ETV Bharat / entertainment

'ഗ്യാരഹ്‌ ഗ്യാരഹ്‌': പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച്‌ കരൺ ജോഹറും ഗുനീത് മോംഗയും

പുതിയ വെബ്‌ സീരീസിന്‍റെ ആവേശത്തില്‍ കരണ്‍ ജോഹറും ഗുനീത് മോംഗയും ഉമേഷ് ബിസ്‌റ്റും..

Karan Johar and Guneet Monga announce  Gyaarah Gyaarah  Karan Johar and Guneet Monga  Karan Johar  Guneet Monga  Karan Johar about Gyaarah Gyaarah  Guneet Monga about Gyaarah Gyaarah  Umesh Bist excited with Gyaarah Gyaarah  ഗ്യാരഹ്‌ ഗ്യാരഹ്‌  കരൺ ജോഹറും ഗുണീത് മോംഗയും  കരണ്‍ ജോഹറും ഗുനീത് മോംഗയും ഉമേഷ് ബിസ്‌റ്റയും
പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച്‌ കരൺ ജോഹറും ഗുണീത് മോംഗയും
author img

By

Published : May 24, 2023, 7:45 AM IST

Karan Johar Guneet Monga announce new web series: പുതിയ വെബ് സീരീസുമായി നിർമാതാക്കളായ കരൺ ജോഹറും ഗുനീത് മോംഗയും. 'ഗ്യാരഹ് ഗ്യാരഹ്' എന്ന് പേരിട്ടിരിക്കുന്ന ഒരു കുറ്റാന്വേഷണ ഫാന്‍റസി ഡ്രാമയുമായാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. കൃതിക കമ്ര, ധൈര്യ കർവ, രാഘവ് ജൂയൽ എന്നിവരാണ് സീരീസില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

1990, 2001, 2016 എന്നീ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് വെബ്‌ സീരീസ് കഥ പറയുന്നത്. ശാസ്‌ത്രവും നിഗൂഢതയും സമന്വയിപ്പിച്ച് പുതിയൊരു അനുഭവമാകും 'ഗ്യാരഹ്‌ ഗ്യാരഹ്' പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.

പൂജ ബാനർജിയും സൺജോയ് ശേഖറും ചേർന്ന് രചന നിര്‍വഹിച്ച സീരീസിന്‍റെ സംവിധാനം ഉമേഷ് ബിസ്റ്റ് (പഗ്ഗ്‌ലെയ്റ്റ് ഫെയിം) ആണ്. സീഫൈവും ധർമ്മാറ്റിക് എന്‍റർടെയിന്‍മെന്‍റും സിഖ്യ എന്‍റര്‍ടെയിന്‍മെന്‍റും ചേര്‍ന്നാണ് നിര്‍മാണം. ഇതാദ്യമായാണ് സീഫൈവും ധർമ്മാറ്റിക് എന്‍റർടെയിന്‍മെന്‍റും സിഖ്യ എന്‍റര്‍ടെയിന്‍മെന്‍റും ഒന്നിക്കുന്നത്.

പുതിയ വെബ്‌ സീരീസ് ഒരുക്കുന്നതിനെ കുറിച്ചുള്ള ആവേശത്തിലാണ് സംവിധായകനും നിര്‍മാതാവും ടെലിവിഷന്‍ അവതാരകനും ധർമ്മാറ്റിക് എന്‍റർടെയിന്‍മെന്‍റിന്‍റെ സ്ഥാപകനും മാനേജിങ് ഡയറക്‌ടറുമായ കരൺ ജോഹര്‍. 'ഗ്യാരഹ് ഗ്യാരഹ്' പ്രേക്ഷകരെ രസിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയുമെന്ന വിശ്വാസത്തിലാണ് കരണ്‍ ജോഹര്‍.

Karan Johar about Gyaarah Gyaarah: 'അതുല്യമായ ഒരു പ്രോജക്‌ടിന് വേണ്ടി സിഖ്യ എന്‍റര്‍ടെയിന്‍മെന്‍റുമായും സീ ഫൈവുമായും സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒരു ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ, പ്രേക്ഷകരെ രസിപ്പിക്കാനും പ്രചോദിപ്പിക്കാനുമുള്ള കഥപറച്ചിലിന്‍റെ കഴിവില്‍ ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഈ കൂട്ടുകെട്ടിലൂടെ, നൂതനമായ ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനും ജീവിതത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളുമായി പ്രതിധ്വനിക്കുന്ന കഥകൾ പറയുന്നതിനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. വൈവിധ്യമാർന്നതും പാരമ്പര്യേതരവുമായ കഥകളെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ള കഥാകൃത്തുക്കളുടെ അതുല്യമായ മിശ്രിതത്തെ ഈ പങ്കാളിത്തം പ്രതിനിധീകരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് എന്ത് സൃഷ്‌ടിക്കുമെന്ന് കാണാൻ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല' -കരൺ ജോഹര്‍ പറഞ്ഞു.

Guneet Monga about Gyaarah Gyaarah: അതേസമയം നിർമാതാവും സിഖ്യ എന്‍റര്‍ടെയിന്‍മെന്‍റ്‌ സ്ഥാപകയുമായ ഗുനീത് മോംഗയും ഗ്യാരഹ്‌ ഗ്യാരഹ് എന്ന തന്‍റെ പുതിയ പ്രോജക്‌ടിനെ കുറിച്ച് മനസു തുറന്നു. 'സീ ഫൈവിനൊപ്പവും ധർമ്മാറ്റിക് എന്‍റർടെയിന്‍മെന്‍റിനൊപ്പവും (കരണ്‍ ജോഹര്‍, അപൂര്‍വ) എന്നിവരുമായുള്ള പങ്കാളിത്തം ആഹ്‌ലാദകരമായിരുന്നു. ഗ്യാരഹ്‌ ഗ്യാരഹ്‌ ഞങ്ങളുടെ ഏറ്റവും ആവേശകരമായ സംരംഭങ്ങളില്‍ ഒന്നാണ്. ഒരു പുതിയ ഇടത്തിലേയ്‌ക്ക് മുന്നേറാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഈ അവിസ്‌മരണീയമായ കഥ പറയുന്നതിന് ഞങ്ങൾ പൂർണമായി വിശ്വസിക്കുന്ന സംവിധായകൻ ഉമേഷ് ബിസ്‌റ്റുമായും ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണ്' -ഗുനീത് മോംഗ പറഞ്ഞു.

Umesh Bist excited with Gyaarah Gyaarah: സംവിധായകൻ ഉമേഷ് ബിസ്‌റ്റും വെബ്‌ സീരീസിന്‍റെ ഭാഗമായതില്‍ ആവേശം പ്രകടിപ്പിച്ച് രംഗത്തെത്തി. 'നല്ല സിനിമയ്‌ക്കായി അചഞ്ചലമായ അഭിനിവേശമുള്ള അർപ്പണബോധമുള്ള കഥാകൃത്തുക്കളുടെ ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. മികച്ച നിര്‍മാതാക്കളും അഭിനേതാക്കളും അഭിനിവേശമുള്ള എഴുത്തുകാരും ഒന്നിക്കുന്ന ഗ്യാരഹ്‌ ഗ്യാരഹിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈ സീരീസിലൂടെ നിരവധി പേരെ രസിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' -ഉമേഷ് ബിസ്‌റ്റ് പറഞ്ഞു.

Also Read: 'എല്ലാ വാര്‍ത്തയും എന്നെ കുറിച്ചാണ് എന്‍റെ തെറ്റാണ്'; സെല്‍ഫി കലക്ഷനില്‍ കരണ്‍ ജോഹറെ പരിഹസിച്ച് കങ്കണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.