ETV Bharat / entertainment

കാന്താര പകർപ്പവകാശ കേസ് : നടൻ പൃഥ്വിരാജ്‌ ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും

കാന്താരയുടെ കേരളത്തിലെ വിതരണക്കാര്‍ പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. കേസില്‍ ഒമ്പത് എതിര്‍ കക്ഷികളുടെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം നോട്ടിസ് അയക്കും

kantara varaharoopam song copyright case updation  kantara varaharoopam song copyright  kantara varaharoopam song copyright case  kantara varaharoopam  kantara  varaharoopam  rishabh shetty  vijay kirigandoor  kantara varaharoopam copyright  navarasam  thykudam bridge  mathrubhumi  kantara copyright issue  കാന്താര  വരാഹരൂപം  പൃഥ്വിരാജിന്‍റെ മൊഴി രേഖപ്പെടുത്തും  കാന്താര പകർപ്പവകാശ കേസ്  വരാഹരൂപം പകർപ്പവകാശ കേസ്  കാന്താര കേസിൽ പൃഥ്വിരാജിന്‍റെ മൊഴി  പൃഥ്വിരാജ്  prithviraj  നവരസം  പകര്‍പ്പവകാശ കേസ്  ഋഷഭ് ഷെട്ടി  തൈക്കുടം ബ്രിഡ്‍ജ്  മാതൃഭൂമി
കാന്താര
author img

By

Published : Feb 14, 2023, 10:29 AM IST

കോഴിക്കോട് : 'കാന്താര' സിനിമയിലെ 'വരാഹരൂപം' എന്ന ഗാനവുമായി ബന്ധപ്പെട്ട കേസിൽ നടൻ പൃഥ്വിരാജിന്‍റെ മൊഴി രേഖപ്പെടുത്തും. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാര്‍ പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. ഇവരടക്കം കേസില്‍ 9 എതിര്‍ കക്ഷികളാണുള്ളത്. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തുന്നതിനായി നോട്ടിസ് അയയ്‌ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കാന്താര സിനിമയിലെ 'വരാഹരൂപം' എന്ന പാട്ടിന്‍റെ സംഗീതം തൈക്കുടം ബ്രിഡ്‌ജ് മ്യൂസിക് ബാന്‍ഡ് ചിട്ടപ്പെടുത്തിയ 'നവരസം' എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം ലംഘിച്ചുള്ളതാണെന്നായിരുന്നു ആരോപണം. വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്‌ജും 'നവരസം' ഗാനത്തിന്‍റെ ഉടമസ്ഥാവകാശമുള്ള മാതൃഭൂമിയും കോഴിക്കോട് ടൗണ്‍ പൊലീസില്‍ കാന്താര സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു.

Also read: 'വരാഹരൂപം കോപ്പിയടിയല്ല, ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ'; ഋഷഭ് ഷെട്ടി

ഇരുവരുടെയും മൊഴി തിങ്കളാഴ്‌ച വിശദമായി രേഖപ്പെടുത്തിയിരുന്നു. കാന്താരയിലെ വരാഹരൂപം കോപ്പിയടിച്ചതല്ലെന്നും പാട്ട് ഒറിജിനലാണെന്നുമാണ് സംവിധായകന്‍ ഋഷഭ് ഷെട്ടിയും നിര്‍മാതാവ് വിജയ് കിരഗണ്ഡൂരും പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി പ്രതികരിച്ചിരുന്നു. കേസില്‍ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗണ്ഡൂരിനും ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.