ETV Bharat / entertainment

കാന്താരയിലെ വരാഹ രൂപം നവരസത്തിന്‍റെ കോപ്പിയടി; നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്‌ജ് - തൈക്കുടം ബ്രിഡ്‌ജ് കാന്താര

ഗാനത്തിന് മേലുള്ള തങ്ങളുടെ അവകാശങ്ങൾ കാന്താര ടീം അംഗീകരിച്ചിട്ടില്ല എന്ന് തൈക്കുടം ബ്രിഡ്‌ജ്.

kantara varaharoopam song plagiarism  kantara varaharoopam song  thaikkudam bridge navarasam  thaikkudam bridge on varaharoopam song plagiarism  thaikkudam bridge navarasam song  varaharoopam song plagiarism controversy  കാന്താര  വരാഹ രൂപം നവരസത്തിന്‍റെ കോപ്പിയടി  നവരസം തൈക്കുടം ബ്രിഡ്‌ജ്  തൈക്കുടം ബ്രിഡ്‌ജ്  തൈക്കുടം ബ്രിഡ്‌ജ് കാന്താര  കന്നട ചിത്രം കാന്താര
കാന്താരയിലെ വരാഹ രൂപം നവരസത്തിന്‍റെ കോപ്പിയടി; നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്‌ജ്
author img

By

Published : Oct 25, 2022, 7:23 PM IST

അടുത്തിടെ റിലീസായ കന്നട ചിത്രം കാന്താര വിവിധ ഭാഷകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. സെപ്‌റ്റംബർ 30ന് റിലീസ് ചെയ്‌ത ചിത്രം മലയാളം ഉള്‍പ്പെടെയുളള ഭാഷകളിൽ മൊഴിമാറ്റം ചെയ്‌ത് ഇറങ്ങി. വടക്കൻ കേരളത്തിന്‍റെ തെയ്യവും ദക്ഷിണ കർണാടകയുടെ ദൈവക്കോലവുമായി ഇടകലർന്ന ആചാരങ്ങളെയും നാടോടിക്കഥകളെയും കൂട്ടിയിണക്കിയ കഥയാണ് കാന്താര പറയുന്നത്.

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലിറങ്ങിയ ചിത്രത്തിന്‍റെ നിർമാണം കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ്. സിനിമയിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പ്രത്യേക പ്രശംസ നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത്.

എന്നാൽ ചിത്രത്തിലെ വരാഹ രൂപം എന്ന ഗാനം മലയാളത്തിലെ തൈക്കുടം ബ്രിഡ്‌ജ് എന്ന ബാൻഡിന്‍റെ നവരസം എന്ന പാട്ടിന്‍റെ കോപ്പിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണനും ഗാനത്തിനെതിരെ രംഗത്തെത്തി. തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസം എന്ന പാട്ടിന്‍റെ 90 ശതമാനം ഓർക്കസ്‌ട്രൽ അറേഞ്ച്മെന്‍റിന്‍റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പിയാണ് വരാഹ രൂപം എന്നായിരുന്നു ഹരീഷ് ശിവരാമകൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചത്. ഒരേ രാഗമായതു കൊണ്ട് വെറുതെ തോന്നുന്നതല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോൾ തങ്ങളുടെ പാട്ട് കോപ്പിയടിച്ചതാണെന്ന വാദവുമായി തൈക്കുടം ബ്രിഡ്‌ജും രംഗത്തെത്തി. പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്‌ജ് ഫേസ്ബുക്കിൽ കുറിച്ചു. ഗാനത്തിന് മേലുള്ള തങ്ങളുടെ അവകാശങ്ങൾ കാന്താര ടീം അംഗീകരിച്ചിട്ടില്ല എന്നും വിഷയത്തിൽ തങ്ങളുടെ ശ്രോതാക്കളുടെ പിന്തുണ അഭ്യർഥിക്കുന്നുവെന്നും തൈക്കുടം ബ്രിഡ്‌ജ് പറയുന്നു.

തൈക്കുടം ബ്രിഡ്‌ജിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്: ഞങ്ങളുടെയും ഞങ്ങളുടെ പങ്കാളികളുടെയും കാഴ്‌ചപ്പാടിൽ തൈക്കുടം ബ്രിഡ്‌ജിന് കാന്താരയുമായി ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന് ഞങ്ങളുടെ ശ്രോതാക്കൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ "നവരസം", "വരാഹ രൂപം" എന്നിവ തമ്മിലുള്ള ഒഴിവാക്കാനാവാത്ത സമാനതകൾ പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഞങ്ങളുടെ കാഴ്‌ചപ്പാടിൽ പ്രചോദനം 'ഉൾക്കൊണ്ടതും' 'മോഷ്‌ടിക്കപ്പെട്ടതും' തമ്മിലുള്ള വേർതിരിവ് വ്യക്തവും തർക്കമില്ലാത്തതുമാണ്. അതിനാൽ ഇതിന് ഉത്തരവാദികളായ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങൾ നിയമനടപടി തേടും.

  • " class="align-text-top noRightClick twitterSection" data="">

ഗാനത്തിന് മേലുള്ള ഞങ്ങളുടെ അവകാശങ്ങൾക്ക് ചിത്രത്തിന്‍റെ ടീം അംഗീകാരം നൽകിയിട്ടില്ല. മാത്രമല്ല, സിനിമയുടെ ക്രിയേറ്റീവ് ടീം ഈ ഗാനം അവരുടെ സ്വന്തം സൃഷ്‌ടിയായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിഷയത്തിൽ ഞങ്ങളുടെ ശ്രോതാക്കളുടെ പിന്തുണ ഞങ്ങൾ അഭ്യർഥിക്കുന്നു. കൂടാതെ, സംഗീതത്തിന്‍റെ പകർപ്പവകാശം സംരക്ഷിക്കുന്നത് സംബന്ധിച്ച കാഴ്‌ചപ്പാടുകൾ പങ്കുവയ്ക്കാൻ സഹ കലാകാരന്മാരോടും അഭ്യർഥിക്കുന്നു.

എന്നാൽ ഗാനത്തിന്‍റെ കോപ്പിയടി സംബന്ധിച്ച് വിവാദം ഉയർന്നപ്പോൾ തന്നെ ആരോപണങ്ങളെ തള്ളി കാന്താരയുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് രംഗത്തെത്തിയിരുന്നു. വരാഹ രൂപം കോപ്പിയടി അല്ലെന്നും ഒരേ രാഗമായതിനാൽ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.