ETV Bharat / entertainment

Karthi Japan Movie New Update 'ജപ്പാനി'ൽ വേറിട്ട ലുക്കിൽ കാര്‍ത്തി; പുതിയ അപ്‌ഡേറ്റ് പുറത്ത്

author img

By ETV Bharat Kerala Team

Published : Aug 26, 2023, 9:16 PM IST

Japan song being shot in Kashmir : മലയാളിയായ അനു ഇമ്മാനുവേലാണ് 'ജപ്പാനി'ൽ നായിക.

Karthi Japan Movie New Update  Karthi starring Japan Movie New Update out  Karthi starring Japan Movie  Karthi Anu Emmanuel starring Japan  Anu Emmanuel in Japan movie  Anu Emmanuel in Japan  Anu Emmanuel  Japan song being shot in Kashmir  അനു ഇമ്മാനുവേലാണ് ചിത്രത്തിലെ നായിക  അനു ഇമ്മാനുവേൽ  ജപ്പാനിൽ വേറിട്ട ലുക്കിൽ കാര്‍ത്തി  ജപ്പാനിൽ കാര്‍ത്തി  ജപ്പാനിൽ അനു ഇമ്മാനുവേൽ  അനു ഇമ്മാനുവേലാണ് ജപ്പാനിൽ നായിക  പുതിയ അപ്‌ഡേറ്റ് പുറത്ത്  ജപ്പാൻ പുതിയ അപ്‌ഡേറ്റ് പുറത്ത്  ജപ്പാൻ  Anu Emmanuel movies  Anu Emmanuel new movie  Karthi movies  Karthi new movies
Karthi Japan Movie New Update

മിഴ് സിനിമയിലെ ജനപ്രിയ താരം കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജപ്പാൻ' (Karthi starring Japan Movie). ഈ ചിത്രത്തിൽ വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ജപ്പാൻ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് (Karthi Japan Movie New Update).

'ജപ്പാനി'ലെ ഗാനം കശ്‍മീരില്‍ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. നേരത്തെ വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ'യുടെ ചില നിര്‍ണായക രംഗങ്ങള്‍ കശ്‍മീരിൽ ചിത്രീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാർത്തിയും 'ജപ്പാൻ' ടീമും ഗാനത്തിന്‍റെ ചിത്രീകരണത്തിനായി കശ്‌മീരിൽ എത്തിയത് (Japan song being shot in Kashmir).

പുതിയ ചിത്രത്തിലെ കാര്‍ത്തിയുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ടീസറിലെ പോലെ ഏറെ വ്യത്യസ്‌തമായ ലുക്കിലാണ് താരം (Karthi Japan Look). സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും ഫോട്ടോയിൽ കാണാം. ആരാധകരും സിനിമാപ്രേമികളും ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. തമിഴകത്ത് വിജയ തുടര്‍ച്ചയില്‍ തിളങ്ങിനില്‍ക്കുന്ന കാര്‍ത്തി 'ജപ്പാനി'ലും വിജയം ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രാജു മുരുഗനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവന്ന ടീസർ മികച്ച പ്രതികരണം നേടിയിരുന്നു. കാർത്തിയുടെ വ്യത്യസ്‌തമായ ലുക്ക് തന്നെയായിരുന്നു ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചു കൊണ്ട് അവസാനിച്ച ടീസറിന്‍റെ ഹൈലൈറ്റ് (Japan movie teaser).

ആരാണ് 'ജപ്പാനെ'ന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് അണിയറ പ്രവർത്തകർ ടീസര്‍ പുറത്തുവിട്ടത്. ജപ്പാൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാകും ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുക എന്നാണ് ടീസറിൽ നിന്നും വ്യക്തമാവുന്നത്. കോമഡിക്കും പ്രാധാന്യമുള്ള ചിത്രം ഏതായാലും തിയേറ്ററുകളില്‍ ചിരിവിരുന്ന് സമ്മാനിക്കുമെന്നാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ.

ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവർ നിര്‍മിക്കുന്ന ചിത്രത്തിൽ മലയാളി നടി അനു ഇമ്മാനുവേലാണ് നായികയായി എത്തുന്നത് (Anu Emmanuel in Japan movie). തമിഴിന് പുറമെ മലയാളം, തെലുഗു, കന്നഡ, എന്നി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. കാർത്തിയുടെ 25-ാമത് ചിത്രം കൂടിയാണിത് (Karthi's 25th movie Japan).

'ഗോലി സോഡ', 'കടുക്' എന്നീ സിനിമകളുടെ സംവിധായകനും കൂടാതെ പ്രശസ്‌ത ഛായാഗ്രാഹകനുമായ വിജയ് മിൽടനും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുഗു നടൻ സുനിലും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ രവി വർമനാണ്. അനൽ-അരസ് ആണ് സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ.

അതേസമയം പി എസ് മിത്രൻ സംവിധാനം ചെയ്‌ത 'സര്‍ദാര്‍' ആയിരുന്നു കാര്‍ത്തി സോളോ നായകനായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിൻ സെല്‍വനി'ൽ കാർത്തിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

READ MORE: കാർത്തിക്ക് പിറന്നാൾ സമ്മാനമായി ‘ജപ്പാന്‍' ടീസർ; ആക്ഷൻ എന്‍റർടെയ്‌നറില്‍ അനു ഇമ്മാനുവല്‍ നായിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.