമല്ല ചലച്ചിത്ര മേളയില്‍ നടന്ന പ്രതിഷേധമെന്ന്‌ രഞ്‌ജിത്ത്.

Kerala Chalachitra academy reacts  Kunjila Mascillamani movie  കുഞ്ഞിലയുടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അക്കാദമി  രഞ്ജിത്തിനെതിരെ ഗുരുത ആരോപണങ്ങള്‍ ഉന്നയിച്ച് കത്ത്  C Ajoy on Kunjila movie issue  Ranjith reacts on Kunjila issue
കുഞ്ഞിലയുടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അക്കാദമി; രഞ്‌ജിത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കത്ത്
author img

By

Published : Jul 17, 2022, 1:19 PM IST

Kerala Chalachitra academy reacts: വനിത ചലച്ചിത്ര മേളയില്‍ നിന്നും സംവിധായിക കുഞ്ഞില മാസിലാമണിയുടെ 'അസംഘടിതര്‍' എന്ന സിനിമ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ്‌ ചെയ്‌ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്‌ പറഞ്ഞു. കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനാണെന്നും അക്കാദമി വ്യക്തമാക്കി.

C Ajoy on Kunjila movie issue: 'പുതിയ സിനിമകളാണ് മലയാളം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിന്‍റെ ഭാഗമായാണ് 'അസംഘടിതര്‍' എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വിധു വിന്‍സെന്‍റിന്‍റെ പ്രതിഷേധത്തെയും മാനിക്കുന്നു. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്', സി.അജോയ്‌ പറഞ്ഞു.

Ranjith reacts on Kunjila issue: വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്തും പ്രതികരിച്ചു. 'ഭൂഷണമായ കാര്യമല്ല ചലച്ചിത്ര മേളയില്‍ നടന്ന പ്രതിഷേധം. ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും' രഞ്ജിത്ത് വ്യക്തമാക്കി.

Kunjila Mascillamani movie: ജിയോ ബേബി ഒരുക്കിയ 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയിലെ അഞ്ച് ചിത്രങ്ങളിലൊന്നാണ് 'അസംഘടിതര്‍'. തന്‍റെ സിനിമ ഒഴിവാക്കിയതിന് എതിരെ കുഞ്ഞില മസിലാമണി വനിത ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ചിരുന്നു. മേളയുടെ ഉദ്‌ഘാടനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ്‌ വേദിയില്‍ കയറി ഇരുന്ന് പ്രതിഷേധിച്ച കുഞ്ഞിലയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തി.

വിഷയത്തില്‍ ചലച്ചിത്ര അക്കാദമിക്ക് എതിരെ എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്‍റ്‌ എന്‍.അരുണ്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്തിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് എന്‍.അരുണ്‍ കത്തയച്ചത്. അക്കാദമി അംഗം കൂടിയാണ് അരുണ്‍.

അംഗങ്ങളുടെ അഭിപ്രായം ചെയര്‍മാന്‍ കേള്‍ക്കുന്നില്ലെന്നും അക്കാദമി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നുമാണ് ആക്ഷേപം. വനിത ഫിലിം ഫെസ്‌റ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച പോലും ഉണ്ടായിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

Vidhu Vincent reacts on Kunjila issue: വിഷയത്തില്‍ സംവിധായിക വിധു വിന്‍സെന്‍റും പ്രതിഷേധിച്ചിരുന്നു. മേളയില്‍ ഞായറാഴ്‌ച പ്രദര്‍ശിപ്പിക്കാനിരുന്ന വിധുവിന്‍റെ 'വൈറല്‍ സെബി' എന്ന ചിത്രം വിധു ചലച്ചിത്ര മേളയില്‍ നിന്നും പിന്‍വലിച്ചിരുന്നു. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണെന്ന് വിധു പറഞ്ഞു.

Also Read: സഹിക്കാവുന്നതിനും അപ്പുറം, എല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്‍റെ നാട്ടില്‍ നിന്ന് രക്ഷപ്പെടണം : ഹരീഷ്‌ പേരടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.