ETV Bharat / entertainment

'വിപ്ലവം ആരംഭിക്കുന്നത് വീട്ടില്‍ നിന്നും'; കെജിഎഫ്‌ നിര്‍മാതാക്കളുടെ രഘു താത്തയില്‍ കീര്‍ത്തി സുരേഷ് - രഘു താത്ത

Keerthy Suresh to star in Raghuthatha: ഹോംബാലെ ഫിലിംസിന്‍റെ പുതിയ ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ്. രഘു താത്ത എന്ന തമിഴ് ചിത്രത്തിലാണ് കീര്‍ത്തി ഇനി അഭിനയിക്കുക...

Keerthy Suresh to star  Keerthy Suresh  KGF makers Tamil movie Raghuthatha  KGF makers Tamil movie  Raghuthatha  Keerthy Suresh to star in Raghuthatha  വിപ്ലവം ആരംഭിക്കുന്നത് വീട്ടില്‍ നിന്നും  കെജിഎഫ്‌ നിര്‍മാക്കളുടെ ചിത്രത്തില്‍ കീര്‍ത്തി  കീര്‍ത്തി സുരേഷ്  കെജിഎഫ്‌  കെജിഎഫ്‌ നിര്‍മാക്കളുടെ രഘു താത്ത  രഘു താത്തയില്‍ കീര്‍ത്തി സുരേഷ്  Keerthy Suresh to star in KGF makers movie  Raghuthatha title poster  Keerthy Suresh shares Raghuthatha poster  Suman Kumar directorial debut movie  Raghuthatha release  Hombale Films latest movies  രഘു താത്ത  ഹോംബാലെ ഫിലിംസ്‌
കെജിഎഫ്‌ നിര്‍മാതാക്കളുടെ രഘു താത്തയില്‍ കീര്‍ത്തി സുരേഷ്
author img

By

Published : Dec 5, 2022, 4:56 PM IST

Keerthy Suresh to star in KGF makers movie: ബ്രഹ്മാണ്ഡ ചിത്രം 'കെജിഎഫി'ലൂടെ ഇന്ത്യയൊട്ടാകെ ജനശ്രദ്ധ നേടിയ നിര്‍മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ ഹോംബാലെയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി കീര്‍ത്തി സുരേഷ്. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Raghuthatha title poster: 'രഘു താത്ത' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'വിപ്ലവം ആരംഭിക്കുന്നത് വീട്ടില്‍ നിന്നും' എന്ന് കുറിച്ച് കൊണ്ടാണ് ടൈറ്റില്‍ പോസ്‌റ്റര്‍ ഹോംബാലെ ഫിലിംസ് പങ്കുവച്ചിരിക്കുന്നത്. ഹോംബാലെയുടെ ആദ്യ തമിഴ്‌ ചിത്രം കൂടിയാണ്‌ 'രഘു താത്ത'.

Keerthy Suresh shares Raghuthatha poster: 'ഒരു ഗ്രാമത്തിലെ ഒരു കർഷകൻ' എന്ന അടിക്കുറിപ്പോടെ കീര്‍ത്തി സുരേഷും ടൈറ്റില്‍ പോസ്‌റ്റര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'രഘു താത്ത'യുടെ സെറ്റില്‍ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും കീര്‍ത്തി പോസ്‌റ്റ് ചെയ്‌തു. 'എന്‍റെ അടുത്ത സാഹസികതയിൽ ഹോംബാലെ ഫിലിംസ്‌, സുമന്‍ കുമാര്‍ തുടങ്ങി 'രഘു താത്ത' ടീമിനൊപ്പം സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്', ഇപ്രകാരമാണ് കീര്‍ത്തി കുറിച്ചിരിക്കുന്നത്.

Suman Kumar directorial debut movie: തന്‍റെ ഭൂമിയുടെയും ജനങ്ങളുടെയും വ്യക്തിത്വം സംരക്ഷിക്കാൻ വെല്ലുവിളി നിറഞ്ഞ യാത്രയിലൂടെ സഞ്ചരിക്കുന്ന ഒരു യുവതിയുടെ പ്രചോദനാത്മക കഥയാണ് ചിത്രം പറയുന്നത്. സുമന്‍ കുമാര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും.

Raghuthatha release: പുരസ്‌കാര നേട്ടം കൈവരിച്ച സ്‌പൈ ത്രില്ലര്‍ ടിവി സീരീസ് 'ഫാമിലി മാനി'ന്‍റെ രചയിതാവ് കൂടിയായ സുമന്‍ കുമാറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'രഘു താത്ത'. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗണ്ടൂര്‍ ആണ് നിര്‍മാണം. 2023ല്‍ സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

Hombale Films latest movies: 'കാന്താര' ആണ് ഹോംബാലെ ഫിലിംസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഋഷഭ്‌ ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടിയിരുന്നു. പ്രഭാസ്‌-പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചെത്തുന്ന 'സലാര്‍' ആണ് ഹോംബാലെയുടെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Also Read: 'ആരെങ്കിലും നമ്മുടെ ജീവിതത്തെ ലോകത്തെ നശിപ്പിച്ചാല്‍?'; പ്രതികാര ദാഹവുമായി കീര്‍ത്തി സുരേഷ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.