Japan first look: കാര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രമാണ് 'ജപ്പാന്‍'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്‌ത ഗെറ്റപ്പിലാണ് പോസ്‌റ്ററില്‍ കാര്‍ത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Karthi movie Japan: കാര്‍ത്തിയുടെ കരിയറിലെ 25-ാമത്തെ ചിത്രം കൂടിയാണ് 'ജപ്പാന്‍'. രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. അനു ഇമ്മാനുവലാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായെത്തുന്നത്.
-
Excited to start this journey of a quirky guy! #Japan - Made in India.#JapanFirstLook pic.twitter.com/gBStwdetkY
— Karthi (@Karthi_Offl) November 14, 2022 " class="align-text-top noRightClick twitterSection" data="
">Excited to start this journey of a quirky guy! #Japan - Made in India.#JapanFirstLook pic.twitter.com/gBStwdetkY
— Karthi (@Karthi_Offl) November 14, 2022Excited to start this journey of a quirky guy! #Japan - Made in India.#JapanFirstLook pic.twitter.com/gBStwdetkY
— Karthi (@Karthi_Offl) November 14, 2022
Also Read: ഏജന്‍റ് ആകാന്‍ തയ്യാറായി കാര്‍ത്തി; ടീസറില്‍ ഒളിപ്പിച്ച് സര്‍ദാര്‍ രണ്ടാം ഭാഗം
തെലുഗു ഹാസ്യ നടന്‍ സുനിലും കാര്‍ത്തി ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ഛായാഗ്രാഹകന്‍ വിജയ് മില്‍ട്ടനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. ജിവി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കും.
ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എസ്‌ആര്‍ പ്രകാശ് ബാബു, എസ്‌ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന കാര്‍ത്തിയുടെ ആറാമത്തെ ചിത്രം കൂടിയാണിത്.