ETV Bharat / entertainment

താലി കെട്ടുമ്പോഴും കാര്‍ത്തി അല്‍പ്പം പരുക്കനാണ്; സര്‍ദാര്‍ ഗാനം ശ്രദ്ധേയം - സര്‍ദാറിലെ പുതിയ വീഡിയോ ഗാനം

Sardar video song: കാര്‍ത്തിയുടെ സര്‍ദാറിലെ പുതിയ വീഡിയോ ഗാനം പുറത്ത്. സൊരക പൂവേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

Sardar song  Soraka Poove  Sardar song Soraka Poove  Soraka Poove released  Karthi movie Sardar  Karthi movie  Sardar  Karthi  സര്‍ദാര്‍ ഗാനം  സര്‍ദാര്‍  Sardar video song  സര്‍ദാറിലെ പുതിയ വീഡിയോ ഗാനം  കാര്‍ത്തി
താലി കെട്ടുമ്പോഴും കാര്‍ത്തി അല്‍പ്പം പരുക്കനാണ്; സര്‍ദാര്‍ ഗാനം ശ്രദ്ധേയം
author img

By

Published : Nov 17, 2022, 1:08 PM IST

Soraka Poove song: കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'സര്‍ദാര്‍'. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'സര്‍ദാറി'ലെ 'സൊരക പൂവേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

കാര്‍ത്തിയും രജിഷ വിജയനുമാണ് 2.49 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഗാനത്തില്‍ ഹൈലൈറ്റാകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹവും കുഞ്ഞ് ജനിക്കുന്നതുമാണ് ഗാന രംഗത്തില്‍ ദൃശ്യമാവുക. ജിവി പ്രകാശ് കുമാറിന്‍റെ സംഗീതത്തില്‍ കെ.ഏകദേശിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അറിവ്, രോകേഷ് എന്നിവര്‍ ചേര്‍ന്നാണ് 'സൊരക പൂവേ'യുടെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രം തിയേറ്റര്‍ ഹിറ്റായി മാറിയതോടെ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അണിയറപ്രവര്‍ത്തകര്‍. 'സര്‍ദാറി'ന്‍റെ വിജയാഘോഷ ചടങ്ങിനിടെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിപ്പിച്ചത്. ആഗോള തലത്തില്‍ 100 കോടി ക്ലബ്ബിലാണ് 'സര്‍ദാര്‍' ഇടംപിടിച്ചത്.

പ്രിന്‍സ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ലക്ഷ്‌മണ്‍ കുമാര്‍ ആണ് 'സര്‍ദാറി'ന്‍റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. പി.എസ് മിത്രന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങും നിര്‍വഹിച്ചു.

Also Read: ഏജന്‍റ്‌ ആകാന്‍ തയ്യാറായി കാര്‍ത്തി; ടീസറില്‍ ഒളിപ്പിച്ച് സര്‍ദാര്‍ രണ്ടാം ഭാഗം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.